പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊപ്പം പഞ്ചായത്തിലെ എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ടിരിക്കുന്ന ടൺ കണക്കിന് മണ്ണും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഈ പ്രദേശത്ത് മഴ പെയ്യുമ്പോൾ ജനങ്ങളുടെ ഉള്ളിൽ കടുത്ത മരണഭീതിയാണ് ഉണ്ടാകുന്നത്. ആമയൂരിലെ ഈ പാറമടയ്ക്ക് സമീപം താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് ഇപ്പോൾ വൻ ദുരന്തഭീതിയിൽ കഴിയുന്നത്. ഈ വിഷയം വാർത്തയായതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, മണ്ണ് നീക്കം ചെയ്യുന്നതിന് പകരം അത് നിരത്തി മുകളിൽ കയർ വസ്ത്രം വിരിക്കാനാണ് ക്വാറി ഉടമകൾ തീരുമാനിച്ചത്. ക്വാറി ഉടമകളുടെ ഈ നടപടിക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊപ്പം പഞ്ചായത്തിലെ എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ടിരിക്കുന്ന ടൺ കണക്കിന് മണ്ണും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഈ പ്രദേശത്ത് മഴ പെയ്യുമ്പോൾ ജനങ്ങളുടെ
ഉള്ളിൽ കടുത്ത മരണഭീതിയാണ് ഉണ്ടാകുന്നത്. ആമയൂരിലെ ഈ പാറമടയ്ക്ക് സമീപം താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് ഇപ്പോൾ വൻ ദുരന്തഭീതിയിൽ കഴിയുന്നത്. ഈ വിഷയം വാർത്തയായതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യാൻ
നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, മണ്ണ് നീക്കം ചെയ്യുന്നതിന് പകരം അത് നിരത്തി മുകളിൽ കയർ വസ്ത്രം വിരിക്കാനാണ് ക്വാറി ഉടമകൾ തീരുമാനിച്ചത്. ക്വാറി ഉടമകളുടെ ഈ നടപടിക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
- പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊപ്പം പഞ്ചായത്തിലെ എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ടിരിക്കുന്ന ടൺ കണക്കിന് മണ്ണും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഈ പ്രദേശത്ത് മഴ പെയ്യുമ്പോൾ ജനങ്ങളുടെ ഉള്ളിൽ കടുത്ത മരണഭീതിയാണ് ഉണ്ടാകുന്നത്. ആമയൂരിലെ ഈ പാറമടയ്ക്ക് സമീപം താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് ഇപ്പോൾ വൻ ദുരന്തഭീതിയിൽ കഴിയുന്നത്. ഈ വിഷയം വാർത്തയായതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, മണ്ണ് നീക്കം ചെയ്യുന്നതിന് പകരം അത് നിരത്തി മുകളിൽ കയർ വസ്ത്രം വിരിക്കാനാണ് ക്വാറി ഉടമകൾ തീരുമാനിച്ചത്. ക്വാറി ഉടമകളുടെ ഈ നടപടിക്കെതിരെ നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.3
- ഉന്നത വിദ്യാഭ്യാസ രംഗത്ത് പീരുമേടിന് മികച്ച വിദ്യാഭ്യാസം നൽകി വരുന്ന പീരുമേട് പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് & സയൻസ് കോളജിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഈ കോളജിലെ വിദ്യാർഥികൾ മൂന്ന് റാങ്കുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ബി.കോം മോഡൽ 3-ൽ മൂന്നാം റാങ്ക് നേടിയ ലക്ഷ്മി പ്രിയ, ഇതേ ഡിപ്പാർട്ട്മെന്റിൽ അഞ്ചാം റാങ്ക് നേടിയ ബിനി മോൾ ബെന്നി, ബി.എ ഇംഗ്ലീഷ് മോഡൽ 2-ൽ ആറാം റാങ്ക് നേടിയ എ. അനില എന്നിവർ കോളജിന് വലിയ അഭിമാനമായി മാറി. ശ്രീ നാരായണ ട്രസ്റ്റിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പമുള്ള പ്രവർത്തനങ്ങളിലേക്ക് കോളജിനെ ഉയർത്തുക എന്നതാണ് പുതിയ വികസന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പി.ആർ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനറുമായ ബിജു മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനവും അക്കാഡമിക് മികവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ ചർച്ചയായി. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.പി ബിനു, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി. ഷിബു, ഡോ. ശ്രുതി എസ്., ജി.വി.എസ് സുനീഷ്, രാജേഷ് ലാൽ, അമ്പിളി സുകുമാരൻ, സിന്ധു വിനോദ്, എം.ജി ഷിബു എന്നിവർ പങ്കെടുത്തു.1
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- മലപ്പുറം ചോക്കാട് പരുത്തിപ്പറ്റയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ്, ഇയാളുടെ സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കൽ ഷിഹാദ് എന്നിവരാണ് 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി പിടിയിലായത്. നിലമ്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ റിയാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വണ്ടൂർ പോലീസ് ഇൻസ്പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടയിലാണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ആയിരം രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതികൾ എംഡിഎംഎ വില്പന നടത്തിയിരുന്നത്. മുൻപും എംഡിഎംഎ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള റിയാസിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മലയോര മേഖലയിൽ രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ ഇവർ. പ്രതികളിൽ നിന്ന് ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 8000 രൂപ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവർക്ക് എംഡിഎംഎ ലഭിച്ച ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. എഎസ്ഐ മുഹമ്മദ് അസ്‌ലം, സിപിഒ ഷാജിർ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, നിബിൻദാസ് ടി., ജിയോ ജേക്കബ്, സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.1