35 ഗ്രാം മെത്താംഫിറ്റമിനുമായി 2പേര് മഞ്ചേരിയിൽ പിടിയിലായി മഞ്ചേരിയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസിൻ്റെ മയക്ക് മരുന്ന് വേട്ട 35 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി പൂക്കളത്തൂർ പുൽപ്പറ്റയിൽ നടത്തിയ പരിശോധനയിൽ 35 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്. പി യുടെ നേതൃത്വത്തിൽ പുൽപ്പറ്റ പൂക്കളത്തൂർ കണയ ൻ കോട്ടിൽ വീട്ടിൽ ജാവേദ് മോൻ, അരീക്കോട് മാതാ കോഡ് മണ്ണാളി പറമ്പിൽ വീട്ടിൽഹിദാഷ് അലി എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.പുൽപ്പറ്റയിൽ ജാവേദ് മാോ ൻ്റെ വീട്ടിൽ നിന്നാണ് മെത്താഫിറ്റമിൻ പിടികൂടിയത്.ഈ പ്രതികളിൽ നിന്നും മയക്ക് മരുന്ന് വിറ്റ് വകയിൽ 20000 രൂപയും പിടിച്ചെടുത്തു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ്
35 ഗ്രാം മെത്താംഫിറ്റമിനുമായി 2പേര് മഞ്ചേരിയിൽ പിടിയിലായി മഞ്ചേരിയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസിൻ്റെ മയക്ക് മരുന്ന് വേട്ട 35 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി പൂക്കളത്തൂർ പുൽപ്പറ്റയിൽ നടത്തിയ പരിശോധനയിൽ 35 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്. പി യുടെ നേതൃത്വത്തിൽ പുൽപ്പറ്റ പൂക്കളത്തൂർ കണയ ൻ കോട്ടിൽ വീട്ടിൽ ജാവേദ് മോൻ, അരീക്കോട് മാതാ കോഡ് മണ്ണാളി പറമ്പിൽ വീട്ടിൽഹിദാഷ് അലി എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.പുൽപ്പറ്റയിൽ ജാവേദ് മാോ ൻ്റെ വീട്ടിൽ നിന്നാണ് മെത്താഫിറ്റമിൻ പിടികൂടിയത്.ഈ പ്രതികളിൽ നിന്നും മയക്ക് മരുന്ന് വിറ്റ് വകയിൽ 20000 രൂപയും പിടിച്ചെടുത്തു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ്
- 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു. 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു.1
- വണ്ടിപ്പെരിയാറിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി; 16,500 രൂപ പിഴ ചുമത്തി പീരുമേട് : വണ്ടി പെരിയാർ ടൗണിൽ ജില്ലാതല സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ടൗണിലെ ജയാ സ്റ്റോർസ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് ആകെ 16,500 രൂപ പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻതോതിൽ എത്തുന്നതുമൂലം പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. വെള്ളയ്യൻ, പഞ്ചായത്ത് ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.2
- സജീവ് പാഴൂർ സംവിധാനം ചെയ്ത തമിഴ് ചിത്രം എന്ന വിലൈ യുടെ നായകൻ കരുണാസും അണിയറ പ്രവർത്തകർ തിരുവനനന്തപുരം പ്രെസ്സ് ക്ലബ് അഭിമുഖത്തിൽ മാധ്യമങ്ങളെ കാണുന്നു തിരുവനന്തപുരം:സജീവ് പാഴൂർ സംവിധാനം ചെയ്ത തമിഴ് സിനിമ നാളെ മുതൽ പ്രദർശനം തുടരുന്നു. ഏറെ ശ്രദ്ധേയനായ താരം കരുണാസ് ആണ് ചിത്രത്തിലെ നായകൻ.മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരം നിമിഷയും നായികമായി എത്തുന്ന ചിത്രമാണിത്. രാമേശ്വരത്തെ മൽസ്യ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണിത്.2
- രാജകുമാരി ആവണക്കുംചാൽ പാലത്തിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞപകടം.. രാവിലെ ഏകദേശം 9 മണിയോടെ അപകടം ഉണ്ടായത്.. രാജകുമാരി സ്വദേശി സുകുമാരൻ സഞ്ചരിച്ച ജീപ്പ് വളവ് തിരിയാതെ നിയന്ത്രണം വിട്ട് പന്നിയാർ പുഴയിലേക്ക് മറിയുകയായിരുന്നു.. പരിക്കേറ്റ സുകുമാരനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി... രാജകുമാരി ആവണക്കുംചാൽ പാലത്തിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞപകടം.. രാവിലെ ഏകദേശം 9 മണിയോടെ അപകടം ഉണ്ടായത്.. രാജകുമാരി സ്വദേശി സുകുമാരൻ സഞ്ചരിച്ച ജീപ്പ് വളവ് തിരിയാതെ നിയന്ത്രണം വിട്ട് പന്നിയാർ പുഴയിലേക്ക് മറിയുകയായിരുന്നു.. പരിക്കേറ്റ സുകുമാരനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി...1
- സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് മുന്നോടിയായുള്ള ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കളരിപ്പയറ്റ് മല്‍സരം നെടുങ്കണ്ടത്ത് നടന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കളരിപ്പയറ്റ് മുറകളിലെ മെയ് പയറ്റ്, ചുവടുകള്‍, കോല്‍ത്താരിയിലെ ചൂരല്‍ പയറ്റ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന മത്സരം സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തമായ കേരളം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിബദ്ധത അനിവാര്യമായകാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും ഇതില്‍ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ഗണ്യമായ പങ്ക് വഹിക്കാനുണ്ടെന്നും സേനാപതി വേണു എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ യൂസഫ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം ജോണ്‍, എം.എന്‍ ഗോപി, എം.എസ് മഹേശ്വരന്‍, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജി.കെ രാജശേഖരന്‍ ഗുരുക്കള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികളായ റെയ്‌സണ്‍ പി ജോസഫ്, സൈജു ചെറിയാന്‍, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, അഭിലാഷ് ഗുരുക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ചുവട്, മെയ് പയറ്റ്, കോല്‍ത്താരി ഇനങ്ങളില്‍ മല്‍സരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ കട്ടപ്പന ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ പാലക്കാട്ട് നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും4
- കർഷകന്റെ നടുവൊടിയുന്നു.... വളത്തിന്റെവില വർദ്ധനവും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയും തുടർച്ചയായി കർഷകന് പ്രഹരമാകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. എന്ന് ആലക്കോട് കിസാൻ സർവീസ് സൊസൈറ്റി പ്രസിഡണ്ട് ജോസ് പള്ളിക്കമാലി ആരോപിച്ചു. റബ്ബർ. കന്നാര. ഇഞ്ചി. നെല്ല്. കപ്പ. റമ്പൂട്ടാൻ.ഇങ്ങനെ എല്ലാവിധ വിളകൾക്കും പ്രതികൂലമായി. സാധാരണ കർഷകനെ ബാധിക്കുന്നു വളത്തിന്റെ മാത്രമല്ല തൊഴിലാളികളുടെ ക്ഷാമവും മറ്റും കാരണം ഏക്കർ കണക്കിന് നെൽപ്പാടങ്ങളും തരിശ് ആയി കിടക്കുന്ന അവസ്ഥയാണ്. വെള്ളിയാമറ്റം ആലക്കോട് പഞ്ചായത്തുകളിലെ നെൽപ്പാടങ്ങൾ ഏതാണ്ട് മിക്കവാറും നെൽകൃഷികൾ ഇല്ലാതായി.മറ്റു കൃഷിയിലേക്ക് കടന്നിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കൊന്താലപള്ളി പാടശേഖരം പൂർണമായും നെൽകൃഷി നിർത്തിക്കഴിഞ്ഞു............2