സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് മുന്നോടിയായുള്ള ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കളരിപ്പയറ്റ് മല്‍സരം നെടുങ്കണ്ടത്ത് നടന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കളരിപ്പയറ്റ് മുറകളിലെ മെയ് പയറ്റ്, ചുവടുകള്‍, കോല്‍ത്താരിയിലെ ചൂരല്‍ പയറ്റ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന മത്സരം സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തമായ കേരളം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിബദ്ധത അനിവാര്യമായകാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും ഇതില്‍ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ഗണ്യമായ പങ്ക് വഹിക്കാനുണ്ടെന്നും സേനാപതി വേണു എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ യൂസഫ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം ജോണ്‍, എം.എന്‍ ഗോപി, എം.എസ് മഹേശ്വരന്‍, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജി.കെ രാജശേഖരന്‍ ഗുരുക്കള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികളായ റെയ്‌സണ്‍ പി ജോസഫ്, സൈജു ചെറിയാന്‍, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, അഭിലാഷ് ഗുരുക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ചുവട്, മെയ് പയറ്റ്, കോല്‍ത്താരി ഇനങ്ങളില്‍ മല്‍സരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ കട്ടപ്പന ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ പാലക്കാട്ട് നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും
സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് മുന്നോടിയായുള്ള ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കളരിപ്പയറ്റ് മല്‍സരം നെടുങ്കണ്ടത്ത് നടന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കളരിപ്പയറ്റ് മുറകളിലെ മെയ് പയറ്റ്, ചുവടുകള്‍, കോല്‍ത്താരിയിലെ ചൂരല്‍ പയറ്റ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന
മത്സരം സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തമായ കേരളം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിബദ്ധത അനിവാര്യമായകാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും ഇതില്‍ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ഗണ്യമായ പങ്ക് വഹിക്കാനുണ്ടെന്നും സേനാപതി വേണു എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ യൂസഫ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ്
കൗണ്‍സില്‍ അംഗം ടി.എം ജോണ്‍, എം.എന്‍ ഗോപി, എം.എസ് മഹേശ്വരന്‍, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജി.കെ രാജശേഖരന്‍ ഗുരുക്കള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികളായ റെയ്‌സണ്‍ പി ജോസഫ്, സൈജു ചെറിയാന്‍, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ബാബുരാജ്
ഗുരുക്കള്‍, അഭിലാഷ് ഗുരുക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ചുവട്, മെയ് പയറ്റ്, കോല്‍ത്താരി ഇനങ്ങളില്‍ മല്‍സരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ കട്ടപ്പന ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ പാലക്കാട്ട് നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും
- സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് മുന്നോടിയായുള്ള ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കളരിപ്പയറ്റ് മല്‍സരം നെടുങ്കണ്ടത്ത് നടന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കളരിപ്പയറ്റ് മുറകളിലെ മെയ് പയറ്റ്, ചുവടുകള്‍, കോല്‍ത്താരിയിലെ ചൂരല്‍ പയറ്റ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന മത്സരം സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തമായ കേരളം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിബദ്ധത അനിവാര്യമായകാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും ഇതില്‍ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ഗണ്യമായ പങ്ക് വഹിക്കാനുണ്ടെന്നും സേനാപതി വേണു എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ യൂസഫ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം ജോണ്‍, എം.എന്‍ ഗോപി, എം.എസ് മഹേശ്വരന്‍, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജി.കെ രാജശേഖരന്‍ ഗുരുക്കള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികളായ റെയ്‌സണ്‍ പി ജോസഫ്, സൈജു ചെറിയാന്‍, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, അഭിലാഷ് ഗുരുക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ചുവട്, മെയ് പയറ്റ്, കോല്‍ത്താരി ഇനങ്ങളില്‍ മല്‍സരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ കട്ടപ്പന ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ പാലക്കാട്ട് നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും4
- ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്.. പാടുപെട്ട് പാമ്പുപിടുത്തക്കാർ.. തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.1
- അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. തൊടുപുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ (KKFI) എന്നിവയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള ജില്ലാതല അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 2026-27 സെപ്റ്റംബർ 13-ന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ജോയിൻ സെക്രട്ടറി ശ്യാം കുമാർ സ്വാഗതം ആശംസിച്ചു. കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡന്റ് ശ്രീ. ജോർജ് പുതുമന അധ്യക്ഷത വഹിച്ച ചടങ്ങ് എം പി ശ്രീ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ. സാജൻ സ്റ്റീഫൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. റോണി, ജില്ലാ ഖോ-ഖോ അസോസിയേഷൻ സെക്രട്ടറി രഞ്ജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇടുക്കി ജില്ലാ ഖോ-ഖോ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിറാജുദ്ദീൻ പി രാജൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. വൈകിട്ട് നടന്ന സമാപന ചടങ്ങിൽ കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡൻറ് ജോർജ് പുതുമന വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജി.എം.ആർ.എച്ച്.എസ് പീരുമേട് സ്കൂൾ ഒന്നാം സ്ഥാനവും കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ തൊടുപുഴ രണ്ടാം സ്ഥാനവും ഇ.എം.ആർ.എസ് പൈനാവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരമായി കോപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ ശിവാനി സുനിലിനെയും മികച്ച ഡിഫൻഡറായി ജി.എം.ആർ.എസ് പീരുമേട് സ്കൂളിലെ ദിയയെയും മികച്ച അറ്റാക്കറായി പീരുമേട് സ്കൂളിലെ ഷീനയെയും തിരഞ്ഞെടുത്തു. ട്രഷറർ ആദിഷ് ആൻ്റണി, എക്സിക്യൂട്ടീവ് മെമ്പർ പ്രബീഷ് കോപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ കായിക അദ്ധ്യാപകൻ അനന്തു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.1
- കാടുമൂടി പീരുമേട്ടിലെ റോഡുകൾ: കാഴ്ച മറച്ച് കാട്ടുസൂര്യകാന്തി പീരുമേട് : പീരുമേട് ടൗണിൽ നിന്നും സിവിൽ സ്റ്റേഷനിലേക്കും എൽ.പി. സ്കൂൾ ഭാഗത്തേക്കും പോകുന്ന റോഡുകളുടെ ഇരുവശവും കാടുമൂടി കാൽനടയാത്രക്കാരും വാഹനങ്ങളും അപകടഭീഷണിയിൽ. പാതയോരങ്ങളിൽ കാട്ടുസൂര്യകാന്തി ഉൾപ്പെടെയുള്ള കാട്ടുചെടികൾ പത്തടിയോളം ഉയരത്തിൽ തിങ്ങിനിറഞ്ഞു വളർന്നതോടെ എതിരെ വരുന്ന വാഹനങ്ങൾ കാണാനാവാത്ത അവസ്ഥയാണ്. പ്രധാന റോഡിൽ നിന്ന് പീരുമേട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എളുപ്പത്തിൽ എത്താൻ ജനങ്ങൾ ആശ്രയിക്കുന്ന ഇടവഴിയും പൂർണമായും കാടുമൂടിക്കിടക്കുകയാണ്. വളവുകളിൽ കാഴ്ച മറയുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാരും സ്കൂൾ കുട്ടികളുമടക്കം വലിയ അപകടസാധ്യതയാണ് നേരിടുന്നത്. ഇത്തരം കാട്ടുചെടികൾ വെട്ടിമാറ്റിയതുകൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് നാട്ടുകാർ പറയുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജെ.സി.ബി. ഉപയോഗിച്ച് ഇവയുടെ വേരടക്കം പിഴുതുമാറ്റണം. അല്ലാത്തപക്ഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവ വീണ്ടും തഴച്ചുവളരും. റോഡിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പീരുമേട് ടൗൺ–സിവിൽ സ്റ്റേഷൻ റോഡ്, പീരുമേട് തോട്ടപ്പുര റോഡ് എന്നിവയുടെ ഇരുവശത്തുമുള്ള കാടുകൾ അടിയന്തരമായി വെട്ടിമാറ്റി സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. കാൽനടയാത്രക്കാരുടെയും വിദ്യാർഥികളുടെയും ജീവന് ഭീഷണിയായ ഈ വിഷയത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.3
- വിമാനത്താവളത്തിൽ കുഴഞ്ഞു വീണ മുംബൈ സ്വദേശിക് പുതുജീവൻ നല്കി ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി അങ്കമാലി: ആദ്യമായി കേരളം കാണാനും മൂന്നാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തിയ മുംബൈ സ്വദേശി സുസ്മിതക്ക് (58) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുനർജന്മം, ഓഗസ്റ്റ് മാസം അവസാനത്തോടെ രണ്ടാഴ്ചത്തെ സന്ദർശിച്ചതിനാണ് സുസ്മിതയും കുടുംബവും മൂന്നാർ സന്ദർശനത്തിന് എത്തിയത്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി പുറത്ത് കാറിൽ കയറുന്നതിന് മുൻപായി തളർച്ച അനുഭവപ്പെടുകയും, തളർന്ന് വീഴുകയും ആയിരുന്നു. സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം എത്തുകയും ഡോക്ടറും, നഴ്സുമാരും അരമണിക്കൂറോളം തുടർച്ചയായി സിപിആർ നൽകി ആംബുലൻസിൽ സിയാൽ അധികൃതർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിജയമാക്കുകയും ചെയ്തു. അതി സങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് സർജൻ ഡോ. റഫീഖ് എ.കെ ഡോ. അൻവർ സി വർഗീസ് , കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവർ പറഞ്ഞു. തുടർച്ചയായി സിപി ആർ നൽകിയതും ജീവൻ നിലനിർത്താൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു പൂർണ്ണ ആരോഗ്യവതിയായി മുംബൈയിലേക്ക് മടങ്ങിയ സുസ്മിതയ്ക്ക് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ജോയിൻ ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി തുടങ്ങി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകുകയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി അധികൃതർക്കും മധുരം കൊടുത്താണ് സുസ്മിതയും ഭർത്താവ് പ്രീതം കലാസ്കരും, മകളും ആശുപത്രി വിട്ടത്.1
- വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ സിനിമയെ വെല്ലുന്ന ചേസിങ്; മാരക ലഹരിമരുന്നുകളുമായി യുവാവ് എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും സഞ്ചരിച്ച കാറിനെ സാഹസികമായി പിന്തുടർന്ന് എരുമപ്പെട്ടി പോലീസ് ലഹരിമരുന്നുകളുമായി യുവാവിനെ പിടികൂടി. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ ഇരുപത്തിനാലുകാരനായ സജ്ജിലാണ് പോലീസിന്റെ പിടിയിലായത്. പ്രധാന റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെക്കുറിച്ച് നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാനപാതയിൽ നിന്ന് തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കടന്ന വാഹനം മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു ഗ്രാം എം.ഡി.എം.എ, 41 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ദീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്, എൽദോ, അഭീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.1
- പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.2
- കർഷകന്റെ നടുവൊടിയുന്നു.... വളത്തിന്റെവില വർദ്ധനവും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയും തുടർച്ചയായി കർഷകന് പ്രഹരമാകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. എന്ന് ആലക്കോട് കിസാൻ സർവീസ് സൊസൈറ്റി പ്രസിഡണ്ട് ജോസ് പള്ളിക്കമാലി ആരോപിച്ചു. റബ്ബർ. കന്നാര. ഇഞ്ചി. നെല്ല്. കപ്പ. റമ്പൂട്ടാൻ.ഇങ്ങനെ എല്ലാവിധ വിളകൾക്കും പ്രതികൂലമായി. സാധാരണ കർഷകനെ ബാധിക്കുന്നു വളത്തിന്റെ മാത്രമല്ല തൊഴിലാളികളുടെ ക്ഷാമവും മറ്റും കാരണം ഏക്കർ കണക്കിന് നെൽപ്പാടങ്ങളും തരിശ് ആയി കിടക്കുന്ന അവസ്ഥയാണ്. വെള്ളിയാമറ്റം ആലക്കോട് പഞ്ചായത്തുകളിലെ നെൽപ്പാടങ്ങൾ ഏതാണ്ട് മിക്കവാറും നെൽകൃഷികൾ ഇല്ലാതായി.മറ്റു കൃഷിയിലേക്ക് കടന്നിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കൊന്താലപള്ളി പാടശേഖരം പൂർണമായും നെൽകൃഷി നിർത്തിക്കഴിഞ്ഞു............2