logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഷൊർണ്ണൂർ പോലീസ് സ്റ്റേഷനും കെ. വി. ആർ ഹൈസ്കൂളും സംയുക്തമായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥ സംഘടിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സംഘടിപ്പിച്ച ഈ ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം ഷൊർണ്ണൂർ എം. എൽ. എ പി. മമ്മിക്കുട്ടി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമ്മല ചടങ്ങിന് അധ്യക്ഷത വഹിച്ചപ്പോൾ, എച്ച്. എം. ഇൻചാർജ് ടി. മണികണ്ഠൻ സ്വാഗതം ആശംസിച്ചു. എസ്. പി. സി. ഇൻചാർജ് നവീൻ, സി. ഐ. വിഷ്ണു, എസ്. ഐ. അശ്വിൻ എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു. "SAY NO DRUGS", "എല്ലാവരും അണിചേരൂ ലഹരിക്കെതിരെ ഒരുമിച്ച് ശബ്ദമുയർത്താം ആരോഗ്യകരമായ നാളേക്കായി കൈകോർക്കാം" എന്ന സന്ദേശമുയർത്തിയാണ് ജാഥ നടന്നത്. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കെ. വി. ആർ ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച ജാഥ ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിലാണ് സമാപിച്ചത്. ലിറ്റിൽ കൈറ്റ്സ്, എൻ. സി. സി., എസ്. പി. സി., സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കു പുറമെ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ഈ ജാഥയിൽ അണിനിരന്നു.

13 hrs ago
user_News4uonline
News4uonline
ഒറ്റപ്പാലം, പാലക്കാട്, കേരളം•
13 hrs ago

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഷൊർണ്ണൂർ പോലീസ് സ്റ്റേഷനും കെ. വി. ആർ ഹൈസ്കൂളും സംയുക്തമായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥ സംഘടിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സംഘടിപ്പിച്ച ഈ ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം ഷൊർണ്ണൂർ എം. എൽ. എ പി. മമ്മിക്കുട്ടി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമ്മല ചടങ്ങിന് അധ്യക്ഷത വഹിച്ചപ്പോൾ, എച്ച്. എം. ഇൻചാർജ് ടി. മണികണ്ഠൻ സ്വാഗതം ആശംസിച്ചു. എസ്. പി. സി. ഇൻചാർജ് നവീൻ, സി. ഐ. വിഷ്ണു, എസ്. ഐ. അശ്വിൻ എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു. "SAY NO DRUGS", "എല്ലാവരും അണിചേരൂ ലഹരിക്കെതിരെ ഒരുമിച്ച് ശബ്ദമുയർത്താം ആരോഗ്യകരമായ നാളേക്കായി കൈകോർക്കാം" എന്ന സന്ദേശമുയർത്തിയാണ് ജാഥ നടന്നത്. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കെ. വി. ആർ ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച ജാഥ ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിലാണ് സമാപിച്ചത്. ലിറ്റിൽ കൈറ്റ്സ്, എൻ. സി. സി., എസ്. പി. സി., സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കു പുറമെ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ഈ ജാഥയിൽ അണിനിരന്നു.

More news from കേരളം and nearby areas
  • വയനാട് എം.പി.യും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി, വനം വകുപ്പിന് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വാഹനം കൈമാറി. മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലടക്കം വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന് പിന്തുണയുമായി അവർ ഈ വാഹനം നൽകിയത്. സി.എസ്.ആർ. ഫണ്ടിൽനിന്ന് 53 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ടൊയോട്ട ഹൈലക്സ് എന്ന ഫോർ വീൽ ഡ്രൈവ് വാഹനമാണ് ആധുനിക സംവിധാനങ്ങളോടെ വനം വകുപ്പിന് ലഭ്യമാക്കിയത്.
    1
    വയനാട് എം.പി.യും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി, വനം വകുപ്പിന് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വാഹനം കൈമാറി. മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലടക്കം വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന് പിന്തുണയുമായി അവർ ഈ വാഹനം നൽകിയത്.

സി.എസ്.ആർ. ഫണ്ടിൽനിന്ന് 53 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ടൊയോട്ട ഹൈലക്സ് എന്ന ഫോർ വീൽ ഡ്രൈവ് വാഹനമാണ് ആധുനിക സംവിധാനങ്ങളോടെ വനം വകുപ്പിന് ലഭ്യമാക്കിയത്.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    16 hrs ago
  • നിലമ്പൂരിലെ ലഹരിസംഘങ്ങളെ തടയുന്നതിനായി പോലീസ് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ഈ മാരത്തോൺ നിലമ്പൂർ കനോലിപ്ലോട്ടിൽ നിന്ന് ആരംഭിച്ച് ചന്തക്കുന്നിൽ സമാപിച്ചു. ലഹരിസംഘങ്ങളെ ഇനി നിലമ്പൂരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ മാരത്തോണിലൂടെ നൽകിയത്. നിരവധി പേർ പങ്കെടുത്ത ഈ മാരത്തോൺ നിലമ്പൂരിന്റെ വീഥികളിൽ ആവേശം നിറച്ചു. എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് മാരത്തോൺ ഉദ്ഘാടനം ചെയ്യുകയും പങ്കാളികൾക്ക് ആവേശം പകരുകയും ചെയ്തു. നിലമ്പൂർ എസ്.എച്ച്.ഒ. ബി.എസ്. ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ, നിലമ്പൂർ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ, നിലമ്പൂർ ഡി.വൈ.എസ്.പി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
    1
    നിലമ്പൂരിലെ ലഹരിസംഘങ്ങളെ തടയുന്നതിനായി പോലീസ് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ഈ മാരത്തോൺ നിലമ്പൂർ കനോലിപ്ലോട്ടിൽ നിന്ന് ആരംഭിച്ച് ചന്തക്കുന്നിൽ സമാപിച്ചു. ലഹരിസംഘങ്ങളെ ഇനി നിലമ്പൂരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ മാരത്തോണിലൂടെ നൽകിയത്.

നിരവധി പേർ പങ്കെടുത്ത ഈ മാരത്തോൺ നിലമ്പൂരിന്റെ വീഥികളിൽ ആവേശം നിറച്ചു. എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് മാരത്തോൺ ഉദ്ഘാടനം ചെയ്യുകയും പങ്കാളികൾക്ക് ആവേശം പകരുകയും ചെയ്തു. നിലമ്പൂർ എസ്.എച്ച്.ഒ. ബി.എസ്. ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ, നിലമ്പൂർ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ, നിലമ്പൂർ ഡി.വൈ.എസ്.പി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    17 hrs ago
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടവെട്ടിയിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പരിപാടി സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, ഫ്രണ്ട്‌സ് ക്ലബ് ഇടവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ ബിന്ദു കിഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, മുൻ സന്തോഷ് ട്രോഫി താരം PA സലിം കുട്ടി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലദീപു, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, രാജേഷ് ഗോപാലൻ, സൽമി നിസാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി വർഗീസ്, CDS മെമ്പർ സൗദ കരിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിജയികളായ ടീമിനുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ബിന്ദു കിഷോർ നിർവ്വഹിച്ചു.
    1
    അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടവെട്ടിയിൽ 'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പരിപാടി സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതി, ഫ്രണ്ട്‌സ് ക്ലബ് ഇടവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.

പഞ്ചായത്ത് മെമ്പർ ബിന്ദു കിഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, മുൻ സന്തോഷ് ട്രോഫി താരം PA സലിം കുട്ടി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലദീപു, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, രാജേഷ് ഗോപാലൻ, സൽമി നിസാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവെട്ടി യൂണിറ്റ് പ്രസിഡൻ്റ് ഷാജി വർഗീസ്, CDS മെമ്പർ സൗദ കരിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വിജയികളായ ടീമിനുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ബിന്ദു കിഷോർ നിർവ്വഹിച്ചു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    14 hrs ago
  • തുടർച്ചയായി പ്രശ്‌നങ്ങളുണ്ടാകുന്ന വെട്ടിച്ചിറ ടോൾ പ്ലാസയിൽ നാട്ടുകാരും യൂത്ത് ലീഗ് പ്രവർത്തകരും അടങ്ങുന്ന സംഘം ഇടപെട്ടു. കഴിഞ്ഞ ദിവസവും യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ഇവിടെ നിത്യസംഭവമായി മാറുന്ന സാഹചര്യത്തിലാണ് ഈ ഇടപെടലുണ്ടായത്. ടോൾ പ്ലാസ ജീവനക്കാർക്കെതിരെ കടുത്ത ഭാഷയിലാണ് നാട്ടുകാരുടെ പ്രതികരണമുണ്ടായത്. 'ഇനി നിവേദനവും പേപ്പറും ഒന്നുമില്ല, കയറി അടിക്കും' എന്ന് അവർ മുന്നറിയിപ്പ് നൽകി.
    1
    തുടർച്ചയായി പ്രശ്‌നങ്ങളുണ്ടാകുന്ന വെട്ടിച്ചിറ ടോൾ പ്ലാസയിൽ നാട്ടുകാരും യൂത്ത് ലീഗ് പ്രവർത്തകരും അടങ്ങുന്ന സംഘം ഇടപെട്ടു. കഴിഞ്ഞ ദിവസവും യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ഇവിടെ നിത്യസംഭവമായി മാറുന്ന സാഹചര്യത്തിലാണ് ഈ ഇടപെടലുണ്ടായത്.

ടോൾ പ്ലാസ ജീവനക്കാർക്കെതിരെ കടുത്ത ഭാഷയിലാണ് നാട്ടുകാരുടെ പ്രതികരണമുണ്ടായത്. 'ഇനി നിവേദനവും പേപ്പറും ഒന്നുമില്ല, കയറി അടിക്കും' എന്ന് അവർ മുന്നറിയിപ്പ് നൽകി.
    user_NEWS 99 KERALA
    NEWS 99 KERALA
    തിരൂർ, മലപ്പുറം, കേരളം•
    23 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.