Shuru
Apke Nagar Ki App…
മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പള്ളിക്കുറുപ്പ് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. റോഡിൻ്റെ അരികിലൂടെ പോയപ്പോൾ താഴത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം
PATTAMBI NEWS
മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പള്ളിക്കുറുപ്പ് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. റോഡിൻ്റെ അരികിലൂടെ പോയപ്പോൾ താഴത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം
More news from കേരളം and nearby areas
- മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പള്ളിക്കുറുപ്പ് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. റോഡിൻ്റെ അരികിലൂടെ പോയപ്പോൾ താഴത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം1
- തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.1
- തൃക്കണ്ടിയൂരിൽ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി ശിഹാബ് തങ്ങൾ റിലീഫ് സെൽ തൃക്കണ്ടിയൂർ: തൃക്കണ്ടിയൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നാമധേയത്തിൽ തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. അബ്ദുസ്സലാം മാസ്റ്റർ നിർവഹിച്ചു. തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി. തറമ്മൽ കുന്നേക്കാട്ട് മുസ്തഫ, സിദ്ദീഖ് മുണ്ടേക്കാട്ട്, മൊയ്തീൻ കോയ, ഷാഹിദ് കെ. കെ., പി. പി. നിഷാദ്, റമീസ് കെ. കെ., ഇബ്രാഹിം കോട്ടേരി, അസ്ലം പഴയകത്ത്, അമാൻ കെ. കെ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഓണക്കാലത്ത് അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ വിവിധ ക്ഷേമ-സേവന പ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ട് എത്തിച്ച് നൽകിയാണ് വിതരണം പൂർത്തീകരിച്ചത്.4
- കുളപ്പട മഹല്ലിൽ നബിദിനാഘോഷം വർണാഭമായി`കുളപ്പട സെന്ററിൽ വൻ സ്വീകരണം` ചെർപ്പുളശ്ശേരി: മഴയെ വകവെക്കാതെ നൂറുകണക്കിന് വിശ്വാസികളും വിദ്യാർഥികളും അണിനിരന്നതോടെ മാരായമംഗലം കുളപ്പടയിൽ നബിദിനാഘോഷം ആവേശഭരിതമായി. കുളപ്പട മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലി വർണാഭവും ശ്രദ്ധേയവുമായി. രാവിലെ 4 മണിക്ക് കുളപ്പട മഹല്ല് പള്ളിയിൽ മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് രാവിലെ 8 മണിക്ക് പതാക ഉയർത്തി. നുസ്റത്തുൽ ഇസ്ലാം മദ്രസ കുളപ്പട, അൽ മദ്രസത്തുൽ ഇസ്ലാമിയ കുളപ്പട, അൽ മദ്രസത്തുൽ സിദ്ദീഖിയ ഒറവക്കിഴായിൽ എന്നീ മൂന്ന് മദ്രസകളിലെ വിദ്യാർഥികൾ അണിനിരന്ന നബിദിന റാലി ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ ദഫ്, ഫ്ലവർ ഷോ എന്നിവ റാലിക്ക് കൂടുതൽ മിഴിവേകി. മഴ പെയ്തുകൊണ്ടിരുന്നെങ്കിലും റാലിയുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ, വിദ്യാർഥികൾ, കാരണവന്മാർ, യുവാക്കൾ തുടങ്ങി നൂറുകണക്കിന് പേർ റാലിയിൽ അണിനിരന്നു. റാലി കാണാൻ വഴിയോരങ്ങളിലും നിരവധി പേർ കാത്തുനിന്നു. മൂന്ന് മദ്രസകളിലും കുട്ടികൾക്ക് മധുരപലഹാരങ്ങളും ചായയും വിതരണം ചെയ്തു. റാലി കുളപ്പട സെന്ററിൽ എത്തിയപ്പോൾ *സ്ട്രൈക്കേഴ്സ് ക്ലബ്ബും , സുന്നി സംഘകുടുംബം, സുനിൽ കുളപ്പട, ബാബു പട്ടൻമാരുതൊടി എന്നിവരും വ്യക്തികളും ചേർന്ന് വൻ സ്വീകരണം നൽകി. ജാതിമതഭേദമന്യേ നൂറുകണക്കിന് ആളുകൾ സ്വീകരണത്തിനായി കുളപ്പട സെന്ററിൽ ഒത്തുകൂടി. മധുരപലഹാരങ്ങൾ, പായസം, ജ്യൂസ്, മിഠായികൾ എന്നിവ വിതരണം ചെയ്ത് റാലിയെ സ്വീകരിച്ചു. പ്രിയ കൂട്ടുകാരൻ ഹാരിസിന്റെ ഓർമയിൽ യുവാക്കളുടെ നേതൃത്വത്തിൽ മഹല്ലിലെ എല്ലാ വീടുകളിലേക്കും ഭക്ഷണവും വിതരണം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം പി.പി. അൻവർ സാദാത്ത് നബിദിന സന്ദേശം നൽകി. സക്കീർ മാഷ് നന്ദി പറഞ്ഞു. റാലി ഒറവക്കിഴായിലെ സിദ്ദീഖിയ മദ്രസയിൽ സമാപിച്ചു. മഹല്ല് ഖതീബ് ഹഫീഫ് കമാലി, ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.1
- പതിവ് മുടക്കാതെ തന്ത്രി;ഉത്രാടനാളിൽ ഓണക്കാഴ്‌ചകളുമായി ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി. പതിവ് മുടക്കാതെ തന്ത്രി;ഉത്രാടനാളിൽ ഓണക്കാഴ്‌ചകളുമായി ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി. മതസൗഹാർദത്തിൻ്റെയും പരസ്‌പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പാണക്കാട് വീണ്ടും ഓണക്കാഴ്‌ചയ്ക്ക് സാക്ഷിയായി. വർഷങ്ങളായി തുട രുന്ന പതിവ് തെറ്റിക്കാതെ ഉത്രാടനാളിൽ തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ പ്രതിനിധി സംഘം ഓണക്കാഴ്‌ചകളുമായി പാണകാട് എത്തിയാത് ഓണക്കോടി, ശർക്കരവരട്ടി, പായസം, ഉണ്ണിയപ്പം, വൃക്ഷത്തൈകൾ തുടങ്ങിയവ ഉൾ പ്പെടുന്ന ഓണക്കാഴ്‌ചകൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി. സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കും തന്ത്രിയുടെ പ്രതിനിധികൾ ഓണസമ്മാനവും ആശംസകളും കൈമാറി1
- പാലത്തായി കേസിലെ ഒത്തുകളി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എസ്ഡിപിഐ പാലക്കാട്: പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയ ബിജെപി-യുഡിഎഫ് ഒത്തുകളിക്കെതിരെ രൂക്ഷവിമർശനവുമായി എസ്ഡിപിഐ. 'പിഎം ശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ ജില്ലാതല സമാപന സമ്മേളനം മേപ്പറമ്പ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാറാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട പാലത്തായി കേസിൽ ബിജെപി നേതാവായ പ്രതി പത്മനാഭന് ജാമ്യം ലഭിച്ചത് ബിജെപി–യുഡിഎഫ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.കെ. അബ്ദുൽ ജബ്ബാർ ആരോപിച്ചു. പ്രതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ഭരണതലത്തിൽ വൻ ഇടപെടലുകൾ നടന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാക്കൾ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടതും, കേസുമായി ബന്ധപ്പെട്ട് കെ.പി. ശശികല, ആർ.വി. ബാബു തുടങ്ങിയവർ നടത്തിയ ഇടപെടലുകളും ഗൗരവമായി പരിശോധിക്കണം. സർക്കാർ അഭിഭാഷകരുടെ നിയമനത്തിലടക്കം നടന്ന സ്വാധീനങ്ങൾ പുറത്തുകൊണ്ടുവരണമെന്നും, നീതി ലഭിക്കേണ്ട കേസിൽ പ്രതിയെ രക്ഷിക്കാൻ കളമൊരുക്കിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതി വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കേന്ദ്ര നയങ്ങൾ രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രക്ഷോഭങ്ങൾ ശക്തമായി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിഎം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 10 മുതൽമുതൽ 22 വരെ നീണ്ടുനിന്ന മണ്ഡലം തല പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പാലക്കാട് ജില്ലാ കമ്മിറ്റി ഈ സമാപന സമ്മേളനം സംഘടിപ്പിച്ചത്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം, ബഷീർ കൊമ്പം, ഒ എച്ച് ഖലീൽ എന്നിവർ സംസാരിച്ചു.2
- ഇപ്പോൾ ഞങ്ങൾ ഓണം ഉണ്ണുകയാണ്. ഈ സമയം എവിടെയെങ്കിലും അപകടമോ അത്യാഹിതമോ ഉണ്ടായാൽ തൂശനിലയും അതിലെ വിഭവവും അവിടെ വച്ചിട്ട് അപകട സ്ഥലത്തേക്ക് ഞങ്ങൾ കുതിക്കും.... തൊടുപുഴ : മൂലമറ്റം അഗ്നിരക്ഷാ നിലയത്തിൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ ദൃശ്യമൊന്നു കാണാം.ഇവർക്ക് സ്വന്തമായി കെട്ടിടമില്ല.ഷീറ്റുമേഞ്ഞ മേൽക്കൂരയ്ക്ക് കീഴെ പരിമിതമായ സൗകര്യം മാത്രം. എങ്കിലും കൊച്ചു മക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇവരും പൂക്കളമിട്ടു, മത്സരങ്ങൾ നടത്തി ഓണസദ്യയുണ്ട് ഒരുമയുടെ സന്ദേശം പങ്കുവെച്ചു. ഇല്ലായ്മയും വല്ലായ്മയും മറന്ന് ഓണം ആഘോഷിച്ചപ്പോൾ വീടിനോടും നാടിനോടുമുള്ള ഉത്തരവാദിത്തം ഇവർ മനസ്സിൽ പേറുന്നു. അപകട മേഖലകളിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന ഇവർക്ക് ഇന്നത്തെ ദിനമാണ് പ്രധാനം . അതിനാൽ ഈ ഓണം മധുരതരമാക്കാൻ എല്ലാം മറന്നു ഇവർ ഒന്നുച്ചു കൂടി. സ്റ്റേഷൻ ഓഫീസർ ടി കെ അബ്ദുൽ അസീസ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ ,റീക്രീഷൻ ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.1
- ചിറകുകൾ നിർമിച്ച ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് ഇ.എം.ഇ.എ. സ്കൂളിന്റെ ‘ചിറകുകൾ’ പദ്ധതിക്ക് പുതിയ ചുവടുവെപ്പ് മലപ്പുറം: വിഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയും അമൽ ഇൻസ്പെയേഴ്സും സംയുക്തമായി നടപ്പിലാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത് നിർമിച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തി. മലപ്പുറം ആസൂത്രണ സെക്രട്ടേറിയറ്റിലെ ജില്ലാ വികസന കമ്മീഷണറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കലക്ടറുമായ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്. ഉൽപ്പന്നങ്ങളുടെ പ്രകാശനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക രോഹിണി കെ.എസ്. ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. വിഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ചിറകുകൾ’ പദ്ധതി ആരംഭിച്ചത്. വിദ്യാർഥികളുടെ ആശയങ്ങളും സർഗാത്മക കഴിവുകളും പ്രയോജനപ്പെടുത്തി അവർ തന്നെ രൂപകൽപ്പന ചെയ്ത് നിർമിച്ച ഉൽപ്പന്നങ്ങളാണ് ‘ചിറക്’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത്. നിലവിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചിറക് അലങ്കാര വസ്തുക്കൾ, ചിറക് പേന, ചിറക് ചവിട്ടി, ചിറക് മുടിയലങ്കാരം, ചിറക് കരുതൽ താക്കോൽക്കൂട്ടി എന്നീ അഞ്ച് ഉൽപ്പന്നങ്ങളാണ് പുറത്തിറക്കിയത്. ഉൽപ്പന്നങ്ങൾ പ്രധാന കടകളിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം വിദ്യാർഥികളുടെ ക്ഷേമത്തിനും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. കഴിവുകൾക്ക് അവസരം ഒരുക്കുന്നതിനൊപ്പം സംരംഭകത്വത്തിലേക്കും സാമൂഹിക പങ്കാളിത്തത്തിലേക്കും വിദ്യാർഥികളെ കൈപിടിച്ചുയർത്തുകയാണ് ‘ചിറകുകൾ’ പദ്ധതിയുടെ ലക്ഷ്യമെന്ന് പദ്ധതി ഏകോപകൻ കെ.എം. ഇസ്മായിൽ മാസ്റ്റർ പറഞ്ഞു. സ്കൂളിലെ വിവിധ ക്ലബുകൾ, ഡിവിഷൻ കൗൺസിലർ, കുടുംബശ്രീ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ‘ചിറകുകൾ’ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ ഉൾപ്പെടുന്ന ഗ്രാമത്തെ വിഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു. ചിറക് ബ്രാൻഡ് അംബാസഡർ അമൽ ഇഖ്ബാൽ പദ്ധതി വിശദീകരിച്ചു. ‘ചിറകുകൾ’ മാതൃകയെ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്. അഭിനന്ദിക്കുകയും ജില്ലയിൽ തന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സമൂഹത്തിന്റെ പിന്തുണയോടെ കൂടുതൽ ഉൽപ്പന്നങ്ങളും പദ്ധതികളും വികസിപ്പിച്ച് ‘ചിറകുകൾ’ കൂടുതൽ വിപുലമാക്കുമെന്ന് വിദ്യാർഥി ഏകോപക എ. മാളവിക പറഞ്ഞു. ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ, വി.കെ. ഖാലിദ്, പ്രധാനാധ്യാപിക രോഹിണി കെ.എസ്., ഗ്രാമതല പദ്ധതി ഏകോപക സാബിറ സി.പി., ജില്ലാ സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹികനീതി എൽ.എൽ.സി. അംഗം അബ്ദുൽ നാസർ, വിനോദ് പാറക്കൽ, സാമൂഹികനീതി എൽ.എൽ.സി. അംഗം താലിസ് സി., അധ്യാപക ഏകോപകരായ കെ.എം. ഇസ്മായിൽ, വസീം അഹ്സൻ പി.കെ., സഞ്ജന കെ., ശ്രാവണ പൗർണമി ഒ., ദേവ്ന എം., അർലെറ്റ് ഡിവിന്ദാസ്, അബ്ഷ കെ., ഫാത്തിമ ഷഹീദ, മെഹ്റിൻ ഫാത്തിമ പി., ഫെല്ല റോസ്, ഇൽഫ സി., സുഭാന കെ.പി., മാളവിക എ. എന്നിവർ നേതൃത്വം നൽകി.4