കുളപ്പട മഹല്ലിൽ നബിദിനാഘോഷം വർണാഭമായി`കുളപ്പട സെന്ററിൽ വൻ സ്വീകരണം` ചെർപ്പുളശ്ശേരി: മഴയെ വകവെക്കാതെ നൂറുകണക്കിന് വിശ്വാസികളും വിദ്യാർഥികളും അണിനിരന്നതോടെ മാരായമംഗലം കുളപ്പടയിൽ നബിദിനാഘോഷം ആവേശഭരിതമായി. കുളപ്പട മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലി വർണാഭവും ശ്രദ്ധേയവുമായി. രാവിലെ 4 മണിക്ക് കുളപ്പട മഹല്ല് പള്ളിയിൽ മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് രാവിലെ 8 മണിക്ക് പതാക ഉയർത്തി. നുസ്റത്തുൽ ഇസ്ലാം മദ്രസ കുളപ്പട, അൽ മദ്രസത്തുൽ ഇസ്ലാമിയ കുളപ്പട, അൽ മദ്രസത്തുൽ സിദ്ദീഖിയ ഒറവക്കിഴായിൽ എന്നീ മൂന്ന് മദ്രസകളിലെ വിദ്യാർഥികൾ അണിനിരന്ന നബിദിന റാലി ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ ദഫ്, ഫ്ലവർ ഷോ എന്നിവ റാലിക്ക് കൂടുതൽ മിഴിവേകി. മഴ പെയ്തുകൊണ്ടിരുന്നെങ്കിലും റാലിയുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ, വിദ്യാർഥികൾ, കാരണവന്മാർ, യുവാക്കൾ തുടങ്ങി നൂറുകണക്കിന് പേർ റാലിയിൽ അണിനിരന്നു. റാലി കാണാൻ വഴിയോരങ്ങളിലും നിരവധി പേർ കാത്തുനിന്നു. മൂന്ന് മദ്രസകളിലും കുട്ടികൾക്ക് മധുരപലഹാരങ്ങളും ചായയും വിതരണം ചെയ്തു. റാലി കുളപ്പട സെന്ററിൽ എത്തിയപ്പോൾ *സ്ട്രൈക്കേഴ്സ് ക്ലബ്ബും , സുന്നി സംഘകുടുംബം, സുനിൽ കുളപ്പട, ബാബു പട്ടൻമാരുതൊടി എന്നിവരും വ്യക്തികളും ചേർന്ന് വൻ സ്വീകരണം നൽകി. ജാതിമതഭേദമന്യേ നൂറുകണക്കിന് ആളുകൾ സ്വീകരണത്തിനായി കുളപ്പട സെന്ററിൽ ഒത്തുകൂടി. മധുരപലഹാരങ്ങൾ, പായസം, ജ്യൂസ്, മിഠായികൾ എന്നിവ വിതരണം ചെയ്ത് റാലിയെ സ്വീകരിച്ചു. പ്രിയ കൂട്ടുകാരൻ ഹാരിസിന്റെ ഓർമയിൽ യുവാക്കളുടെ നേതൃത്വത്തിൽ മഹല്ലിലെ എല്ലാ വീടുകളിലേക്കും ഭക്ഷണവും വിതരണം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം പി.പി. അൻവർ സാദാത്ത് നബിദിന സന്ദേശം നൽകി. സക്കീർ മാഷ് നന്ദി പറഞ്ഞു. റാലി ഒറവക്കിഴായിലെ സിദ്ദീഖിയ മദ്രസയിൽ സമാപിച്ചു. മഹല്ല് ഖതീബ് ഹഫീഫ് കമാലി, ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

- മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പള്ളിക്കുറുപ്പ് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. റോഡിൻ്റെ അരികിലൂടെ പോയപ്പോൾ താഴത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം1
- തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.1
- പതിവ് മുടക്കാതെ തന്ത്രി;ഉത്രാടനാളിൽ ഓണക്കാഴ്‌ചകളുമായി ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി. പതിവ് മുടക്കാതെ തന്ത്രി;ഉത്രാടനാളിൽ ഓണക്കാഴ്‌ചകളുമായി ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി. മതസൗഹാർദത്തിൻ്റെയും പരസ്‌പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പാണക്കാട് വീണ്ടും ഓണക്കാഴ്‌ചയ്ക്ക് സാക്ഷിയായി. വർഷങ്ങളായി തുട രുന്ന പതിവ് തെറ്റിക്കാതെ ഉത്രാടനാളിൽ തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ പ്രതിനിധി സംഘം ഓണക്കാഴ്‌ചകളുമായി പാണകാട് എത്തിയാത് ഓണക്കോടി, ശർക്കരവരട്ടി, പായസം, ഉണ്ണിയപ്പം, വൃക്ഷത്തൈകൾ തുടങ്ങിയവ ഉൾ പ്പെടുന്ന ഓണക്കാഴ്‌ചകൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി. സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കും തന്ത്രിയുടെ പ്രതിനിധികൾ ഓണസമ്മാനവും ആശംസകളും കൈമാറി1
- തൃക്കണ്ടിയൂരിൽ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി ശിഹാബ് തങ്ങൾ റിലീഫ് സെൽ തൃക്കണ്ടിയൂർ: തൃക്കണ്ടിയൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നാമധേയത്തിൽ തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. അബ്ദുസ്സലാം മാസ്റ്റർ നിർവഹിച്ചു. തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി. തറമ്മൽ കുന്നേക്കാട്ട് മുസ്തഫ, സിദ്ദീഖ് മുണ്ടേക്കാട്ട്, മൊയ്തീൻ കോയ, ഷാഹിദ് കെ. കെ., പി. പി. നിഷാദ്, റമീസ് കെ. കെ., ഇബ്രാഹിം കോട്ടേരി, അസ്ലം പഴയകത്ത്, അമാൻ കെ. കെ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഓണക്കാലത്ത് അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ വിവിധ ക്ഷേമ-സേവന പ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ട് എത്തിച്ച് നൽകിയാണ് വിതരണം പൂർത്തീകരിച്ചത്.4
- തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണോത്സവ് 2k26 എന്ന പേരിൽ തോപ്രാംകുടി ടൗണിൽ നടത്തിയ ഓണാലോഷ പരിപാടികളുടെ സമാപന സമ്മേളനം ഇടുക്കി എം എൽ എ റോയി കെ പൗലോസ് ഉൽഘാടനം ചെയ്തു. തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും ചേർന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ പ്രതികൂല കാലാവസ്ഥയിലും ഗംഭീരമായാണ് നടത്തിയത്. ജില്ലാ തടിചുമട് മത്സരം , വടംവലി, ജില്ലാചെസ്സ് ചാമ്പ്യൻഷിപ്പ്,ഫുട്മ്പോൾ. ബൈക്ക് സ്ളോറേസ് . പഞ്ചഗുസ്തി, മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും,ഓണച്ചമയ ഘോഷയാത്ര, മഹാബലി എഴുന്നുള്ളത്ത്,പുലികളി, മയിലാട്ടം തുടങ്ങിയവയും നടന്നു.രാവിലെ ആരംഭിച്ച പരിപാടികൾ തോപ്രാംകുടി മരിയാ ഗൊരേത്തി പള്ളിവികാരി ഫാ.മാത്യൂ പുതുപറമ്പിൽ ഉത്ഘാടനം ചെയതു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം എം എൽ എ റോയി കെ പൗലോസ് ഉൽഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും എം എൽ എ വിതരണം ചെയ്തു. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോദ് ജോസഫ് അദ്ധ്വക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാന്ദ്രാ മോൾ ജിന്നി ഓണ സന്ദേശം നൽകി.ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോളി സുനിൽ, സുബി കുന്തളായി, പഞ്ചായത്ത് അംഗങ്ങളായ കെ കെ മനോജ്, ബിനു പട്ടരുകണ്ടം. അഭിലാഷ് പാലക്കാട്ട് , റോസിലി മത്തായി, ബിന്ദു സന്തോഷ് , ബിനിമോൾ ടോമി തുടങ്ങിയവർ സംസാരിച്ചു. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സന്തോഷ് തെക്കേൽ , പയനിയർ ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ വി സെൽവം, ജോർജ് അമ്പഴം, ജോയിച്ചൻ വടക്കുംകര, റോമ്പിൻ കളപ്പുര, ജയേഷ് സി. എസ് , ഉണ്ണി , അഡോണ ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി.4
- ഇപ്പോൾ ഞങ്ങൾ ഓണം ഉണ്ണുകയാണ്. ഈ സമയം എവിടെയെങ്കിലും അപകടമോ അത്യാഹിതമോ ഉണ്ടായാൽ തൂശനിലയും അതിലെ വിഭവവും അവിടെ വച്ചിട്ട് അപകട സ്ഥലത്തേക്ക് ഞങ്ങൾ കുതിക്കും.... തൊടുപുഴ : മൂലമറ്റം അഗ്നിരക്ഷാ നിലയത്തിൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ ദൃശ്യമൊന്നു കാണാം.ഇവർക്ക് സ്വന്തമായി കെട്ടിടമില്ല.ഷീറ്റുമേഞ്ഞ മേൽക്കൂരയ്ക്ക് കീഴെ പരിമിതമായ സൗകര്യം മാത്രം. എങ്കിലും കൊച്ചു മക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇവരും പൂക്കളമിട്ടു, മത്സരങ്ങൾ നടത്തി ഓണസദ്യയുണ്ട് ഒരുമയുടെ സന്ദേശം പങ്കുവെച്ചു. ഇല്ലായ്മയും വല്ലായ്മയും മറന്ന് ഓണം ആഘോഷിച്ചപ്പോൾ വീടിനോടും നാടിനോടുമുള്ള ഉത്തരവാദിത്തം ഇവർ മനസ്സിൽ പേറുന്നു. അപകട മേഖലകളിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന ഇവർക്ക് ഇന്നത്തെ ദിനമാണ് പ്രധാനം . അതിനാൽ ഈ ഓണം മധുരതരമാക്കാൻ എല്ലാം മറന്നു ഇവർ ഒന്നുച്ചു കൂടി. സ്റ്റേഷൻ ഓഫീസർ ടി കെ അബ്ദുൽ അസീസ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ ,റീക്രീഷൻ ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.1
- പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. ഇടുക്കി - കട്ടപ്പന /പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. കട്ടപ്പന ബീവറേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ നാലു പേരേ, കട്ടപ്പന ഷാഡോ പോലീസ്, സംഘം, 25/08/26 തിയതി പിടികൂടി കട്ടപ്പന വലിയ പാറ സ്വദേശികളായ സുധീഷ് വയസ്സ് 35 പ്രമോദ് വയസ്സ് 38,, സുധീഷ് സുകുമാരൻ വയസ്, 38 വലിയതോവാള,, ഹരി അച്ചു 32 വയസ്സ്, കട്ടപ്പന സാഗര ജംഗ്ഷൻ, എന്നിവരെയാണ് തന്ത്രപരമായി രഹസ്യ പോലീസ് പിടികൂടിയത് കുറച്ചുനാളുകളായി കട്ടപ്പന ബിവറേജ് കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാൻ ആയത് പോലീസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നാലങ്ക സംഘം അന്യസംസ്ഥാന തൊഴിലാളികളുടെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി ബലമായി പണം കവർന്നത് ജാർഖണ്ഡ് സ്വദേശിയായ ബിസോണ മുർമുവിന്റെ പോക്കറ്റിൽ നിന്നും 3500 രൂപയും ബെനഡിക്ട് സോറൻ എന്നയാളുടെ പോക്കറ്റിൽ നിന്നും 3500 രൂപയും പ്രതികൾ ബലമായി എടുത്തു. ഈ സമയം പോലീസ് സംഘം തെളിവുകളുടെ. അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, ഷാഡോ േ പോലീസിൻറ സഹയത്തോടെയാണ് സംഘം, പിടിയിൽ ആയത് ഇവർ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . സമാന കുറ്റകൃത്യങ്ങളുമായി. മറ്റു ചില, സംഘങ്ങളും, കട്ടപ്പന പോലീസ് നിരീക്ഷണത്തിലാണ്.1
- ചാലിയാർ പുഴയിൽ തുരുത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേന ചാലിയാർ പുഴയിൽ തുരുത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേന പാറക്കടവിന് താഴെ ചാലിയാർ പുഴയിൽ അക്കരെ തുരുത്തിൽ കുടുങ്ങിയ മൂന്നുപേരെ നിലമ്പൂർ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ജോലി സംബന്ധമായി അക്കരെ പോയ ആലിപൊയിൽ ഫാസിൽ ഓടായിക്കൽ, പുലവഴി ഫിറോസ് ഓടായിക്കൽ , എരുമത്തടത്തിൽ ജിതേഷ് നിലമ്പൂർ എന്നിവരാണ് ചാലിയാർ പുഴയിൽ വെള്ളം കൂടിയപ്പോൾ തുരുത്തിൽ അകപ്പെട്ടത്. സ്റ്റേഷൻ ഓഫീസർ കെ.പി.ബാബുരാജിന്റെ നേതൃത്വത്തിൽ, സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ.രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷാഫി.പി, നിഖിൽ.കെ, ശ്രീരാജ്.എ, വിപിൻ ഉണ്ണികൃഷ്ണൻ, ഹോം ഗാർഡ്മാരായ പി.സി.ചാക്കോ, എം. സി. പ്രകാശ്, ഷിബു ജോൺ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.1