logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കേരളത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരും, എഐ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറ്റും; എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ 'വികസിത കേരളം' കാണാനാകുമെന്ന് പ്രധാനമന്ത്രി കൊച്ചി: കേരളത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള അന്തരീക്ഷം എന്‍ഡിഎ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തെ കാര്‍ന്നുതിന്നുന്ന അഴിമതി, ഭൂമാഫിയ, ഹര്‍ത്താല്‍ എന്നിവയെയെല്ലാം എന്‍ഡിഎ സര്‍ക്കാര്‍ തുടച്ചു നീക്കം. എഐ അടക്കമുള്ള ഭാവി സാങ്കേതികവിദ്യകളുടെ ഹബ്ബായി കേരളത്തെ മാറ്റുമെന്നും എന്‍ഡിഎ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങള്‍ ബിജെപിയിലും എന്‍ഡിയിലും അര്‍പ്പിച്ച വിശ്വാസം പോലെ മുഴുവന്‍ കേരളവും എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ 'വികസിത കേരളം' എന്ന അത്ഭുതകരമായ കാഴ്ച കാണാന്‍ സാധിക്കും. ഇനി കേരളവും മാറും, മാറാത്തതും മാറും കേരളവും വളരും. അദ്ദേഹം പറഞ്ഞു. മാനസിക ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. വിവാഹ പാര്‍ട്ടികളുടെ ഒന്നാമത്തെ ലക്ഷ്യകേന്ദ്രമായി കേരളം മാറണം. വലിയ സമ്മേളനങ്ങള്‍ക്കായി ലോകം കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടാകാണം. ഇതിന് കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖല വികസിക്കണം. കേന്ദ്രം നല്‍കിയ പദ്ധതികള്‍ തടസമില്ലാതെ നടപ്പിലാക്കിയാല്‍ കേരളത്തിന് ഈ വളര്‍ച്ചകള്‍ എത്തിപ്പിടിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയും എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ കേരളത്തിലെ പ്രതിഭകളായ യുവാക്കളോട് നീതി പുലര്‍ത്തും. കേരളത്തിലെ യുവാക്കള്‍ക്ക് ഡ്രോണ്‍ നിര്‍മ്മാണത്തില്‍ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോണ്‍ഗ്രസിന്റെ യുവരാജാവായ രാഹുല്‍ ഗാന്ധിക്ക് അറിയില്ല. ഡ്രോണ്‍ നിര്‍മ്മിക്കുന്ന നിരവധി കമ്പനികള്‍ ഭാരതത്തിലുണ്ടെന്ന് ഈ കോണ്‍ഗ്രസ് നേതാവിന് അറിയില്ല. ചിലര്‍ക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനം കാണാന്‍ സാധിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ സര്‍ക്കാരുകളോട് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യന്‍ എംബസികളും സര്‍ക്കാര്‍ സംവിധാനങ്ങളും സജ്ജമാണ്. ഭക്ഷണം, താമസം, വൈദ്യസഹായം, നിയമസഹായം എന്നിവയ്ക്ക് 24 മണിക്കൂറും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും പ്രവാസികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ എംബസികള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള പ്രതിസന്ധിയുടെ സമയത്തും കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണ്. ബോധപൂര്‍വം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ വഷളാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രവാസികളുടെ സുരക്ഷയേക്കാള്‍ ഉപരിയായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം സൃഷ്ടിച്ച്, തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ 'റീലുകള്‍' ഉണ്ടാക്കി പ്രചാരണം നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഒരു വലിയ ആഗോള പ്രതിസന്ധിയെ നേരിടുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളുടെ സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

5 hrs ago
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
5 hrs ago
c2176efb-a318-4467-a92c-f19e23eeb590

More news from കേരളം and nearby areas
  • ഒരു നാടിൻ്റെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ടി വി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം യോഗം സംഘടിപ്പിച്ചു. ഒരു ഗ്രാമത്തിൽ വളർന്ന് സംസ്ഥാന നേതൃത്വം വരെ എത്തിച്ചേർന്ന അദ്ദേഹത്തെ ഹൃസ്വമായ ജീവിതം അർത്ഥവത്തായിരുന്നുവെന്ന് എല്ലാവരും അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. തന്നെ ഏൽപ്പിച്ച ഓരോ കർത്തവ്യങ്ങളും വളരെ ആത്മാർത്ഥമായും ഭംഗിയായും നിർവഹിച്ചിരുന്നതായി യോഗം ഉദ്ഘാടനം ചെയ്ത അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഹബീബുള്ള അൻസാരി അനുസ്മരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ വിത്തനോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഇ ഹംസ, അലനല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വേണു മാഷ്, വെട്ടത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ വി ഹമീദ്, വാർഡ് മെമ്പർമാരായ മണികണ്ഠ രാജീവ്, ഖത്താബ് മാസ്റ്റർ, മധു മാസ്റ്റർ, കാസിം ആലായന്‍, അപ്പു കാരുത്ത് സിപിഎം, കനിവ് പ്രതിനിധി അഷ്റഫ് മാസ്റ്റർ, അഡ്വ നാസർ പികെ, ബഷീർ ഏറാടൻ, എൻഎസ്എസ് കരയോഗം പ്രസിഡണ്ട് മോഹൻദാസ് കാരൂത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ബാബു മൈക്രോടെക്, അനീഷുദ്ദീൻ പി കെ, ഷൗക്കത്ത് കർക്കിടാംകുന്ന് എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ സ്വാഗതവും അബ്ബാസ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
    1
    ഒരു നാടിൻ്റെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ടി വി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം യോഗം സംഘടിപ്പിച്ചു. ഒരു ഗ്രാമത്തിൽ വളർന്ന് സംസ്ഥാന നേതൃത്വം വരെ എത്തിച്ചേർന്ന അദ്ദേഹത്തെ ഹൃസ്വമായ ജീവിതം അർത്ഥവത്തായിരുന്നുവെന്ന് എല്ലാവരും അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. തന്നെ ഏൽപ്പിച്ച ഓരോ കർത്തവ്യങ്ങളും  വളരെ ആത്മാർത്ഥമായും ഭംഗിയായും നിർവഹിച്ചിരുന്നതായി യോഗം ഉദ്ഘാടനം ചെയ്ത അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഹബീബുള്ള അൻസാരി അനുസ്മരിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ വിത്തനോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി    കെ.ഇ ഹംസ, അലനല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വേണു മാഷ്, വെട്ടത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  കെ വി ഹമീദ്, വാർഡ് മെമ്പർമാരായ മണികണ്ഠ രാജീവ്, ഖത്താബ് മാസ്റ്റർ, മധു മാസ്റ്റർ, കാസിം ആലായന്‍, അപ്പു കാരുത്ത് സിപിഎം, കനിവ് പ്രതിനിധി അഷ്റഫ് മാസ്റ്റർ, അഡ്വ നാസർ പികെ, ബഷീർ ഏറാടൻ, എൻഎസ്എസ് കരയോഗം പ്രസിഡണ്ട്  മോഹൻദാസ് കാരൂത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ബാബു മൈക്രോടെക്, അനീഷുദ്ദീൻ പി കെ, ഷൗക്കത്ത് കർക്കിടാംകുന്ന് എന്നിവർ പ്രസംഗിച്ചു.
രാധാകൃഷ്ണൻ സ്വാഗതവും അബ്ബാസ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    16 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.