Shuru
Apke Nagar Ki App…
47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു. 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു.
Vijayan Vr
47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു. 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു.
More news from കേരളം and nearby areas
- വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ സിനിമയെ വെല്ലുന്ന ചേസിങ്; മാരക ലഹരിമരുന്നുകളുമായി യുവാവ് എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും സഞ്ചരിച്ച കാറിനെ സാഹസികമായി പിന്തുടർന്ന് എരുമപ്പെട്ടി പോലീസ് ലഹരിമരുന്നുകളുമായി യുവാവിനെ പിടികൂടി. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ ഇരുപത്തിനാലുകാരനായ സജ്ജിലാണ് പോലീസിന്റെ പിടിയിലായത്. പ്രധാന റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെക്കുറിച്ച് നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാനപാതയിൽ നിന്ന് തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കടന്ന വാഹനം മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു ഗ്രാം എം.ഡി.എം.എ, 41 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ദീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്, എൽദോ, അഭീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.1
- സജീവ് പാഴൂർ സംവിധാനം ചെയ്ത തമിഴ് ചിത്രം എന്ന വിലൈ യുടെ നായകൻ കരുണാസും അണിയറ പ്രവർത്തകർ തിരുവനനന്തപുരം പ്രെസ്സ് ക്ലബ് അഭിമുഖത്തിൽ മാധ്യമങ്ങളെ കാണുന്നു തിരുവനന്തപുരം:സജീവ് പാഴൂർ സംവിധാനം ചെയ്ത തമിഴ് സിനിമ നാളെ മുതൽ പ്രദർശനം തുടരുന്നു. ഏറെ ശ്രദ്ധേയനായ താരം കരുണാസ് ആണ് ചിത്രത്തിലെ നായകൻ.മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരം നിമിഷയും നായികമായി എത്തുന്ന ചിത്രമാണിത്. രാമേശ്വരത്തെ മൽസ്യ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണിത്.2
- *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ* 16-09-2026 തൃശൂർ സ്വദേശി അഞ്ജലിൻ പ്രിൻസ് (26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ* 16-09-2026 തൃശൂർ സ്വദേശി അഞ്ജലിൻ പ്രിൻസ് (26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് ഫാറൂഖ് കോളേജിലെ സൂപ്പർ മാർക്കറ്റിൽ നിന്നും മൊബൈൽ മോഷ്ടച്ച കേസിലാണ് ഫറോക് പോലീസിന്റെ പിടിയിലാകുന്നത് മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങളും, മോഷണത്തിനായി ബൈക്കിൽ വരുന്നതിന്റെയും നിരവധി സിസിടിവി ഫുട്ടേജുകൾ പരിശോദിച്ചതിലൂടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത് കഴിഞ്ഞ ഒരാഴ്ചയായി പ്രതി മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്, ഫറോക്, രാമനാട്ടുകര ടൗണുകളിൽ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു അതിനിടയിലാണ് ഫറോക് പോലീസ് പിടിക്കൂടുന്നത് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുപ്രസിദ്ധ മോഷ്ട്ടാവാണെന്നും നിരവധി കേസുകളുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞു ഷോപ്പുകളിൽ കയറി നിമിഷ നേരം കൊണ്ട് മൊബൈൽ മോഷണം നടത്തും ശേഷം മുന്നിൽ കാണുന്ന ബൈക്ക് മോഷ്ടിച്ചു ബാഗ്ലൂരിലേക്ക് കടന്നുകളയും യാത്രക്കിടയിൽ open വൈ ഫൈ ഉപയോഗിച്ച് മോഷ്ടിച്ച മൊബൈലിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി തിരൂരിലെ മാർക്കറ്റിൽ വിൽപ്പന നടത്തും ലഭിക്കുന്ന പണം യാത്രയ്ക്കും നൈറ്റ് പാർട്ടികളിളുമായി ചലവഴിക്കും സമാന രീതിയിൽ കളവു നടത്തിയതിൽ വയനാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ പതിനഞ്ചോളം കേസുകളുണ്ട് പ്രതിയെ കോടതിയിൽ ഹാജറാക്കി1
- 35 ഗ്രാം മെത്താംഫിറ്റമിനുമായി 2പേര് മഞ്ചേരിയിൽ പിടിയിലായി മഞ്ചേരിയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസിൻ്റെ മയക്ക് മരുന്ന് വേട്ട 35 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി പൂക്കളത്തൂർ പുൽപ്പറ്റയിൽ നടത്തിയ പരിശോധനയിൽ 35 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്. പി യുടെ നേതൃത്വത്തിൽ പുൽപ്പറ്റ പൂക്കളത്തൂർ കണയ ൻ കോട്ടിൽ വീട്ടിൽ ജാവേദ് മോൻ, അരീക്കോട് മാതാ കോഡ് മണ്ണാളി പറമ്പിൽ വീട്ടിൽഹിദാഷ് അലി എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.പുൽപ്പറ്റയിൽ ജാവേദ് മാോ ൻ്റെ വീട്ടിൽ നിന്നാണ് മെത്താഫിറ്റമിൻ പിടികൂടിയത്.ഈ പ്രതികളിൽ നിന്നും മയക്ക് മരുന്ന് വിറ്റ് വകയിൽ 20000 രൂപയും പിടിച്ചെടുത്തു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ്1
- സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് മുന്നോടിയായുള്ള ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കളരിപ്പയറ്റ് മല്‍സരം നെടുങ്കണ്ടത്ത് നടന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കളരിപ്പയറ്റ് മുറകളിലെ മെയ് പയറ്റ്, ചുവടുകള്‍, കോല്‍ത്താരിയിലെ ചൂരല്‍ പയറ്റ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന മത്സരം സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തമായ കേരളം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിബദ്ധത അനിവാര്യമായകാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും ഇതില്‍ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ഗണ്യമായ പങ്ക് വഹിക്കാനുണ്ടെന്നും സേനാപതി വേണു എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ യൂസഫ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം ജോണ്‍, എം.എന്‍ ഗോപി, എം.എസ് മഹേശ്വരന്‍, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജി.കെ രാജശേഖരന്‍ ഗുരുക്കള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികളായ റെയ്‌സണ്‍ പി ജോസഫ്, സൈജു ചെറിയാന്‍, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, അഭിലാഷ് ഗുരുക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ചുവട്, മെയ് പയറ്റ്, കോല്‍ത്താരി ഇനങ്ങളില്‍ മല്‍സരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ കട്ടപ്പന ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ പാലക്കാട്ട് നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും4
- കർഷകന്റെ നടുവൊടിയുന്നു.... വളത്തിന്റെവില വർദ്ധനവും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയും തുടർച്ചയായി കർഷകന് പ്രഹരമാകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. എന്ന് ആലക്കോട് കിസാൻ സർവീസ് സൊസൈറ്റി പ്രസിഡണ്ട് ജോസ് പള്ളിക്കമാലി ആരോപിച്ചു. റബ്ബർ. കന്നാര. ഇഞ്ചി. നെല്ല്. കപ്പ. റമ്പൂട്ടാൻ.ഇങ്ങനെ എല്ലാവിധ വിളകൾക്കും പ്രതികൂലമായി. സാധാരണ കർഷകനെ ബാധിക്കുന്നു വളത്തിന്റെ മാത്രമല്ല തൊഴിലാളികളുടെ ക്ഷാമവും മറ്റും കാരണം ഏക്കർ കണക്കിന് നെൽപ്പാടങ്ങളും തരിശ് ആയി കിടക്കുന്ന അവസ്ഥയാണ്. വെള്ളിയാമറ്റം ആലക്കോട് പഞ്ചായത്തുകളിലെ നെൽപ്പാടങ്ങൾ ഏതാണ്ട് മിക്കവാറും നെൽകൃഷികൾ ഇല്ലാതായി.മറ്റു കൃഷിയിലേക്ക് കടന്നിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കൊന്താലപള്ളി പാടശേഖരം പൂർണമായും നെൽകൃഷി നിർത്തിക്കഴിഞ്ഞു............2
- ഗ്രന്ഥശാല ദിനാചരണം,പതാക ഉയർത്തലും അക്ഷരദീപം തെളിയിക്കലും പുസ്തക കൈമാറ്റവും സംഘടിപ്പിച്ചു. കരുളായി മൈലംപാറയിൽ ഗ്രന്ഥശാല ദിനാചരണം നടത്തി ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് മൈലംപാറ ഗ്രാമ മലയാളം ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല പതാക ഉയർത്തലും അക്ഷരദീപം തെളിയിക്കലും പുസ്തക കൈമാറ്റവും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് കെ. മനോജ് ഗ്രന്ഥശാല പതാക ഉയർത്തി. തുടർന്ന് അക്ഷരദീപം കൊളുത്തി ഗ്രന്ഥശാല ദിനാചരണത്തിന് തുടക്കം കുറിച്ചു. കൃഷ്ണകുമാർ വായനശാലയ്ക്കായി പുസ്തകങ്ങൾ കൈമാറി. മുതിർന്ന അംഗം ചെറുകര അലവി പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുഹമ്മദ് മൻസൂർ,വി വേലായുധൻ,വായനശാല സെക്രട്ടറി കൂടിയായ കരുളായി ഗ്രാമപഞ്ചായത്ത് അംഗം ഷുഹൈബ് മൈലംപാറ.തുടങ്ങിയവർ സംസാരിച്ചു1