logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

*കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് മരിച്ചു.* =================== കൊണ്ടോട്ടി മുണ്ടക്കുളം മൂച്ചിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കിഴിശ്ശേരി മുണ്ടിലാക്കൽ സ്വദേശി അമ്പലക്കണി വീട്ടിൽ സ്രാമ്പിയേക്കൽ എൻ.പി അബ്ദുവിന്റെ മകൻ മുഹമ്മദ് നവാസ് ശരീഫ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി ജപ്പാൻ സ്‌ക്വയറിലെ ജീവനക്കാരനായ നവാസ് ശരീഫ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവാസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഇന്ന് കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

56 min ago
user_CN NEWS
CN NEWS
TV News Anchor തിരൂരങ്ങാടി, മലപ്പുറം, കേരളം•
56 min ago
9a4a00fa-498d-46ef-ae70-bd58320bc43c

*കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് മരിച്ചു.* =================== കൊണ്ടോട്ടി മുണ്ടക്കുളം മൂച്ചിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കിഴിശ്ശേരി മുണ്ടിലാക്കൽ സ്വദേശി അമ്പലക്കണി വീട്ടിൽ സ്രാമ്പിയേക്കൽ എൻ.പി അബ്ദുവിന്റെ മകൻ മുഹമ്മദ് നവാസ് ശരീഫ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി ജപ്പാൻ സ്‌ക്വയറിലെ ജീവനക്കാരനായ നവാസ് ശരീഫ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവാസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഇന്ന് കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More news from കേരളം and nearby areas
  • *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.* കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ​ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി. പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.
    1
    *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; 
*പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.*
കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്.
സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ​ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു.
ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.
രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി.
പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.
    user_Khalid Thottiyan
    Khalid Thottiyan
    Local News Reporter മലപ്പുറം, കേരളം•
    17 hrs ago
  • പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.
    2
    പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ 
പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    18 hrs ago
  • വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ സിനിമയെ വെല്ലുന്ന ചേസിങ്; മാരക ലഹരിമരുന്നുകളുമായി യുവാവ് എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും സഞ്ചരിച്ച കാറിനെ സാഹസികമായി പിന്തുടർന്ന് എരുമപ്പെട്ടി പോലീസ് ലഹരിമരുന്നുകളുമായി യുവാവിനെ പിടികൂടി. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ ഇരുപത്തിനാലുകാരനായ സജ്ജിലാണ് പോലീസിന്റെ പിടിയിലായത്. പ്രധാന റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെക്കുറിച്ച് നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാനപാതയിൽ നിന്ന് തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കടന്ന വാഹനം മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു ഗ്രാം എം.ഡി.എം.എ, 41 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ദീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്, എൽദോ, അഭീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
    1
    വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ സിനിമയെ വെല്ലുന്ന ചേസിങ്; മാരക ലഹരിമരുന്നുകളുമായി യുവാവ് എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ
വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും സഞ്ചരിച്ച കാറിനെ സാഹസികമായി പിന്തുടർന്ന് എരുമപ്പെട്ടി പോലീസ് ലഹരിമരുന്നുകളുമായി യുവാവിനെ പിടികൂടി. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ ഇരുപത്തിനാലുകാരനായ സജ്ജിലാണ് പോലീസിന്റെ പിടിയിലായത്. പ്രധാന റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെക്കുറിച്ച് നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാനപാതയിൽ നിന്ന് തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കടന്ന വാഹനം മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു ഗ്രാം എം.ഡി.എം.എ, 41 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ദീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്, എൽദോ, അഭീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    52 min ago
  • വിമാനത്താവളത്തിൽ കുഴഞ്ഞു വീണ മുംബൈ സ്വദേശിക് പുതുജീവൻ നല്കി ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി അങ്കമാലി: ആദ്യമായി കേരളം കാണാനും മൂന്നാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തിയ മുംബൈ സ്വദേശി സുസ്മിതക്ക് (58) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുനർജന്മം, ഓഗസ്റ്റ് മാസം അവസാനത്തോടെ രണ്ടാഴ്ചത്തെ സന്ദർശിച്ചതിനാണ് സുസ്മിതയും കുടുംബവും മൂന്നാർ സന്ദർശനത്തിന് എത്തിയത്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി പുറത്ത് കാറിൽ കയറുന്നതിന് മുൻപായി തളർച്ച അനുഭവപ്പെടുകയും, തളർന്ന് വീഴുകയും ആയിരുന്നു. സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം എത്തുകയും ഡോക്ടറും, നഴ്സുമാരും അരമണിക്കൂറോളം തുടർച്ചയായി സിപിആർ നൽകി ആംബുലൻസിൽ സിയാൽ അധികൃതർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിജയമാക്കുകയും ചെയ്തു. അതി സങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് സർജൻ ഡോ. റഫീഖ് എ.കെ ഡോ. അൻവർ സി വർഗീസ് , കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവർ പറഞ്ഞു. തുടർച്ചയായി സിപി ആർ നൽകിയതും ജീവൻ നിലനിർത്താൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു പൂർണ്ണ ആരോഗ്യവതിയായി മുംബൈയിലേക്ക് മടങ്ങിയ സുസ്മിതയ്ക്ക് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ജോയിൻ ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി തുടങ്ങി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകുകയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി അധികൃതർക്കും മധുരം കൊടുത്താണ് സുസ്മിതയും ഭർത്താവ് പ്രീതം കലാസ്കരും, മകളും ആശുപത്രി വിട്ടത്.
    1
    വിമാനത്താവളത്തിൽ കുഴഞ്ഞു വീണ മുംബൈ സ്വദേശിക് പുതുജീവൻ നല്കി ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി
അങ്കമാലി: ആദ്യമായി കേരളം കാണാനും മൂന്നാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തിയ മുംബൈ സ്വദേശി സുസ്മിതക്ക് (58) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുനർജന്മം, ഓഗസ്റ്റ് മാസം അവസാനത്തോടെ രണ്ടാഴ്ചത്തെ സന്ദർശിച്ചതിനാണ് സുസ്മിതയും  കുടുംബവും മൂന്നാർ സന്ദർശനത്തിന് എത്തിയത്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി പുറത്ത് കാറിൽ കയറുന്നതിന് മുൻപായി  തളർച്ച അനുഭവപ്പെടുകയും, തളർന്ന് വീഴുകയും ആയിരുന്നു. സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം എത്തുകയും ഡോക്ടറും, നഴ്സുമാരും  അരമണിക്കൂറോളം തുടർച്ചയായി സിപിആർ നൽകി ആംബുലൻസിൽ സിയാൽ അധികൃതർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിജയമാക്കുകയും ചെയ്തു.
അതി സങ്കീർണമായ  ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് സർജൻ ഡോ. റഫീഖ് എ.കെ ഡോ. അൻവർ സി വർഗീസ് , കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവർ പറഞ്ഞു. തുടർച്ചയായി സിപി ആർ നൽകിയതും ജീവൻ നിലനിർത്താൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു 
പൂർണ്ണ ആരോഗ്യവതിയായി മുംബൈയിലേക്ക് മടങ്ങിയ സുസ്മിതയ്ക്ക് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ജോയിൻ ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി തുടങ്ങി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകുകയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി അധികൃതർക്കും മധുരം കൊടുത്താണ് സുസ്മിതയും ഭർത്താവ് പ്രീതം കലാസ്കരും, മകളും ആശുപത്രി വിട്ടത്.
    user_അജിത ജയ് ഷോർ
    അജിത ജയ് ഷോർ
    ആലുവ, എറണാകുളം, കേരളം•
    18 hrs ago
  • ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്.. പാടുപെട്ട് പാമ്പുപിടുത്തക്കാർ.. തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.
    1
    ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്..
പാടുപെട്ട് പാമ്പുപിടുത്തക്കാർ..
തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്  സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.
    user_AKHIL PURUSHOTHAMAN
    AKHIL PURUSHOTHAMAN
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    14 hrs ago
  • അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. തൊടുപുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ (KKFI) എന്നിവയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള ജില്ലാതല അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 2026-27 സെപ്റ്റംബർ 13-ന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ജോയിൻ സെക്രട്ടറി ശ്യാം കുമാർ സ്വാഗതം ആശംസിച്ചു. കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡന്റ് ശ്രീ. ജോർജ് പുതുമന അധ്യക്ഷത വഹിച്ച ചടങ്ങ് എം പി ശ്രീ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ. സാജൻ സ്റ്റീഫൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. റോണി, ജില്ലാ ഖോ-ഖോ അസോസിയേഷൻ സെക്രട്ടറി രഞ്ജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇടുക്കി ജില്ലാ ഖോ-ഖോ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിറാജുദ്ദീൻ പി രാജൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. വൈകിട്ട് നടന്ന സമാപന ചടങ്ങിൽ കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡൻറ് ജോർജ് പുതുമന വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജി.എം.ആർ.എച്ച്.എസ് പീരുമേട് സ്കൂൾ ഒന്നാം സ്ഥാനവും കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ തൊടുപുഴ രണ്ടാം സ്ഥാനവും ഇ.എം.ആർ.എസ് പൈനാവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരമായി കോപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ ശിവാനി സുനിലിനെയും മികച്ച ഡിഫൻഡറായി ജി.എം.ആർ.എസ് പീരുമേട് സ്കൂളിലെ ദിയയെയും മികച്ച അറ്റാക്കറായി പീരുമേട് സ്കൂളിലെ ഷീനയെയും തിരഞ്ഞെടുത്തു. ട്രഷറർ ആദിഷ് ആൻ്റണി, എക്സിക്യൂട്ടീവ് മെമ്പർ പ്രബീഷ് കോപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ കായിക അദ്ധ്യാപകൻ അനന്തു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
    1
    അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു.
തൊടുപുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ (KKFI) എന്നിവയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള ജില്ലാതല അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 2026-27 സെപ്റ്റംബർ 13-ന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
ചടങ്ങിൽ ജോയിൻ സെക്രട്ടറി ശ്യാം കുമാർ സ്വാഗതം ആശംസിച്ചു. കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡന്റ് ശ്രീ. ജോർജ് പുതുമന അധ്യക്ഷത വഹിച്ച ചടങ്ങ് എം പി ശ്രീ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ. സാജൻ സ്റ്റീഫൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. റോണി, ജില്ലാ ഖോ-ഖോ അസോസിയേഷൻ സെക്രട്ടറി രഞ്ജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇടുക്കി ജില്ലാ ഖോ-ഖോ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിറാജുദ്ദീൻ പി രാജൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
വൈകിട്ട് നടന്ന സമാപന ചടങ്ങിൽ കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡൻറ് ജോർജ് പുതുമന വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജി.എം.ആർ.എച്ച്.എസ് പീരുമേട് സ്കൂൾ ഒന്നാം സ്ഥാനവും കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ തൊടുപുഴ രണ്ടാം സ്ഥാനവും ഇ.എം.ആർ.എസ് പൈനാവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരമായി കോപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ ശിവാനി സുനിലിനെയും മികച്ച ഡിഫൻഡറായി ജി.എം.ആർ.എസ് പീരുമേട് സ്കൂളിലെ ദിയയെയും മികച്ച അറ്റാക്കറായി പീരുമേട് സ്കൂളിലെ ഷീനയെയും തിരഞ്ഞെടുത്തു. ട്രഷറർ ആദിഷ് ആൻ്റണി, എക്സിക്യൂട്ടീവ് മെമ്പർ പ്രബീഷ് കോപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ കായിക അദ്ധ്യാപകൻ അനന്തു ജോസഫ്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
    user_തൊടുപുഴ വാർത്ത
    തൊടുപുഴ വാർത്ത
    തൊടുപുഴ, ഇടുക്കി, കേരളം•
    18 hrs ago
  • സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് മുന്നോടിയായുള്ള ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കളരിപ്പയറ്റ് മല്‍സരം നെടുങ്കണ്ടത്ത് നടന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കളരിപ്പയറ്റ് മുറകളിലെ മെയ് പയറ്റ്, ചുവടുകള്‍, കോല്‍ത്താരിയിലെ ചൂരല്‍ പയറ്റ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന മത്സരം സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തമായ കേരളം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിബദ്ധത അനിവാര്യമായകാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും ഇതില്‍ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ഗണ്യമായ പങ്ക് വഹിക്കാനുണ്ടെന്നും സേനാപതി വേണു എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ യൂസഫ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം ജോണ്‍, എം.എന്‍ ഗോപി, എം.എസ് മഹേശ്വരന്‍, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജി.കെ രാജശേഖരന്‍ ഗുരുക്കള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികളായ റെയ്‌സണ്‍ പി ജോസഫ്, സൈജു ചെറിയാന്‍, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, അഭിലാഷ് ഗുരുക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ചുവട്, മെയ് പയറ്റ്, കോല്‍ത്താരി ഇനങ്ങളില്‍ മല്‍സരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ കട്ടപ്പന ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ പാലക്കാട്ട് നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും
    4
    സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് മുന്നോടിയായുള്ള ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കളരിപ്പയറ്റ് മല്‍സരം നെടുങ്കണ്ടത്ത് നടന്നു.
ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കളരിപ്പയറ്റ് മുറകളിലെ മെയ് പയറ്റ്, ചുവടുകള്‍, കോല്‍ത്താരിയിലെ ചൂരല്‍ പയറ്റ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന മത്സരം സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തമായ കേരളം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിബദ്ധത അനിവാര്യമായകാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും ഇതില്‍ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ഗണ്യമായ പങ്ക് വഹിക്കാനുണ്ടെന്നും സേനാപതി വേണു എം.എല്‍.എ പറഞ്ഞു. 
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ യൂസഫ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം ജോണ്‍, എം.എന്‍ ഗോപി, എം.എസ് മഹേശ്വരന്‍, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജി.കെ രാജശേഖരന്‍ ഗുരുക്കള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികളായ റെയ്‌സണ്‍ പി ജോസഫ്, സൈജു ചെറിയാന്‍, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, അഭിലാഷ് ഗുരുക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ചുവട്, മെയ് പയറ്റ്, കോല്‍ത്താരി ഇനങ്ങളില്‍ മല്‍സരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ കട്ടപ്പന ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ പാലക്കാട്ട് നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    2 hrs ago
  • തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ച പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം മാതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു. കണിയാർക്കോട് സ്വദേശി യശോദ നിവാസിൽ സജീഷ്, മാതാവ് യശോദ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്ത് തുണിക്കച്ചവടത്തിനായി ഒരുക്കിയിരുന്ന താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നതിനായി റോഡിൽ തടസ്സമായി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് വഴിതെളിച്ചത്. ഇതിലുള്ള വൈരാഗ്യത്താൽ പ്രദേശവാസികളായ പത്തോളം പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. കസേര ഉപയോഗിച്ച് സജീഷിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മാതാവ് യശോദയ്ക്ക് കൈക്ക് ആഴത്തിൽ മുറിവേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പഴയന്നൂർ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
    1
    തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ച പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു.
തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം മാതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു. കണിയാർക്കോട് സ്വദേശി യശോദ നിവാസിൽ സജീഷ്, മാതാവ് യശോദ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്ത് തുണിക്കച്ചവടത്തിനായി ഒരുക്കിയിരുന്ന താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നതിനായി റോഡിൽ തടസ്സമായി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് വഴിതെളിച്ചത്. ഇതിലുള്ള വൈരാഗ്യത്താൽ പ്രദേശവാസികളായ പത്തോളം പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. കസേര ഉപയോഗിച്ച് സജീഷിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മാതാവ് യശോദയ്ക്ക് കൈക്ക് ആഴത്തിൽ മുറിവേറ്റു. സംഭവവുമായി ബന്ധപ്പെട്ട്  പത്തുപേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പഴയന്നൂർ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    21 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.