സൗജന്യ നീന്തൽ പരിശീലകൻ ആലുവ സ്വദേശി സജി വാളശ്ശേരിയുടെ പ്രയത്നങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശം നടത്തി. കഴിഞ്ഞ ദിവസം പെരിയാറിൽ മെഗാ നീന്തൽ നടത്തുന്നതിനിടെയാണ് സജി വാളശ്ശേരിക്ക് പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത പുരസ്കാര പരാമർശം ലഭിച്ചത്. സമൂഹത്തെ സേവിക്കാൻ സൗകര്യങ്ങളുടെ ആവശ്യമില്ലെന്നും അതിനൊരു മനസ്സുണ്ടായാൽ മതിയെന്നും സജി വാളശ്ശേരിയുടെ പ്രയത്നത്തെ ഉദാഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കേരളത്തിൽ നടന്ന ഒരു ബോട്ട് അപകടമാണ് ജനങ്ങളെ നീന്തൽ പരിശീലിപ്പിക്കാൻ അദ്ദേഹത്തിനുണ്ടായ പ്രചോദനമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 17 വർഷമായി 18,500 പേരെയാണ് സജി വാളശ്ശേരി നീന്തൽ പഠിപ്പിച്ചത്. മുങ്ങിമരണങ്ങൾ ഇല്ലാത്ത ഒരു സമൂഹം എന്ന ആലുവ സ്വദേശി സജി വാളശ്ശേരിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ 2010-ൽ ഏതാനും കുട്ടികളുമായി ആരംഭിച്ച ഈ സംരംഭം ഇന്ന് കേരളത്തിന് തന്നെ മാതൃകയായി മാറുകയാണ്. മൂന്ന് വയസ്സുകാർ മുതൽ 80 വയസ്സുവരെയുള്ളവർ ഈ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്; 2025-26 സീസണിൽ മാത്രം 3,620 പേർ നീന്തൽ പരിശീലനം പൂർത്തിയാക്കി. പെരിയാർ നദിയെ പരിശീലന കളരിയാക്കി മാറ്റിയ സജി വാളശ്ശേരി, ഒരു ദിവസം 912 പേർക്ക് വരെ പരിശീലനം നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഈ സംരംഭം പൂർണമായും സൗജന്യമാണ്. വെറും നീന്തൽ പഠിപ്പിക്കൽ മാത്രമല്ല, ജീവൻ രക്ഷിക്കുന്ന ഒരു കഴിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. കൈകൾ കെട്ടി നദി മുറിച്ചുകടക്കൽ, ദീർഘദൂര നീന്തൽ, വേമ്പനാട് കായൽ നീന്തിക്കടക്കൽ തുടങ്ങിയ നിരവധി വെല്ലുവിളികളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 2026-ൽ 184 പേർ ഒരുമിച്ച് വേമ്പനാട് കായൽ നീന്തിക്കടന്നത് ഈ ജനകീയ നീന്തൽ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി മാറി. ആംബുലൻസ്, രക്ഷാബോട്ടുകൾ, കയാക്കുകൾ എന്നിവയുടെ സുരക്ഷാ സംവിധാനങ്ങളോടെയാണ് എല്ലാ പരിശീലനവും നടക്കുന്നത്; 17 വർഷത്തെ പരിശീലനത്തിനിടയിൽ ഒരു ഗുരുതര അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലുവ പമ്പയിൽ ഒരു ഫർണിച്ചർ സ്ഥാപനം നടത്തുന്ന സജിക്ക് സഹായിക്കാനുള്ളത് പൂർവ്വകാല വിദ്യാർത്ഥികളാണ്. പ്രധാനമന്ത്രിയുടെ പരാമർശം വലിയൊരു ബഹുമതിയാണെന്നും ഇതിലും വലിയ പുരസ്കാരം ലഭിക്കാനില്ലെന്നുമാണ് സജി വാളശ്ശേരി പ്രതികരിച്ചത്. സജി വാളശ്ശേരിയുടെ ജീവിതം വലിയൊരു പാഠമാണ് നൽകുന്നതെന്നും, സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ലെന്നും, വേണ്ടത് നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ ഊന്നിപ്പറഞ്ഞു. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗജന്യ നീന്തൽ പരിശീലകൻ ആലുവ സ്വദേശി സജി വാളശ്ശേരിയുടെ പ്രയത്നങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശം നടത്തി. കഴിഞ്ഞ ദിവസം പെരിയാറിൽ മെഗാ നീന്തൽ നടത്തുന്നതിനിടെയാണ് സജി വാളശ്ശേരിക്ക് പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത പുരസ്കാര പരാമർശം ലഭിച്ചത്. സമൂഹത്തെ സേവിക്കാൻ സൗകര്യങ്ങളുടെ ആവശ്യമില്ലെന്നും അതിനൊരു മനസ്സുണ്ടായാൽ മതിയെന്നും സജി വാളശ്ശേരിയുടെ പ്രയത്നത്തെ ഉദാഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കേരളത്തിൽ നടന്ന ഒരു ബോട്ട് അപകടമാണ് ജനങ്ങളെ നീന്തൽ പരിശീലിപ്പിക്കാൻ അദ്ദേഹത്തിനുണ്ടായ പ്രചോദനമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 17 വർഷമായി 18,500 പേരെയാണ് സജി വാളശ്ശേരി നീന്തൽ പഠിപ്പിച്ചത്. മുങ്ങിമരണങ്ങൾ ഇല്ലാത്ത ഒരു സമൂഹം എന്ന ആലുവ സ്വദേശി സജി വാളശ്ശേരിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ 2010-ൽ ഏതാനും കുട്ടികളുമായി ആരംഭിച്ച ഈ സംരംഭം ഇന്ന് കേരളത്തിന് തന്നെ മാതൃകയായി മാറുകയാണ്. മൂന്ന് വയസ്സുകാർ മുതൽ 80 വയസ്സുവരെയുള്ളവർ ഈ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്; 2025-26 സീസണിൽ മാത്രം 3,620 പേർ നീന്തൽ പരിശീലനം പൂർത്തിയാക്കി. പെരിയാർ നദിയെ പരിശീലന കളരിയാക്കി മാറ്റിയ സജി വാളശ്ശേരി, ഒരു ദിവസം 912 പേർക്ക് വരെ പരിശീലനം നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ തുടങ്ങി
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഈ സംരംഭം പൂർണമായും സൗജന്യമാണ്. വെറും നീന്തൽ പഠിപ്പിക്കൽ മാത്രമല്ല, ജീവൻ രക്ഷിക്കുന്ന ഒരു കഴിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. കൈകൾ കെട്ടി നദി മുറിച്ചുകടക്കൽ, ദീർഘദൂര നീന്തൽ, വേമ്പനാട് കായൽ നീന്തിക്കടക്കൽ തുടങ്ങിയ നിരവധി വെല്ലുവിളികളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 2026-ൽ 184 പേർ ഒരുമിച്ച് വേമ്പനാട് കായൽ നീന്തിക്കടന്നത് ഈ ജനകീയ നീന്തൽ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി മാറി. ആംബുലൻസ്, രക്ഷാബോട്ടുകൾ, കയാക്കുകൾ എന്നിവയുടെ സുരക്ഷാ സംവിധാനങ്ങളോടെയാണ് എല്ലാ പരിശീലനവും നടക്കുന്നത്; 17 വർഷത്തെ പരിശീലനത്തിനിടയിൽ ഒരു ഗുരുതര അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലുവ പമ്പയിൽ ഒരു ഫർണിച്ചർ സ്ഥാപനം നടത്തുന്ന സജിക്ക് സഹായിക്കാനുള്ളത് പൂർവ്വകാല വിദ്യാർത്ഥികളാണ്. പ്രധാനമന്ത്രിയുടെ പരാമർശം വലിയൊരു ബഹുമതിയാണെന്നും ഇതിലും വലിയ പുരസ്കാരം ലഭിക്കാനില്ലെന്നുമാണ് സജി വാളശ്ശേരി പ്രതികരിച്ചത്. സജി വാളശ്ശേരിയുടെ ജീവിതം വലിയൊരു പാഠമാണ് നൽകുന്നതെന്നും, സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ലെന്നും, വേണ്ടത് നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ ഊന്നിപ്പറഞ്ഞു. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.