logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഭൂതത്താൻകെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടു; ആലുവയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ഭൂതത്താൻകെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടു; ആലുവയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ആലുവ: ഭൂതത്താൻകെട്ട് ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പെരിയാർ നദിയിൽ ജലനിരപ്പ് ഉയരാൻ തുടങ്ങി.  ആലുവ മണപ്പുറത്തെ ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന സ്റ്റപ്പുകൾ എല്ലാം വെള്ളത്തിൽ മുങ്ങി . ആലുവ മേഖലയിൽ രണ്ട് ദിവസമായിട്ടുള്ളു മഴ ശക്തി പ്രാപിച്ചിട്ട് എന്നാലും ഇടവിട്ട് മാത്രമാണ് പെയ്യുന്നത്.അതിനാൽ പ്രദേശത്ത് ലഭിച്ച മഴയല്ല, ഭൂതത്താൻകെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളമാണ് ജലനിരപ്പ് ഉയരാൻ പ്രധാന കാരണമായത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

4 hrs ago
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
4 hrs ago
7a8ecdb4-a2cf-438b-986d-d0c1ea2ed707

ഭൂതത്താൻകെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടു; ആലുവയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ഭൂതത്താൻകെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടു; ആലുവയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ആലുവ: ഭൂതത്താൻകെട്ട് ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പെരിയാർ നദിയിൽ ജലനിരപ്പ് ഉയരാൻ തുടങ്ങി.  ആലുവ മണപ്പുറത്തെ ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന സ്റ്റപ്പുകൾ എല്ലാം വെള്ളത്തിൽ മുങ്ങി . ആലുവ മേഖലയിൽ രണ്ട് ദിവസമായിട്ടുള്ളു മഴ ശക്തി പ്രാപിച്ചിട്ട് എന്നാലും ഇടവിട്ട് മാത്രമാണ് പെയ്യുന്നത്.അതിനാൽ പ്രദേശത്ത് ലഭിച്ച മഴയല്ല, ഭൂതത്താൻകെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളമാണ് ജലനിരപ്പ് ഉയരാൻ പ്രധാന കാരണമായത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

More news from കേരളം and nearby areas
  • കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത്‌ സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക ഏതെന്നു വിലയിരുത്തിയ ശേഷം ആയിരുന്നു മോഷണം hold സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു. Hold സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി hold നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു hold വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്
    1
    കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി 

ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം 

സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു 

നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല

നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത്‌ സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ  ഏലക്ക ഏതെന്നു വിലയിരുത്തിയ   ശേഷം ആയിരുന്നു മോഷണം 
hold 
സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ  ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു.  
Hold 
സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി 
hold 
നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു 
hold 
വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    1 hr ago
  • കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    1
    കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു
ശക്തമായ മഴയിൽ തൃത്താലയില്  ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    2 hrs ago
  • കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team). ​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. ​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    2
    കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന.
മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team).
​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു.
​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    10 min ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.