logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

നിലമ്പൂരിലെ ലഹരിസംഘങ്ങളെ തടയുന്നതിനായി പോലീസ് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ഈ മാരത്തോൺ നിലമ്പൂർ കനോലിപ്ലോട്ടിൽ നിന്ന് ആരംഭിച്ച് ചന്തക്കുന്നിൽ സമാപിച്ചു. ലഹരിസംഘങ്ങളെ ഇനി നിലമ്പൂരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ മാരത്തോണിലൂടെ നൽകിയത്. നിരവധി പേർ പങ്കെടുത്ത ഈ മാരത്തോൺ നിലമ്പൂരിന്റെ വീഥികളിൽ ആവേശം നിറച്ചു. എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് മാരത്തോൺ ഉദ്ഘാടനം ചെയ്യുകയും പങ്കാളികൾക്ക് ആവേശം പകരുകയും ചെയ്തു. നിലമ്പൂർ എസ്.എച്ച്.ഒ. ബി.എസ്. ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ, നിലമ്പൂർ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ, നിലമ്പൂർ ഡി.വൈ.എസ്.പി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

19 hrs ago
user_നിലമ്പൂർ മീഡിയ
നിലമ്പൂർ മീഡിയ
നിലമ്പൂർ, മലപ്പുറം, കേരളം•
19 hrs ago

നിലമ്പൂരിലെ ലഹരിസംഘങ്ങളെ തടയുന്നതിനായി പോലീസ് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ഈ മാരത്തോൺ നിലമ്പൂർ കനോലിപ്ലോട്ടിൽ നിന്ന് ആരംഭിച്ച് ചന്തക്കുന്നിൽ സമാപിച്ചു. ലഹരിസംഘങ്ങളെ ഇനി നിലമ്പൂരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ മാരത്തോണിലൂടെ നൽകിയത്. നിരവധി പേർ പങ്കെടുത്ത ഈ മാരത്തോൺ നിലമ്പൂരിന്റെ വീഥികളിൽ ആവേശം നിറച്ചു. എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് മാരത്തോൺ ഉദ്ഘാടനം ചെയ്യുകയും പങ്കാളികൾക്ക് ആവേശം പകരുകയും ചെയ്തു. നിലമ്പൂർ എസ്.എച്ച്.ഒ. ബി.എസ്. ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ, നിലമ്പൂർ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ, നിലമ്പൂർ ഡി.വൈ.എസ്.പി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

More news from കേരളം and nearby areas
  • വാണിയംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മദ്യലഹരിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഒറ്റപ്പാലം പാവുക്കോണം ചൊറമ്പാടം വീട്ടിൽ താമസിക്കുന്ന 28 വയസ്സുകാരനായ അഫ്സൽ അറസ്റ്റിലായി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ഈ സംഭവം. പതിനാലാം വാർഡിൽ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായ അഫ്സൽ മദ്യലഹരിയിൽ വാർഡിനുള്ളിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരായ രവിയും സുബ്രഹ്മണ്യനും പ്രശ്നം പരിഹരിക്കാനായി സ്ഥലത്തെത്തി. പോലീസിന്റെ എഫ്ഐആറിൽ പറയുന്നതനുസരിച്ച്, ഈ സമയം മദ്യലഹരിയിലായിരുന്ന യുവാവ് രവിയുടെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും, കൂടെയുണ്ടായിരുന്ന സുബ്രഹ്മണ്യനെ മർദ്ദിക്കുകയും ചെയ്തു. നെഞ്ചിൽ ചവിട്ടേറ്റ രവി അതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത ഒറ്റപ്പാലം പോലീസ്, പ്രതിയായ അഫ്സലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
    1
    വാണിയംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മദ്യലഹരിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഒറ്റപ്പാലം പാവുക്കോണം ചൊറമ്പാടം വീട്ടിൽ താമസിക്കുന്ന 28 വയസ്സുകാരനായ അഫ്സൽ അറസ്റ്റിലായി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ഈ സംഭവം. പതിനാലാം വാർഡിൽ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായ അഫ്സൽ മദ്യലഹരിയിൽ വാർഡിനുള്ളിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരായ രവിയും സുബ്രഹ്മണ്യനും പ്രശ്നം പരിഹരിക്കാനായി സ്ഥലത്തെത്തി. പോലീസിന്റെ എഫ്ഐആറിൽ പറയുന്നതനുസരിച്ച്, ഈ സമയം മദ്യലഹരിയിലായിരുന്ന യുവാവ് രവിയുടെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും, കൂടെയുണ്ടായിരുന്ന സുബ്രഹ്മണ്യനെ മർദ്ദിക്കുകയും ചെയ്തു.

നെഞ്ചിൽ ചവിട്ടേറ്റ രവി അതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത ഒറ്റപ്പാലം പോലീസ്, പ്രതിയായ അഫ്സലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    15 hrs ago
  • കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ ചാടിയ തമിഴ്‌നാട് സ്വദേശിയായ ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ഏകദേശം 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ കണ്ണിയംപുറം തോട്ടുപാലത്തിന് താഴെ ഒഴുക്കിൽപ്പെട്ട നിലയിലാണ് കണ്ടത്. പാലത്തിന് സമീപം ഹോട്ടൽ നടത്തുന്ന വ്യാപാരിയാണ് ഇയാളെ ആദ്യം കാണുന്നത്. തുടർന്ന് ഇദ്ദേഹം സമീപത്തെ കടകളിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. അതുവഴി വന്ന ട്രാഫിക് പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് ഇയാളെ തോട്ടിൽ നിന്ന് പുറത്തെത്തിച്ചത്. പോലീസിനോട് മുത്തുകുമാർ എന്നാണ് തന്റെ പേരെന്നും, വീട്ടിലേക്ക് തിരികെ പോകുന്നില്ലെന്നും മരിക്കാനായി തോട്ടിൽ ചാടിയതാണെന്നും ഇയാൾ വെളിപ്പെടുത്തി. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണമെന്നും ഇയാൾ പോലീസിനെ അറിയിച്ചു. രക്ഷപ്പെടുത്തിയ ശേഷം പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    1
    കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ ചാടിയ തമിഴ്‌നാട് സ്വദേശിയായ ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്.

ഏകദേശം 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ കണ്ണിയംപുറം തോട്ടുപാലത്തിന് താഴെ ഒഴുക്കിൽപ്പെട്ട നിലയിലാണ് കണ്ടത്. പാലത്തിന് സമീപം ഹോട്ടൽ നടത്തുന്ന വ്യാപാരിയാണ് ഇയാളെ ആദ്യം കാണുന്നത്. തുടർന്ന് ഇദ്ദേഹം സമീപത്തെ കടകളിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. അതുവഴി വന്ന ട്രാഫിക് പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് ഇയാളെ തോട്ടിൽ നിന്ന് പുറത്തെത്തിച്ചത്.

പോലീസിനോട് മുത്തുകുമാർ എന്നാണ് തന്റെ പേരെന്നും, വീട്ടിലേക്ക് തിരികെ പോകുന്നില്ലെന്നും മരിക്കാനായി തോട്ടിൽ ചാടിയതാണെന്നും ഇയാൾ വെളിപ്പെടുത്തി. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണമെന്നും ഇയാൾ പോലീസിനെ അറിയിച്ചു. രക്ഷപ്പെടുത്തിയ ശേഷം പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    15 hrs ago
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടവെട്ടിയിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പരിപാടി സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, ഫ്രണ്ട്‌സ് ക്ലബ് ഇടവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ ബിന്ദു കിഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, മുൻ സന്തോഷ് ട്രോഫി താരം PA സലിം കുട്ടി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലദീപു, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, രാജേഷ് ഗോപാലൻ, സൽമി നിസാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി വർഗീസ്, CDS മെമ്പർ സൗദ കരിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിജയികളായ ടീമിനുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ബിന്ദു കിഷോർ നിർവ്വഹിച്ചു.
    1
    അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടവെട്ടിയിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പരിപാടി സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, ഫ്രണ്ട്‌സ് ക്ലബ് ഇടവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.

പഞ്ചായത്ത് മെമ്പർ ബിന്ദു കിഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, മുൻ സന്തോഷ് ട്രോഫി താരം PA സലിം കുട്ടി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലദീപു, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, രാജേഷ് ഗോപാലൻ, സൽമി നിസാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി വർഗീസ്, CDS മെമ്പർ സൗദ കരിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വിജയികളായ ടീമിനുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ബിന്ദു കിഷോർ നിർവ്വഹിച്ചു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    15 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.