Shuru
Apke Nagar Ki App…
നിലമ്പൂർ നിയോജകമണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികാസ് വിഷൻ 2040 പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. അഭിപ്രായപ്പെട്ടു. വികാസ് വിഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഗോത്ര വിഭാഗം വിദ്യാർത്ഥികളെ ആദരിക്കുന്ന 'കനൽവെളിച്ചം' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഓരോ പഞ്ചായത്തുകളിലും മാതൃകാ സ്‌കൂളുകൾ ഒരുക്കി കുട്ടികളുടെ പഠനത്തിനും കഴിവുകൾ വികസിപ്പിക്കാനും പ്രാധാന്യം നൽകുന്നത് മാതൃകാപരമാണെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനു നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നും അവർ വ്യക്തമാക്കി. വിജയത്തിൽ കുട്ടികൾക്ക് അഭിമാനബോധം ഉണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി വിദ്യാർത്ഥികളോട് പറഞ്ഞു.
നിലമ്പൂർ മീഡിയ
നിലമ്പൂർ നിയോജകമണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികാസ് വിഷൻ 2040 പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. അഭിപ്രായപ്പെട്ടു. വികാസ് വിഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഗോത്ര വിഭാഗം വിദ്യാർത്ഥികളെ ആദരിക്കുന്ന 'കനൽവെളിച്ചം' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഓരോ പഞ്ചായത്തുകളിലും മാതൃകാ സ്‌കൂളുകൾ ഒരുക്കി കുട്ടികളുടെ പഠനത്തിനും കഴിവുകൾ വികസിപ്പിക്കാനും പ്രാധാന്യം നൽകുന്നത് മാതൃകാപരമാണെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനു നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നും അവർ വ്യക്തമാക്കി. വിജയത്തിൽ കുട്ടികൾക്ക് അഭിമാനബോധം ഉണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി വിദ്യാർത്ഥികളോട് പറഞ്ഞു.
More news from കേരളം and nearby areas
- വാണിയംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മദ്യലഹരിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഒറ്റപ്പാലം പാവുക്കോണം ചൊറമ്പാടം വീട്ടിൽ താമസിക്കുന്ന 28 വയസ്സുകാരനായ അഫ്സൽ അറസ്റ്റിലായി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ഈ സംഭവം. പതിനാലാം വാർഡിൽ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായ അഫ്സൽ മദ്യലഹരിയിൽ വാർഡിനുള്ളിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരായ രവിയും സുബ്രഹ്മണ്യനും പ്രശ്നം പരിഹരിക്കാനായി സ്ഥലത്തെത്തി. പോലീസിന്റെ എഫ്ഐആറിൽ പറയുന്നതനുസരിച്ച്, ഈ സമയം മദ്യലഹരിയിലായിരുന്ന യുവാവ് രവിയുടെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും, കൂടെയുണ്ടായിരുന്ന സുബ്രഹ്മണ്യനെ മർദ്ദിക്കുകയും ചെയ്തു. നെഞ്ചിൽ ചവിട്ടേറ്റ രവി അതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത ഒറ്റപ്പാലം പോലീസ്, പ്രതിയായ അഫ്സലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.1
- കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ ചാടിയ തമിഴ്‌നാട് സ്വദേശിയായ ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ഏകദേശം 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ കണ്ണിയംപുറം തോട്ടുപാലത്തിന് താഴെ ഒഴുക്കിൽപ്പെട്ട നിലയിലാണ് കണ്ടത്. പാലത്തിന് സമീപം ഹോട്ടൽ നടത്തുന്ന വ്യാപാരിയാണ് ഇയാളെ ആദ്യം കാണുന്നത്. തുടർന്ന് ഇദ്ദേഹം സമീപത്തെ കടകളിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. അതുവഴി വന്ന ട്രാഫിക് പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് ഇയാളെ തോട്ടിൽ നിന്ന് പുറത്തെത്തിച്ചത്. പോലീസിനോട് മുത്തുകുമാർ എന്നാണ് തന്റെ പേരെന്നും, വീട്ടിലേക്ക് തിരികെ പോകുന്നില്ലെന്നും മരിക്കാനായി തോട്ടിൽ ചാടിയതാണെന്നും ഇയാൾ വെളിപ്പെടുത്തി. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണമെന്നും ഇയാൾ പോലീസിനെ അറിയിച്ചു. രക്ഷപ്പെടുത്തിയ ശേഷം പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1
- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടവെട്ടിയിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പരിപാടി സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, ഫ്രണ്ട്‌സ് ക്ലബ് ഇടവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ ബിന്ദു കിഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, മുൻ സന്തോഷ് ട്രോഫി താരം PA സലിം കുട്ടി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലദീപു, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, രാജേഷ് ഗോപാലൻ, സൽമി നിസാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി വർഗീസ്, CDS മെമ്പർ സൗദ കരിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിജയികളായ ടീമിനുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ബിന്ദു കിഷോർ നിർവ്വഹിച്ചു.1
- തുടർച്ചയായി പ്രശ്‌നങ്ങളുണ്ടാകുന്ന വെട്ടിച്ചിറ ടോൾ പ്ലാസയിൽ നാട്ടുകാരും യൂത്ത് ലീഗ് പ്രവർത്തകരും അടങ്ങുന്ന സംഘം ഇടപെട്ടു. കഴിഞ്ഞ ദിവസവും യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ഇവിടെ നിത്യസംഭവമായി മാറുന്ന സാഹചര്യത്തിലാണ് ഈ ഇടപെടലുണ്ടായത്. ടോൾ പ്ലാസ ജീവനക്കാർക്കെതിരെ കടുത്ത ഭാഷയിലാണ് നാട്ടുകാരുടെ പ്രതികരണമുണ്ടായത്. 'ഇനി നിവേദനവും പേപ്പറും ഒന്നുമില്ല, കയറി അടിക്കും' എന്ന് അവർ മുന്നറിയിപ്പ് നൽകി.1