logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കണ്ണൂരില്‍ റോഡില്‍ മലിനജലം ഒഴുക്കി മത്സ്യലോറിയുടെ യാത്ര: ദൃശ്യങ്ങള്‍ പകര്‍ത്തി ഇടുക്കി കളക്ടര്‍, 25,000 രൂപ പിഴ റോഡില്‍ മലിനജലം ഒഴുക്കി യാത്ര ചെയ്ത മത്സ്യലോറിക്ക് 25,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്.ഇടുക്കി ജില്ലാ കളക്ടറുടെ സമയബന്ധിതമായ ഇടപെടലിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. ഏഴോം - കുപ്പം റോഡില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് മത്സ്യം കൊണ്ടുപോകുകയായിരുന്ന KA 20 AB 7660 എന്ന രജിസ്ട്രേഷനിലുള്ള വാഹനമാണ് നിയമലംഘനം നടത്തിയത്. ലോറിക്ക് പിന്നാലെ സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു ഇടുക്കി ജില്ലാ കളക്ടർ. റോഡിലാകെ ദുർഗന്ധം വമിക്കുന്ന രീതിയില്‍ മലിനജലം ഒഴുകുന്നത് പിന്നില്‍ സഞ്ചരിക്കുന്ന കളക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് കളക്ടർ തന്നെ തല്‍സമയ ദൃശ്യങ്ങള്‍ പകർത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറുകയായിരുന്നു.വിവരമറിഞ്ഞ ഉടൻ തന്നെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹന ഉടമയെ ബന്ധപ്പെടുകയും നിയമലംഘനം സ്ഥിരീകരിക്കുകയും ചെയ്തു. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയില്‍ പ്രവർത്തിച്ചതിന് വാഹന ഉടമയ്ക്കെതിരെ 25,000 രൂപ പിഴ ചുമത്തി. മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനായി വിഷയം തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി., ക്ലീൻ സിറ്റി മാനേജർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂർത്തിയാക്കിയത്. പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

7 hrs ago
user_Vijayan Vr
Vijayan Vr
ഇടുക്കി, ഇടുക്കി, കേരളം•
7 hrs ago
8b8bf80a-3f92-4835-8a63-ef503e0524f1

കണ്ണൂരില്‍ റോഡില്‍ മലിനജലം ഒഴുക്കി മത്സ്യലോറിയുടെ യാത്ര: ദൃശ്യങ്ങള്‍ പകര്‍ത്തി ഇടുക്കി കളക്ടര്‍, 25,000 രൂപ പിഴ റോഡില്‍ മലിനജലം ഒഴുക്കി യാത്ര ചെയ്ത മത്സ്യലോറിക്ക് 25,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്.ഇടുക്കി ജില്ലാ കളക്ടറുടെ സമയബന്ധിതമായ ഇടപെടലിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. ഏഴോം - കുപ്പം റോഡില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് മത്സ്യം കൊണ്ടുപോകുകയായിരുന്ന KA 20 AB 7660 എന്ന രജിസ്ട്രേഷനിലുള്ള വാഹനമാണ് നിയമലംഘനം നടത്തിയത്. ലോറിക്ക് പിന്നാലെ സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു ഇടുക്കി ജില്ലാ കളക്ടർ. റോഡിലാകെ ദുർഗന്ധം വമിക്കുന്ന രീതിയില്‍ മലിനജലം ഒഴുകുന്നത് പിന്നില്‍ സഞ്ചരിക്കുന്ന കളക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് കളക്ടർ തന്നെ തല്‍സമയ ദൃശ്യങ്ങള്‍ പകർത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറുകയായിരുന്നു.വിവരമറിഞ്ഞ ഉടൻ തന്നെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹന ഉടമയെ ബന്ധപ്പെടുകയും നിയമലംഘനം സ്ഥിരീകരിക്കുകയും ചെയ്തു. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയില്‍ പ്രവർത്തിച്ചതിന് വാഹന ഉടമയ്ക്കെതിരെ 25,000 രൂപ പിഴ ചുമത്തി. മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനായി വിഷയം തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി., ക്ലീൻ സിറ്റി മാനേജർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂർത്തിയാക്കിയത്. പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

More news from കേരളം and nearby areas
  • പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. ഇടുക്കി - കട്ടപ്പന /പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. കട്ടപ്പന ബീവറേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ നാലു പേരേ, കട്ടപ്പന ഷാഡോ പോലീസ്, സംഘം, 25/08/26 തിയതി പിടികൂടി കട്ടപ്പന വലിയ പാറ സ്വദേശികളായ സുധീഷ് വയസ്സ് 35 പ്രമോദ് വയസ്സ് 38,, സുധീഷ് സുകുമാരൻ വയസ്, 38 വലിയതോവാള,, ഹരി അച്ചു 32 വയസ്സ്, കട്ടപ്പന സാഗര ജംഗ്ഷൻ, എന്നിവരെയാണ് തന്ത്രപരമായി രഹസ്യ പോലീസ് പിടികൂടിയത് കുറച്ചുനാളുകളായി കട്ടപ്പന ബിവറേജ് കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാൻ ആയത് പോലീസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നാലങ്ക സംഘം അന്യസംസ്ഥാന തൊഴിലാളികളുടെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി ബലമായി പണം കവർന്നത് ജാർഖണ്ഡ് സ്വദേശിയായ ബിസോണ മുർമുവിന്റെ പോക്കറ്റിൽ നിന്നും 3500 രൂപയും ബെനഡിക്ട് സോറൻ എന്നയാളുടെ പോക്കറ്റിൽ നിന്നും 3500 രൂപയും പ്രതികൾ ബലമായി എടുത്തു. ഈ സമയം പോലീസ് സംഘം തെളിവുകളുടെ. അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, ഷാഡോ േ പോലീസിൻറ സഹയത്തോടെയാണ് സംഘം, പിടിയിൽ ആയത് ഇവർ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . സമാന കുറ്റകൃത്യങ്ങളുമായി. മറ്റു ചില, സംഘങ്ങളും, കട്ടപ്പന പോലീസ് നിരീക്ഷണത്തിലാണ്.
    1
    പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ.
ഇടുക്കി - കട്ടപ്പന /പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ.
കട്ടപ്പന ബീവറേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ നാലു പേരേ, കട്ടപ്പന ഷാഡോ പോലീസ്, സംഘം, 25/08/26 തിയതി പിടികൂടി കട്ടപ്പന വലിയ പാറ സ്വദേശികളായ സുധീഷ് വയസ്സ് 35 പ്രമോദ് വയസ്സ് 38,, സുധീഷ് സുകുമാരൻ വയസ്, 38 വലിയതോവാള,, ഹരി അച്ചു 32 വയസ്സ്, കട്ടപ്പന സാഗര ജംഗ്ഷൻ, എന്നിവരെയാണ് തന്ത്രപരമായി രഹസ്യ പോലീസ് പിടികൂടിയത് കുറച്ചുനാളുകളായി കട്ടപ്പന ബിവറേജ് കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം ഉള്ളതായി പോലീസിന്  വിവരം ലഭിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ   നിരീക്ഷണത്തിലൂടെയാണ്  പ്രതികളെ പിടികൂടാൻ ആയത് പോലീസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നാലങ്ക സംഘം അന്യസംസ്ഥാന തൊഴിലാളികളുടെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി ബലമായി പണം കവർന്നത് ജാർഖണ്ഡ് സ്വദേശിയായ ബിസോണ മുർമുവിന്റെ പോക്കറ്റിൽ നിന്നും 3500 രൂപയും ബെനഡിക്ട് സോറൻ എന്നയാളുടെ പോക്കറ്റിൽ നിന്നും 3500 രൂപയും പ്രതികൾ ബലമായി എടുത്തു. ഈ സമയം പോലീസ്  സംഘം തെളിവുകളുടെ. അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, ഷാഡോ േ പോലീസിൻറ സഹയത്തോടെയാണ് സംഘം, പിടിയിൽ ആയത് ഇവർ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . സമാന കുറ്റകൃത്യങ്ങളുമായി. മറ്റു ചില, സംഘങ്ങളും, കട്ടപ്പന പോലീസ് നിരീക്ഷണത്തിലാണ്.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    2 hrs ago
  • തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണോത്സവ് 2k26 എന്ന പേരിൽ തോപ്രാംകുടി ടൗണിൽ നടത്തിയ ഓണാലോഷ പരിപാടികളുടെ സമാപന സമ്മേളനം ഇടുക്കി എം എൽ എ റോയി കെ പൗലോസ് ഉൽഘാടനം ചെയ്തു. തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും ചേർന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ പ്രതികൂല കാലാവസ്ഥയിലും ഗംഭീരമായാണ് നടത്തിയത്. ജില്ലാ തടിചുമട് മത്സരം , വടംവലി, ജില്ലാചെസ്സ് ചാമ്പ്യൻഷിപ്പ്,ഫുട്മ്പോൾ. ബൈക്ക് സ്ളോറേസ് . പഞ്ചഗുസ്തി, മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും,ഓണച്ചമയ ഘോഷയാത്ര, മഹാബലി എഴുന്നുള്ളത്ത്,പുലികളി, മയിലാട്ടം തുടങ്ങിയവയും നടന്നു.രാവിലെ ആരംഭിച്ച പരിപാടികൾ തോപ്രാംകുടി മരിയാ ഗൊരേത്തി പള്ളിവികാരി ഫാ.മാത്യൂ പുതുപറമ്പിൽ ഉത്ഘാടനം ചെയതു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം എം എൽ എ റോയി കെ പൗലോസ് ഉൽഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും എം എൽ എ വിതരണം ചെയ്തു. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോദ് ജോസഫ് അദ്ധ്വക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാന്ദ്രാ മോൾ ജിന്നി ഓണ സന്ദേശം നൽകി.ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോളി സുനിൽ, സുബി കുന്തളായി, പഞ്ചായത്ത് അംഗങ്ങളായ കെ കെ മനോജ്, ബിനു പട്ടരുകണ്ടം. അഭിലാഷ് പാലക്കാട്ട് , റോസിലി മത്തായി, ബിന്ദു സന്തോഷ് , ബിനിമോൾ ടോമി തുടങ്ങിയവർ സംസാരിച്ചു. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സന്തോഷ് തെക്കേൽ , പയനിയർ ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ വി സെൽവം, ജോർജ് അമ്പഴം, ജോയിച്ചൻ വടക്കുംകര, റോമ്പിൻ കളപ്പുര, ജയേഷ് സി. എസ് , ഉണ്ണി , അഡോണ ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
    4
    തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു.
തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണോത്സവ് 2k26 എന്ന പേരിൽ തോപ്രാംകുടി ടൗണിൽ നടത്തിയ ഓണാലോഷ പരിപാടികളുടെ സമാപന സമ്മേളനം ഇടുക്കി എം എൽ എ റോയി കെ പൗലോസ് ഉൽഘാടനം ചെയ്തു.
തോപ്രാംകുടി മർച്ചൻ്റ് അസോസിയേഷനും പയനിയർ ലൈബ്രറിയും പൗരസമിതിയും ചേർന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ പ്രതികൂല കാലാവസ്ഥയിലും ഗംഭീരമായാണ് നടത്തിയത്.
ജില്ലാ തടിചുമട് മത്സരം , വടംവലി, ജില്ലാചെസ്സ് ചാമ്പ്യൻഷിപ്പ്,ഫുട്മ്പോൾ. ബൈക്ക് സ്ളോറേസ് . പഞ്ചഗുസ്തി,
മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും,ഓണച്ചമയ ഘോഷയാത്ര,  മഹാബലി എഴുന്നുള്ളത്ത്,പുലികളി, മയിലാട്ടം തുടങ്ങിയവയും നടന്നു.രാവിലെ ആരംഭിച്ച പരിപാടികൾ തോപ്രാംകുടി മരിയാ ഗൊരേത്തി പള്ളിവികാരി ഫാ.മാത്യൂ പുതുപറമ്പിൽ ഉത്ഘാടനം ചെയതു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം എം എൽ എ റോയി കെ പൗലോസ് ഉൽഘാടനം ചെയ്തു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള  സമ്മാനങ്ങളും എം എൽ എ വിതരണം ചെയ്തു. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോദ് ജോസഫ് അദ്ധ്വക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാന്ദ്രാ മോൾ ജിന്നി ഓണ സന്ദേശം നൽകി.ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോളി സുനിൽ, സുബി കുന്തളായി, പഞ്ചായത്ത് അംഗങ്ങളായ കെ കെ മനോജ്, ബിനു പട്ടരുകണ്ടം. അഭിലാഷ് പാലക്കാട്ട് , റോസിലി മത്തായി, ബിന്ദു സന്തോഷ് , ബിനിമോൾ ടോമി തുടങ്ങിയവർ സംസാരിച്ചു.  മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സന്തോഷ് തെക്കേൽ , പയനിയർ ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ വി സെൽവം, ജോർജ് അമ്പഴം, ജോയിച്ചൻ വടക്കുംകര, റോമ്പിൻ കളപ്പുര, ജയേഷ് സി. എസ് , ഉണ്ണി , അഡോണ ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
    user_VBC NEWS THODUPUZHA
    VBC NEWS THODUPUZHA
    തൊടുപുഴ, ഇടുക്കി, കേരളം•
    2 hrs ago
  • ഇപ്പോൾ ഞങ്ങൾ ഓണം ഉണ്ണുകയാണ്. ഈ സമയം എവിടെയെങ്കിലും അപകടമോ അത്യാഹിതമോ ഉണ്ടായാൽ തൂശനിലയും അതിലെ വിഭവവും അവിടെ വച്ചിട്ട് അപകട സ്ഥലത്തേക്ക് ഞങ്ങൾ കുതിക്കും.... തൊടുപുഴ : മൂലമറ്റം അഗ്നിരക്ഷാ നിലയത്തിൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ ദൃശ്യമൊന്നു കാണാം.ഇവർക്ക് സ്വന്തമായി കെട്ടിടമില്ല.ഷീറ്റുമേഞ്ഞ മേൽക്കൂരയ്ക്ക് കീഴെ പരിമിതമായ സൗകര്യം മാത്രം. എങ്കിലും കൊച്ചു മക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇവരും പൂക്കളമിട്ടു, മത്സരങ്ങൾ നടത്തി ഓണസദ്യയുണ്ട് ഒരുമയുടെ സന്ദേശം പങ്കുവെച്ചു. ഇല്ലായ്മയും വല്ലായ്മയും മറന്ന് ഓണം ആഘോഷിച്ചപ്പോൾ വീടിനോടും നാടിനോടുമുള്ള ഉത്തരവാദിത്തം ഇവർ മനസ്സിൽ പേറുന്നു. അപകട മേഖലകളിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന ഇവർക്ക് ഇന്നത്തെ ദിനമാണ് പ്രധാനം . അതിനാൽ ഈ ഓണം മധുരതരമാക്കാൻ എല്ലാം മറന്നു ഇവർ ഒന്നുച്ചു കൂടി. സ്റ്റേഷൻ ഓഫീസർ ടി കെ അബ്ദുൽ അസീസ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ ,റീക്രീഷൻ ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
    1
    ഇപ്പോൾ ഞങ്ങൾ ഓണം ഉണ്ണുകയാണ്. ഈ സമയം എവിടെയെങ്കിലും അപകടമോ അത്യാഹിതമോ  ഉണ്ടായാൽ തൂശനിലയും അതിലെ വിഭവവും അവിടെ വച്ചിട്ട് അപകട സ്ഥലത്തേക്ക് ഞങ്ങൾ കുതിക്കും.... 
തൊടുപുഴ :
മൂലമറ്റം അഗ്നിരക്ഷാ നിലയത്തിൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ 
ദൃശ്യമൊന്നു കാണാം.ഇവർക്ക് സ്വന്തമായി കെട്ടിടമില്ല.ഷീറ്റുമേഞ്ഞ മേൽക്കൂരയ്ക്ക് കീഴെ പരിമിതമായ സൗകര്യം മാത്രം. എങ്കിലും കൊച്ചു മക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇവരും പൂക്കളമിട്ടു, മത്സരങ്ങൾ നടത്തി ഓണസദ്യയുണ്ട് ഒരുമയുടെ സന്ദേശം പങ്കുവെച്ചു. ഇല്ലായ്മയും വല്ലായ്മയും മറന്ന് ഓണം ആഘോഷിച്ചപ്പോൾ വീടിനോടും നാടിനോടുമുള്ള  ഉത്തരവാദിത്തം ഇവർ മനസ്സിൽ പേറുന്നു. അപകട മേഖലകളിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന ഇവർക്ക്  ഇന്നത്തെ ദിനമാണ് പ്രധാനം . അതിനാൽ ഈ ഓണം മധുരതരമാക്കാൻ എല്ലാം മറന്നു ഇവർ ഒന്നുച്ചു കൂടി. 
സ്റ്റേഷൻ ഓഫീസർ ടി കെ അബ്ദുൽ അസീസ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ ,റീക്രീഷൻ ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
    user_AKHIL PURUSHOTHAMAN
    AKHIL PURUSHOTHAMAN
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    16 hrs ago
  • ആത്മീയ നിറവിൽ നബിദിനാഘോഷം: മേഖലയിൽ റാലിയും അന്നദാനവും സംഘടിപ്പിച്ചു ​ചാരുംമൂട്: പ്രവാചക തിരുമേനിയുടെ ജന്മദിനം മേഖലയിൽ വിവിധ മുസ്ലിം ജമാഅത്തുകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വർണാഭമായ നബിദിന റാലി വിശ്വാസികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. ​മേഖലയിലെ വിവിധ ജമാഅത്തുകളുടെ കീഴിൽ ഒത്തുകൂടിയ നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ അണിനിരന്നു. നബിദിന സന്ദേശങ്ങൾ ഉൾക്കൊണ്ടുള്ള പ്ലക്കാർഡുകളും ബാനറുകളും റാലിയുടെ മാറ്റുകൂട്ടി. ഇതിനിടയിൽ മദ്രസ വിദ്യാർഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദഫ് മുട്ടും ഇലാഹീ ആലാപനങ്ങളും കാണികളുടെ ഏറെ ശ്രദ്ധ ആകർഷിച്ചു. കുട്ടികളുടെ മികവുറ്റ പ്രകടനം റാലിക്ക് പ്രത്യേക ആവേശം പകർന്നു. ആദിക്കാട്ട് കുളങ്ങ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ രാവിലെ മദ്രസ വിദ്യാർഥികളുടെയും ജമാഅത്ത് അംഗങ്ങളുടേയും റാലിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ചീഫ് ഇമാം അൻവർ മന്നാനി, പ്രസിഡന്റ് എസ്. മീരാ സാഹിബ്, സെകട്ടറി നൗഷാദ് തച്ചിരേത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര തെക്ക്, വടക്ക് മുസ്ലിം ജമാ അത്തുകളുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലിയിൽ മദ്രസ വിദ്യാർഥികളും അംഗങ്ങളും പങ്കെടുത്തു. ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ നിന്നാരംഭിച്ച് ചാരുംമൂട്, പറയംകുളം ജംഗ്ഷൻ വഴി സമാപിച്ചു. ചീഫ് ഇമാം പ്രസിഡന്റ് സാദിഖ് അലി ഖാൻ, സെക്രട്ടറി ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര വടക്ക് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ത്തിൽ നടന്ന നബിദിന റാലിക്ക് ചീഫ് ഇമാം യാസിൻ ബാഖവി, പ്രസിഡന്റ് ഷാനവാസ് ഖാൻ, സെക്രട്ടറി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി. ​റാലിക്ക് ശേഷം വിവിധ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന അന്നദാനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. മതസൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതിയ പരിപാടികൾ വിജയകരമാക്കാൻ മദ്രസ അധ്യാപകരും രക്ഷകർത്താക്കളും പങ്കാളികളായി. ചിത്രം: ആദിക്കാട്ട് കുളങ്ങര ജമാഅത്തിന്റെ നേകൃത്വത്തിൽ നടത്തിയ നബിദിന റാലി
    1
    ആത്മീയ നിറവിൽ നബിദിനാഘോഷം: മേഖലയിൽ റാലിയും അന്നദാനവും സംഘടിപ്പിച്ചു
​ചാരുംമൂട്: പ്രവാചക തിരുമേനിയുടെ ജന്മദിനം മേഖലയിൽ വിവിധ മുസ്ലിം ജമാഅത്തുകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വർണാഭമായ നബിദിന റാലി വിശ്വാസികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. ​മേഖലയിലെ വിവിധ ജമാഅത്തുകളുടെ കീഴിൽ ഒത്തുകൂടിയ നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ അണിനിരന്നു. നബിദിന സന്ദേശങ്ങൾ ഉൾക്കൊണ്ടുള്ള പ്ലക്കാർഡുകളും ബാനറുകളും റാലിയുടെ മാറ്റുകൂട്ടി. ഇതിനിടയിൽ മദ്രസ വിദ്യാർഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദഫ് മുട്ടും ഇലാഹീ ആലാപനങ്ങളും കാണികളുടെ ഏറെ ശ്രദ്ധ ആകർഷിച്ചു. കുട്ടികളുടെ മികവുറ്റ പ്രകടനം റാലിക്ക് പ്രത്യേക ആവേശം പകർന്നു. ആദിക്കാട്ട് കുളങ്ങ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ രാവിലെ മദ്രസ വിദ്യാർഥികളുടെയും ജമാഅത്ത് അംഗങ്ങളുടേയും റാലിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ചീഫ് ഇമാം അൻവർ മന്നാനി, പ്രസിഡന്റ് എസ്. മീരാ സാഹിബ്, സെകട്ടറി നൗഷാദ് തച്ചിരേത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര തെക്ക്, വടക്ക് മുസ്ലിം ജമാ അത്തുകളുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലിയിൽ മദ്രസ വിദ്യാർഥികളും അംഗങ്ങളും പങ്കെടുത്തു. ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ നിന്നാരംഭിച്ച് ചാരുംമൂട്, പറയംകുളം ജംഗ്ഷൻ വഴി സമാപിച്ചു. ചീഫ് ഇമാം പ്രസിഡന്റ് സാദിഖ് അലി ഖാൻ, സെക്രട്ടറി ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര വടക്ക് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ത്തിൽ നടന്ന നബിദിന റാലിക്ക് ചീഫ് ഇമാം യാസിൻ ബാഖവി, പ്രസിഡന്റ് ഷാനവാസ് ഖാൻ, സെക്രട്ടറി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി. ​റാലിക്ക് ശേഷം വിവിധ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന അന്നദാനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. മതസൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതിയ പരിപാടികൾ വിജയകരമാക്കാൻ മദ്രസ അധ്യാപകരും രക്ഷകർത്താക്കളും പങ്കാളികളായി. ചിത്രം: ആദിക്കാട്ട് കുളങ്ങര ജമാഅത്തിന്റെ നേകൃത്വത്തിൽ നടത്തിയ നബിദിന റാലി
    user_Voiceofnewskerala
    Voiceofnewskerala
    City Star മാവേലിക്കര, ആലപ്പുഴ, കേരളം•
    20 hrs ago
  • തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.
    1
    തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം.
വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    4 hrs ago
  • മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പള്ളിക്കുറുപ്പ് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. റോഡിൻ്റെ അരികിലൂടെ പോയപ്പോൾ താഴത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം
    1
    മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു.
പാലക്കാട് മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പള്ളിക്കുറുപ്പ് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. റോഡിൻ്റെ അരികിലൂടെ പോയപ്പോൾ താഴത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    20 hrs ago
  • തൃക്കണ്ടിയൂരിൽ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി ശിഹാബ് തങ്ങൾ റിലീഫ് സെൽ തൃക്കണ്ടിയൂർ: തൃക്കണ്ടിയൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നാമധേയത്തിൽ തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. അബ്ദുസ്സലാം മാസ്റ്റർ നിർവഹിച്ചു. തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി. തറമ്മൽ കുന്നേക്കാട്ട് മുസ്തഫ, സിദ്ദീഖ് മുണ്ടേക്കാട്ട്, മൊയ്തീൻ കോയ, ഷാഹിദ് കെ. കെ., പി. പി. നിഷാദ്, റമീസ് കെ. കെ., ഇബ്രാഹിം കോട്ടേരി, അസ്ലം പഴയകത്ത്, അമാൻ കെ. കെ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഓണക്കാലത്ത് അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ വിവിധ ക്ഷേമ-സേവന പ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ട് എത്തിച്ച് നൽകിയാണ് വിതരണം പൂർത്തീകരിച്ചത്.
    4
    തൃക്കണ്ടിയൂരിൽ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി ശിഹാബ് തങ്ങൾ റിലീഫ് സെൽ 
തൃക്കണ്ടിയൂർ: തൃക്കണ്ടിയൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നാമധേയത്തിൽ തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. അബ്ദുസ്സലാം മാസ്റ്റർ നിർവഹിച്ചു. തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.
തറമ്മൽ കുന്നേക്കാട്ട് മുസ്തഫ, സിദ്ദീഖ് മുണ്ടേക്കാട്ട്, മൊയ്തീൻ കോയ, ഷാഹിദ് കെ. കെ., പി. പി. നിഷാദ്, റമീസ് കെ. കെ., ഇബ്രാഹിം കോട്ടേരി, അസ്ലം പഴയകത്ത്, അമാൻ കെ. കെ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഓണക്കാലത്ത് അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ വിവിധ ക്ഷേമ-സേവന പ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ട് എത്തിച്ച് നൽകിയാണ് വിതരണം പൂർത്തീകരിച്ചത്.
    user_NEWS 99 KERALA
    NEWS 99 KERALA
    തിരൂർ, മലപ്പുറം, കേരളം•
    21 hrs ago
  • പരിസ്‌ഥിതിലോല പ്രദേശം: സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന്‌ സി.പി.ഐ. വനവാസ മേഖലകളെയും കാര്‍ഷികഭൂമിയെയും തോട്ടംമേഖലയേയും കേന്ദ്ര സര്‍ക്കാരിന്റെ പരിസ്‌ഥിതിലോലപ്രദേശ കരട്‌ വിജ്‌ഞാപനത്തില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തിന്മേല്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമന്ന്‌ സി.പി.ഐ.ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മലയോര ജനതയ്‌ക്ക് ഭീഷണിയായ ഈ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരും ജില്ലയിലെ എം.പിയും എം.എല്‍.എ മാരും കുറ്റകരമായ നിസംഗത പാലിക്കുകയാണെന്ന്‌ യോഗം കുറ്റപ്പെടുത്തി. 2026 ലെ ഇ.എസ്‌ എ വിജ്‌ഞാപനം റദ്ദാക്കണമെന്നും, ഇ.എസ്‌.എ വനത്തില്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഭൂമിയില്‍ കര്‍ഷകന്‌ സമ്പൂര്‍ണ അവകാശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി ചന്ദ്രപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ടി.ജെ ആഞ്ചലോസ്‌, ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരായ വി.ആര്‍ ശശി, എം.കെ പ്രിയന്‍, സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.യു ജോയി, ജയാ മധു, ജില്ലാ എക്‌സിക്യൂട്ടിവ്‌ അംഗങ്ങളായ പി. മുത്തുപ്പാണ്ടി, വി.കെ ധനപാല്‍, ടി. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
    2
    പരിസ്‌ഥിതിലോല പ്രദേശം: സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന്‌ സി.പി.ഐ.
വനവാസ മേഖലകളെയും കാര്‍ഷികഭൂമിയെയും തോട്ടംമേഖലയേയും കേന്ദ്ര സര്‍ക്കാരിന്റെ പരിസ്‌ഥിതിലോലപ്രദേശ കരട്‌ വിജ്‌ഞാപനത്തില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തിന്മേല്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമന്ന്‌ സി.പി.ഐ.ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
മലയോര ജനതയ്‌ക്ക് ഭീഷണിയായ ഈ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരും ജില്ലയിലെ എം.പിയും എം.എല്‍.എ മാരും കുറ്റകരമായ നിസംഗത പാലിക്കുകയാണെന്ന്‌ യോഗം കുറ്റപ്പെടുത്തി.
2026 ലെ ഇ.എസ്‌ എ വിജ്‌ഞാപനം റദ്ദാക്കണമെന്നും, ഇ.എസ്‌.എ വനത്തില്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഭൂമിയില്‍ കര്‍ഷകന്‌ സമ്പൂര്‍ണ അവകാശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി ചന്ദ്രപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
ദേശീയ കൗണ്‍സില്‍ അംഗം ടി.ജെ ആഞ്ചലോസ്‌, ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരായ വി.ആര്‍ ശശി, എം.കെ പ്രിയന്‍, സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.യു ജോയി, ജയാ മധു, ജില്ലാ എക്‌സിക്യൂട്ടിവ്‌ അംഗങ്ങളായ പി. മുത്തുപ്പാണ്ടി, വി.കെ ധനപാല്‍, ടി. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    5 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.