Shuru
Apke Nagar Ki App…
ഇടുക്കി എം എൽ എ ശ്രീ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ വാർഷിക സമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ വാർഷിക സമ്മേളനം ഇടുക്കി എം എൽ എ ശ്രീ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
Local time news
ഇടുക്കി എം എൽ എ ശ്രീ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ വാർഷിക സമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ വാർഷിക സമ്മേളനം ഇടുക്കി എം എൽ എ ശ്രീ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
More news from കേരളം and nearby areas
- 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു. 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു.1
- ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്.. പാടുപെട്ട് പാമ്പുപിടുത്തക്കാർ.. തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.1
- വണ്ടിപ്പെരിയാറിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി; 16,500 രൂപ പിഴ ചുമത്തി പീരുമേട് : വണ്ടി പെരിയാർ ടൗണിൽ ജില്ലാതല സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ടൗണിലെ ജയാ സ്റ്റോർസ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് ആകെ 16,500 രൂപ പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻതോതിൽ എത്തുന്നതുമൂലം പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. വെള്ളയ്യൻ, പഞ്ചായത്ത് ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.2
- വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ സിനിമയെ വെല്ലുന്ന ചേസിങ്; മാരക ലഹരിമരുന്നുകളുമായി യുവാവ് എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും സഞ്ചരിച്ച കാറിനെ സാഹസികമായി പിന്തുടർന്ന് എരുമപ്പെട്ടി പോലീസ് ലഹരിമരുന്നുകളുമായി യുവാവിനെ പിടികൂടി. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ ഇരുപത്തിനാലുകാരനായ സജ്ജിലാണ് പോലീസിന്റെ പിടിയിലായത്. പ്രധാന റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെക്കുറിച്ച് നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാനപാതയിൽ നിന്ന് തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കടന്ന വാഹനം മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു ഗ്രാം എം.ഡി.എം.എ, 41 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ദീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്, എൽദോ, അഭീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.1
- മുസ്ലിം യൂത്ത് ലീഗ് മൈലം പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു കല്ലടിക്കോട്:മുസ്ലിം യൂത്ത് ലീഗ് മൈലം പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു.റോഡിൽ കുത്തിയിരുന്ന് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി . ദേശീയപാതയുടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ മൈലം പള്ളിയിൽ ടോൾ പിരിക്കാൻ ഉള്ള നീക്കത്തിനെതിരെ ആയിരുന്നു സമരം. സമരം ജില്ലാ പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു1
- പട്ടാമ്പിയിൽ ലോഡ്ജിൽ വയോധികൻ്റെ മൃതദേഹം. 4 ദിവസത്തെ പഴക്കം. പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടാമ്പി നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ അഴുകിയ നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച രാവിലെയാണ് സംഭവം. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപമുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തൃക്കാക്കര സ്വദേശി പുതിയായിൽ വീട്ടിൽ 66 വയസ്സുകാരൻ മോഹന കുമാറാണ് മരിച്ചത്. മൃതദേഹത്തിന്.4 ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ്. മുറിയിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇയാള് ഗുരുവായൂരിൽ ഹോട്ടൽ ജീവനക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇടക്ക് പട്ടാമ്പിയിലെ ലോഡ്ജിൽ എത്തി മൂന്നോ നാലോ ദിവസം താമസിക്കാറുണ്ടെന്ന് ലോഡ്ജ് ഉടമ പൊലീസിന് മൊഴി നൽകി. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം എന്തെന്ന് വ്യക്തമല്ല. പട്ടാമ്പി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.4
- പട്ടാമ്പിയിൽ 9.75 കോടിയുടെ അമൃത് 2.0 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ റോഡ് പൈപ്പ് ലൈൻ വിപുലീകരണം ബുധനാഴ്ച രാത്രി മുതൽ പട്ടാമ്പിയിൽ 9.75 കോടിയുടെ അമൃത് 2.0 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ റോഡ് പൈപ്പ് ലൈൻ വിപുലീകരണം ബുധനാഴ്ച രാത്രി മുതൽ പട്ടാമ്പി നഗരസഭയിലെ ദീർഘകാല കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമേകുന്ന അമൃത് 2.0 പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 9.75 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള വിതരണ ശൃംഖല വിപുലീകരണവും അനുബന്ധ പ്രവൃത്തികളും നകരസഭ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ബൈപാസ് റോഡിലെ പ്രധാന പൈപ്പ് ലൈൻ വിപുലീകരണ ജോലികൾ സെപ്റ്റംബർ 16 ബുധനാഴ്ച രാത്രി മുതൽ ആരംഭിക്കും. 10 ലക്ഷം ലിറ്റർ വാട്ടർ ടാങ്ക്: നിർമ്മാണം അവസാന ഘട്ടത്തിലാണ്. എം.എൽ.ടി (MLT) പ്ലാന്റ്: പട്ടാമ്പി ബസ് സ്റ്റാൻഡിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഉടൻ ആരംഭിക്കും. പൈപ്പ് ലൈൻ ശൃംഖല: നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് പൈപ്പ് ലൈൻ വിപുലീകരണം പുരോഗമിക്കുന്നു. ഫിൽട്ടർ നവീകരണം: ത്വരിത ഗ്രാമീണ പ്ലാന്റിലെ ഫിൽറ്റർ നവീകരണത്തോടൊപ്പം പ്രധാന ലൈനുകളുടെ വിപുലീകരണവും നടക്കും. താലൂക്ക് ഹോസ്പിറ്റൽ റോഡ് മുതൽ റസ്റ്റ് ഹൗസിലെ പമ്പ് ഹൗസ് വരെയും, കൂൾസിറ്റി പരിസരം മൈത്രി നഗർ മുതൽ മാധവൻകുന്ന് ടാങ്ക് വരെയുമുള്ള പ്രധാന പൈപ്പ് ലൈനുകളാണ് ഇതിന്റെ ഭാഗമായി മാറ്റുന്നത്. പ്രവൃത്തികൾ പൂർത്തിയാക്കി പദ്ധതി ഉടൻ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജി അറിയിച്ചു.4
- രാജകുമാരി ആവണക്കുംചാൽ പാലത്തിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞപകടം.. രാവിലെ ഏകദേശം 9 മണിയോടെ അപകടം ഉണ്ടായത്.. രാജകുമാരി സ്വദേശി സുകുമാരൻ സഞ്ചരിച്ച ജീപ്പ് വളവ് തിരിയാതെ നിയന്ത്രണം വിട്ട് പന്നിയാർ പുഴയിലേക്ക് മറിയുകയായിരുന്നു.. പരിക്കേറ്റ സുകുമാരനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി... രാജകുമാരി ആവണക്കുംചാൽ പാലത്തിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞപകടം.. രാവിലെ ഏകദേശം 9 മണിയോടെ അപകടം ഉണ്ടായത്.. രാജകുമാരി സ്വദേശി സുകുമാരൻ സഞ്ചരിച്ച ജീപ്പ് വളവ് തിരിയാതെ നിയന്ത്രണം വിട്ട് പന്നിയാർ പുഴയിലേക്ക് മറിയുകയായിരുന്നു.. പരിക്കേറ്റ സുകുമാരനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി...1