അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടവെട്ടിയിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പരിപാടി സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, ഫ്രണ്ട്‌സ് ക്ലബ് ഇടവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ ബിന്ദു കിഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, മുൻ സന്തോഷ് ട്രോഫി താരം PA സലിം കുട്ടി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലദീപു, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, രാജേഷ് ഗോപാലൻ, സൽമി നിസാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി വർഗീസ്, CDS മെമ്പർ സൗദ കരിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിജയികളായ ടീമിനുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ബിന്ദു കിഷോർ നിർവ്വഹിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടവെട്ടിയിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പരിപാടി സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, ഫ്രണ്ട്‌സ് ക്ലബ് ഇടവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ ബിന്ദു കിഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, മുൻ സന്തോഷ് ട്രോഫി താരം PA സലിം കുട്ടി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലദീപു, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, രാജേഷ് ഗോപാലൻ, സൽമി നിസാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി വർഗീസ്, CDS മെമ്പർ സൗദ കരിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിജയികളായ ടീമിനുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ബിന്ദു കിഷോർ നിർവ്വഹിച്ചു.
- ഇടുക്കിയിലെ നെടുംകണ്ടം പോലിസ് 'ഓപ്പറേഷൻ തൂഫാൻ്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ ലഹരിയ്ക്കായി വേദന സംഹാരി ഗുളികകൾ ഉപയോഗിച്ച മൂന്ന് യുവാക്കൾ പിടിയിലായി. ക്യാൻസർ ബാധിതർക്ക് നൽകുന്ന വേദന സംഹാരി ഗുളികകൾ കുത്തിവെച്ചാണ് ഇവർ ലഹരി കണ്ടെത്തിയിരുന്നത്.1
- കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ലഹരി ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ നമിത ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ചുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ജിനോ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദിനാചരണങ്ങളിൽ ഒതുക്കാതെ ജീവിതശൈലിയാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം പ്രധാന അധ്യാപിക ഉദ്ഘാടന സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. 'ലഹരിക്കെതിരെ ആഞ്ഞടിക്കാം' എന്ന പേരിൽ നടന്ന ഈ പരിപാടിയിൽ, സ്കൂളിലെ എസ്പിസി പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നിഷാ മത്തായി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവിത ലക്ഷ്യങ്ങളിലേക്ക് എത്താൻ തടസ്സമാകുന്ന ലഹരിക്ക് എതിരെ 'തൂഫാൻ ഗോൾ' അടിക്കുന്ന പരിപാടി ഹൈസ്കൂൾ വിഭാഗം അധ്യാപകൻ വിജയ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കുകയും കരിങ്കുന്നം പോലീസിന്റെ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു. കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ രാജേഷ് വി.കെ., ബിനുമോൻ എം. എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപിക സിസ്റ്റർ നമിത, അധ്യാപകൻ അഗസ്റ്റിൻ ജോസിന്റെ സാന്നിധ്യത്തിൽ ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സ്കൂളിനെ സമ്പൂർണ്ണ ലഹരി വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ, കരിങ്കുന്നം പോലീസിന്റെയും കരിങ്കുന്നം പഞ്ചായത്തിന്റെയും കരിങ്കുന്നം മർച്ചന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലിയിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. അധ്യാപകരായ സിസ്റ്റർ ഭാഗ്യ, നീതു ബെന്നി, റിജോ ജോസ്, സജി ജേക്കബ്, ജെറിൻ ജെയിംസ്, സിജോ, മിഥുൽ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തീയായും, കൊടുങ്കാറ്റായും, ഗോളായും, ചങ്ങലയായും, ദൃഢപ്രതിജ്ഞയായും, ബോധവൽക്കരണമായും ലഹരിക്കെതിരെ ആഞ്ഞടിച്ച കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിദ്യാർത്ഥികളോട്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദിനാചരണങ്ങളിൽ മാത്രം ഒതുക്കാതെ ജീവിതശൈലിയാക്കി മാറ്റാൻ പ്രധാന അധ്യാപിക ആഹ്വാനം ചെയ്തു.1
- ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഷൊർണ്ണൂർ പോലീസ് സ്റ്റേഷനും കെ. വി. ആർ ഹൈസ്കൂളും സംയുക്തമായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥ സംഘടിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സംഘടിപ്പിച്ച ഈ ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം ഷൊർണ്ണൂർ എം. എൽ. എ പി. മമ്മിക്കുട്ടി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമ്മല ചടങ്ങിന് അധ്യക്ഷത വഹിച്ചപ്പോൾ, എച്ച്. എം. ഇൻചാർജ് ടി. മണികണ്ഠൻ സ്വാഗതം ആശംസിച്ചു. എസ്. പി. സി. ഇൻചാർജ് നവീൻ, സി. ഐ. വിഷ്ണു, എസ്. ഐ. അശ്വിൻ എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു. "SAY NO DRUGS", "എല്ലാവരും അണിചേരൂ ലഹരിക്കെതിരെ ഒരുമിച്ച് ശബ്ദമുയർത്താം ആരോഗ്യകരമായ നാളേക്കായി കൈകോർക്കാം" എന്ന സന്ദേശമുയർത്തിയാണ് ജാഥ നടന്നത്. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കെ. വി. ആർ ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച ജാഥ ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിലാണ് സമാപിച്ചത്. ലിറ്റിൽ കൈറ്റ്സ്, എൻ. സി. സി., എസ്. പി. സി., സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കു പുറമെ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ഈ ജാഥയിൽ അണിനിരന്നു.1
- ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്ലടിക്കോട് പോലീസ് സ്റ്റേഷന്റെയും വിവിധ സാമൂഹ്യ സാമുദായിക സംഘടനകളുടെയും വിദ്യാർത്ഥികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു റാലി സംഘടിപ്പിച്ചു.1
- മലപ്പുറം ജില്ലയിലെ താനൂർ വട്ടത്താണി റെയിലിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരാഴ്ചയിലേറെയായി തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങി ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ അലഞ്ഞുതിരിഞ്ഞ ഒരു കുറുനരിയെ നാട്ടുകാരും ടി.ഡി.ആർ.എഫ് വളണ്ടിയർമാരും ചേർന്ന് രക്ഷപ്പെടുത്തി. കുറുനരിയുടെ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്യാൻ നാട്ടുകാർ ആദ്യം ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഇതേത്തുടർന്ന് അവർ നിലമ്പൂർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും, ഫോറസ്റ്റ് വിഭാഗം സലാം അഞ്ചുടിയുടെ നമ്പർ നൽകുകയുമായിരുന്നു. നാട്ടുകാരുടെ വിളി ലഭിച്ചയുടൻ ടി.ഡി.ആർ.എഫ് വളണ്ടിയർമാരും നാട്ടുകാരും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുറുനരിയുടെ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പി വിജയകരമായി നീക്കം ചെയ്തു. ടി.ഡി.ആർ.എഫ് വളണ്ടിയർമാരായ ആഷിക്ക് താനൂർ, അർഷാദ് സി.പി., സലാം അഞ്ചുടി എന്നിവരും, നാട്ടുകാരായ ഗോവിന്ദൻ കുട്ടി, നിധീഷ് എളയിടത്ത്, രാജീവ് നെടുമ്പള്ളി, റംഷീദ്, മാധവൻ നെടുമ്പള്ളി, മാനു എന്നിവരും ഈ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഒരാഴ്ചയിലധികമായി ദുരിതത്തിലായിരുന്ന കുറുനരിക്ക് ഇതോടെ മോചനമായി.2
- നിലമ്പൂർ നിയോജകമണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികാസ് വിഷൻ 2040 പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. അഭിപ്രായപ്പെട്ടു. വികാസ് വിഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഗോത്ര വിഭാഗം വിദ്യാർത്ഥികളെ ആദരിക്കുന്ന 'കനൽവെളിച്ചം' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഓരോ പഞ്ചായത്തുകളിലും മാതൃകാ സ്‌കൂളുകൾ ഒരുക്കി കുട്ടികളുടെ പഠനത്തിനും കഴിവുകൾ വികസിപ്പിക്കാനും പ്രാധാന്യം നൽകുന്നത് മാതൃകാപരമാണെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനു നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നും അവർ വ്യക്തമാക്കി. വിജയത്തിൽ കുട്ടികൾക്ക് അഭിമാനബോധം ഉണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി വിദ്യാർത്ഥികളോട് പറഞ്ഞു.1
- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടവെട്ടിയിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പരിപാടി സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, ഫ്രണ്ട്‌സ് ക്ലബ് ഇടവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ ബിന്ദു കിഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, മുൻ സന്തോഷ് ട്രോഫി താരം PA സലിം കുട്ടി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലദീപു, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, രാജേഷ് ഗോപാലൻ, സൽമി നിസാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി വർഗീസ്, CDS മെമ്പർ സൗദ കരിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിജയികളായ ടീമിനുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ബിന്ദു കിഷോർ നിർവ്വഹിച്ചു.1
- വാണിയംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മദ്യലഹരിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഒറ്റപ്പാലം പാവുക്കോണം ചൊറമ്പാടം വീട്ടിൽ താമസിക്കുന്ന 28 വയസ്സുകാരനായ അഫ്സൽ അറസ്റ്റിലായി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ഈ സംഭവം. പതിനാലാം വാർഡിൽ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായ അഫ്സൽ മദ്യലഹരിയിൽ വാർഡിനുള്ളിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരായ രവിയും സുബ്രഹ്മണ്യനും പ്രശ്നം പരിഹരിക്കാനായി സ്ഥലത്തെത്തി. പോലീസിന്റെ എഫ്ഐആറിൽ പറയുന്നതനുസരിച്ച്, ഈ സമയം മദ്യലഹരിയിലായിരുന്ന യുവാവ് രവിയുടെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും, കൂടെയുണ്ടായിരുന്ന സുബ്രഹ്മണ്യനെ മർദ്ദിക്കുകയും ചെയ്തു. നെഞ്ചിൽ ചവിട്ടേറ്റ രവി അതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത ഒറ്റപ്പാലം പോലീസ്, പ്രതിയായ അഫ്സലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.1