Shuru
Apke Nagar Ki App…
തൊടുപുഴ നഗരസഭയുടെ പ്രവേശന കവാടമായ നടുക്കണ്ടം പ്ലാൻ്റേഷനിൽ നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി റോഡിനിരുവശവും ചെടികൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. വാർഡ് കൗൺസിലർ നിഷ സോമൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പീഡ് ഗാർഡൻ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജയിംസ് ചെട്ടിപ്പറമ്പിൽ, കെ. എം. അലക്സാണ്ടർ, എം.യു. ജോർജ്ജ്, ജയിംസ് തുടിയംപ്ലാക്കൽ, പി.എസ്. ബിജു, സേവ്യർ കൊച്ചുപറമ്പിൽ, ഗോപിനാഥ്, ഹരിക്കുട്ടൻ എന്നിവർ പങ്കെടുത്തു.
SHALBIN C.S
തൊടുപുഴ നഗരസഭയുടെ പ്രവേശന കവാടമായ നടുക്കണ്ടം പ്ലാൻ്റേഷനിൽ നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി റോഡിനിരുവശവും ചെടികൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. വാർഡ് കൗൺസിലർ നിഷ സോമൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പീഡ് ഗാർഡൻ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജയിംസ് ചെട്ടിപ്പറമ്പിൽ, കെ. എം. അലക്സാണ്ടർ, എം.യു. ജോർജ്ജ്, ജയിംസ് തുടിയംപ്ലാക്കൽ, പി.എസ്. ബിജു, സേവ്യർ കൊച്ചുപറമ്പിൽ, ഗോപിനാഥ്, ഹരിക്കുട്ടൻ എന്നിവർ പങ്കെടുത്തു.
More news from കേരളം and nearby areas
- ഉന്നത വിദ്യാഭ്യാസ രംഗത്ത് പീരുമേടിന് മികച്ച വിദ്യാഭ്യാസം നൽകി വരുന്ന പീരുമേട് പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് & സയൻസ് കോളജിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഈ കോളജിലെ വിദ്യാർഥികൾ മൂന്ന് റാങ്കുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ബി.കോം മോഡൽ 3-ൽ മൂന്നാം റാങ്ക് നേടിയ ലക്ഷ്മി പ്രിയ, ഇതേ ഡിപ്പാർട്ട്മെന്റിൽ അഞ്ചാം റാങ്ക് നേടിയ ബിനി മോൾ ബെന്നി, ബി.എ ഇംഗ്ലീഷ് മോഡൽ 2-ൽ ആറാം റാങ്ക് നേടിയ എ. അനില എന്നിവർ കോളജിന് വലിയ അഭിമാനമായി മാറി. ശ്രീ നാരായണ ട്രസ്റ്റിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പമുള്ള പ്രവർത്തനങ്ങളിലേക്ക് കോളജിനെ ഉയർത്തുക എന്നതാണ് പുതിയ വികസന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പി.ആർ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനറുമായ ബിജു മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനവും അക്കാഡമിക് മികവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ ചർച്ചയായി. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.പി ബിനു, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി. ഷിബു, ഡോ. ശ്രുതി എസ്., ജി.വി.എസ് സുനീഷ്, രാജേഷ് ലാൽ, അമ്പിളി സുകുമാരൻ, സിന്ധു വിനോദ്, എം.ജി ഷിബു എന്നിവർ പങ്കെടുത്തു.1
- പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊപ്പം പഞ്ചായത്തിലെ എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ടിരിക്കുന്ന ടൺ കണക്കിന് മണ്ണും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഈ പ്രദേശത്ത് മഴ പെയ്യുമ്പോൾ ജനങ്ങളുടെ ഉള്ളിൽ കടുത്ത മരണഭീതിയാണ് ഉണ്ടാകുന്നത്. ആമയൂരിലെ ഈ പാറമടയ്ക്ക് സമീപം താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് ഇപ്പോൾ വൻ ദുരന്തഭീതിയിൽ കഴിയുന്നത്. ഈ വിഷയം വാർത്തയായതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, മണ്ണ് നീക്കം ചെയ്യുന്നതിന് പകരം അത് നിരത്തി മുകളിൽ കയർ വസ്ത്രം വിരിക്കാനാണ് ക്വാറി ഉടമകൾ തീരുമാനിച്ചത്. ക്വാറി ഉടമകളുടെ ഈ നടപടിക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.3
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.1
- പാലക്കാട് മണ്ണാർക്കാട് ദാറുന്നജാത് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞദിവസം വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും നടന്നതായി റിപ്പോർട്ട്. ഇൻ്റർവെൽ സമയത്ത് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. "നീ ആരടാ നിനക്ക് ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറ്റില്ലേ" എന്ന് ചോദിച്ചുകൊണ്ട് ഈ സംഘം വിദ്യാർത്ഥിയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിച്ചു. റാഗിംഗിന് ഇരയായി മർദ്ദനമേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.1