logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഇടുക്കി കാഞ്ചിയാറിൽകരിങ്കല്ല് പൊട്ടിച്ചൊരുക്കിയത് അടിപൊളി മഴസംഭരണി സ്‌കൂളിലെ വിവിധ നിർമാണങ്ങള്‍ക്ക് കരിങ്കല്ല് പൊട്ടിച്ചുമാറ്റിയ പ്രദേശം വരള്‍ച്ചയെ ചെറുക്കാൻ ഫലപ്രദമായി ഉപയോഗിച്ച കാഴ്ചയാണ് കാഞ്ചിയാർ നരിയംപാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിന് പറയാനുള്ളത്.2016ലാണ് സ്‌കൂള്‍ പരിസരത്തെ ചെറിയ പാറയിടുക്ക് മഴവെള്ള സംഭരണിയാക്കാം എന്ന ആശയം ലഭിക്കുന്നത്. എന്നാല്‍ ഇതിനായി വരുന്ന ചെലവ് വെല്ലുവിളിയായിരുന്നു. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യമാക്കാൻ കഴിയുമോയെന്ന് സ്‌കൂള്‍ അധികൃതർ അന്വേഷിച്ചു. ലഭിക്കില്ലെന്ന് കണ്ടതോടെ സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തി പദ്ധതി നടപ്പാക്കാനായി ശ്രമം. സ്‌കൂളിനും അദ്ധ്യാപകർക്കും ലഭിച്ച ചില അവാർഡുകളുടെ തുക ഉപയോഗിച്ച്‌ നിർമാണം ആരംഭിച്ചു. ഘട്ടം ഘട്ടമായി പാറയിടുക്ക് കോണ്‍ക്രീറ്റ് ചെയ്ത് തിരിച്ചെടുത്തു. കോണ്‍ക്രീറ്റ് ഭിത്തിയ്ക്ക് മുകളില്‍ ബലമേറിയ ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച്‌ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി. സ്‌കൂള്‍ പരിസരത്ത് പെയ്യുന്ന മുഴുവൻ മഴവെള്ളവും സംഭരിക്കുക എന്നതായി പിന്നത്തെ ലക്ഷ്യം. ഇതിനായി സ്‌കൂള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ പാത്തികള്‍ ഘടിപ്പിച്ചു. മണ്ണിനടിയിലൂടെ പൈപ്പുകളിട്ട് മുഴുവൻ വെള്ളവും സംഭരണിയ്ക്ക് സമീപത്തെ ടാങ്കില്‍ ആദ്യം എത്തിക്കും. ഇവിടെ നിന്ന് മൂന്നു ഘട്ടമായി ഫില്‍ട്ടർ ചെയ്ത് സംഭരണിയിലേക്ക് ഇറക്കും. എട്ടുലക്ഷം രൂപയിലധികമാണ് സംഭരണി നിർമാണത്തിനായി ചെലവഴിച്ചതെന്ന് സ്‌കൂള്‍ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായരും പ്രഥമാദ്ധ്യാപിക എൻ. ബിന്ദുവും പറഞ്ഞു. മഴ കുറഞ്ഞതിനാല്‍ സംഭരണ ശേഷി മുഴുവനായും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സംഭരണിയുടെ പുറംഭാഗം സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍ക്ക് അവരുടെ പഠന- പാഠ്യേതര പ്രവർത്തനങ്ങള്‍ക്കായി നല്‍കാനും അധികൃതർ ആലോചിക്കുന്നുണ്ട്.

2 hrs ago
user_Vijayan Vr
Vijayan Vr
ഇടുക്കി, ഇടുക്കി, കേരളം•
2 hrs ago
97b56191-2921-4d9a-bb39-fef2f2776cf0

More news from കേരളം and nearby areas
  • കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
    1
    കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി

കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി
പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.
പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
    user_Samad Nedungottur
    Samad Nedungottur
    പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    11 hrs ago
  • പ്രോട്ടോകോളൊന്നുമില്ല.. എംഎൽഎ കഴിഞ്ഞേ... ചെയർപേഴ്സൺ ഉള്ളൂ. തൊടുപുഴ : ജനപ്രതിനിധിയായതിനു ശേഷം തൊടുപുഴ നഗരസഭയിൽ ആദ്യമായി സന്ദർശനം നടത്തിയ ഗവൺമെന്റ് ചീഫ് അപു ജോൺ ജോസഫ് എംഎൽഎ യ്ക്ക് നഗരസഭ ചെയർപേഴ്സൺ സാബിറ ജലീലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർപേഴ്സൺന്റെ ചേമ്പറിൽ എത്തിയ എംഎൽഎക്ക് ഇരിക്കാൻ തന്റെ ഔദ്യോഗിക കസേര നൽകിയപ്പോൾ പ്രോട്ടോകോൾ ലംഘനം ഉണ്ടോ എന്ന് ചോദിച്ച എംഎൽഎ യോട് പ്രോട്ടോകോൾ ഒന്നുമില്ല എംഎൽഎ കഴിഞ്ഞേ ചെയർപേഴ്സൺ ഉള്ളു എന്ന ചെയർപേഴ്സൺന്റെ മറുപടി ചേമ്പറിൽ ചിരി പടർത്തി . ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് ഭാഗമായാണ് എംഎൽഎ നഗരസഭയിൽ എത്തിയത്. നഗരസഭയിലെ ഏതാനും ജീവനക്കാരെയും കൗൺസിലർമാരെയും കാണുകയും അവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തശേഷമാണു എംഎൽഎ മടങ്ങിയത്.
    1
    പ്രോട്ടോകോളൊന്നുമില്ല..
എംഎൽഎ കഴിഞ്ഞേ... ചെയർപേഴ്സൺ ഉള്ളൂ.

തൊടുപുഴ :
ജനപ്രതിനിധിയായതിനു ശേഷം തൊടുപുഴ നഗരസഭയിൽ  ആദ്യമായി സന്ദർശനം നടത്തിയ ഗവൺമെന്റ് ചീഫ് അപു ജോൺ ജോസഫ് എംഎൽഎ യ്ക്ക് നഗരസഭ ചെയർപേഴ്സൺ സാബിറ ജലീലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർപേഴ്സൺന്റെ ചേമ്പറിൽ എത്തിയ എംഎൽഎക്ക് ഇരിക്കാൻ തന്റെ ഔദ്യോഗിക കസേര നൽകിയപ്പോൾ പ്രോട്ടോകോൾ ലംഘനം ഉണ്ടോ എന്ന്  ചോദിച്ച എംഎൽഎ യോട് പ്രോട്ടോകോൾ ഒന്നുമില്ല എംഎൽഎ കഴിഞ്ഞേ ചെയർപേഴ്സൺ ഉള്ളു എന്ന ചെയർപേഴ്സൺന്റെ മറുപടി ചേമ്പറിൽ ചിരി പടർത്തി . 
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് ഭാഗമായാണ് എംഎൽഎ നഗരസഭയിൽ എത്തിയത്. നഗരസഭയിലെ ഏതാനും ജീവനക്കാരെയും കൗൺസിലർമാരെയും കാണുകയും അവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തശേഷമാണു എംഎൽഎ മടങ്ങിയത്.
    user_AKHIL PURUSHOTHAMAN
    AKHIL PURUSHOTHAMAN
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    19 hrs ago
  • മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി 1-8-2026 രാവിലെ അലനല്ലൂർ എടത്തനാട്ടുകര റൂട്ടിൽ കണ്ണം കുണ്ട് നിലം പതി പാലം വെള്ളം മൂടിയിരിക്കുന്നു. പ്രദേശത്ത് ശക്തമായ മഴയാണ് വെള്ളം ഉയരാൻ സാധ്യതയുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക.
    1
    മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി
മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി
1-8-2026
രാവിലെ അലനല്ലൂർ എടത്തനാട്ടുകര റൂട്ടിൽ കണ്ണം കുണ്ട് നിലം പതി പാലം വെള്ളം മൂടിയിരിക്കുന്നു. പ്രദേശത്ത് ശക്തമായ മഴയാണ് വെള്ളം ഉയരാൻ സാധ്യതയുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക.
    user_THE PRESENT online media
    THE PRESENT online media
    Local News Reporter മണ്ണാർക്കാട്, പാലക്കാട്, കേരളം•
    1 hr ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.