Shuru
Apke Nagar Ki App…
വടക്കാഞ്ചേരിയിലെ പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അങ്കണവാടി ടീച്ചറായ പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ഷാൾ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. അയൽവാസിയായ ഒരു യുവാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മിനി വർഗീസിന്റെ ഷാൾ പുതുരുത്തി സ്കൂളിന് സമീപം വെച്ച് സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിനി വർഗീസിന്റെ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശികം ഓൺലൈൻ ന്യൂസ്
വടക്കാഞ്ചേരിയിലെ പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അങ്കണവാടി ടീച്ചറായ പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ഷാൾ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. അയൽവാസിയായ ഒരു യുവാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മിനി വർഗീസിന്റെ ഷാൾ പുതുരുത്തി സ്കൂളിന് സമീപം വെച്ച് സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിനി വർഗീസിന്റെ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
More news from കേരളം and nearby areas
- വടക്കാഞ്ചേരിയിലെ പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അങ്കണവാടി ടീച്ചറായ പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ഷാൾ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. അയൽവാസിയായ ഒരു യുവാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മിനി വർഗീസിന്റെ ഷാൾ പുതുരുത്തി സ്കൂളിന് സമീപം വെച്ച് സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിനി വർഗീസിന്റെ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.1
- വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 9 മണിയോടെ 45.253 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും വടക്കഞ്ചേരി പോലീസിന്റെ പിടിയിലായി. കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നും രണ്ട് ട്രാവൽ ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്ന ഇരുവരെയും, സമീപത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ മറ്റൊരു ബസ്സിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് പിടികൂടിയത്. പിടിയിലാകുമ്പോൾ, 24.089 ഗ്രാം എംഡിഎംഎ ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. എസ്.ഐ. ഫാദിൽ റഹ്മാൻ, എ.എസ്.ഐ. പി.വി.പ്രദീപ്, സീനിയർ സി.പി.ഒ.മാരായ ജോൺ ക്രൂസ്, ജി.ഭവീഷ്, സി.പി.ഒ റെയ്‌സ് ഭാനു, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. ബ്ലസൺ ജോസ്, സി.പി.ഒമാരായ എ.റിയാസ്, കെ.ലൈജു, സജ്‌ന റഹിംമുത്തു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന.4
- ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് കേരളശ്ശേരി എയുപി സ്കൂളിൽ ലോകകപ്പ് റാലി സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ ടീമുകളുടെ ജേഴ്‌സി അണിഞ്ഞ് ആവേശത്തോടെ ആർപ്പുവിളിച്ചുകൊണ്ട് റാലിയിൽ പങ്കെടുത്തു. അധ്യാപകർ, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരും ഈ ലോകകപ്പ് റാലിയുടെ ഭാഗമായി.1
- പള്ളിപ്പാട് ഐ.ടി.ഐയെ കേരളത്തിലെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ചു. പുതിയ ട്രേഡുകൾ അനുവദിച്ചും, കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിച്ചും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും ഈ ലക്ഷ്യം നേടാനാണ് ശ്രമം. പള്ളിപ്പാട് ഐ.ടി.ഐയിലെ ട്രെയിനിംഗ് കൗൺസിലിന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകളും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പം, ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു. നമ്മുടെ യുവതലമുറയുടെ വിദ്യാഭ്യാസവും നൈപുണ്യവികസനവുമാണ് നാടിന്റെ ഭാവി നിർണ്ണയിക്കുന്നതെന്നും, ആ ഭാവിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുമിച്ച് മുന്നേറാമെന്നും ആഹ്വാനം ചെയ്തു.1
- തൃശ്ശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. മറ്റത്തൂർ മണ്ഡലം പ്രസിഡന്റായി പാർട്ടിയിൽ സജീവമല്ലാത്ത ഒരാളെ നിയമിച്ചെന്ന ആരോപണമാണ് ഈ പ്രതിഷേധത്തിന് കാരണമായത്. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാ ജറ്റിനെതിരെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധം കടുത്തതോടെ പോലീസ് ഇടപെടുകയും, പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഈ സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.1