Shuru
Apke Nagar Ki App…
തിരുവാതിര മഹോത്സവം ആഘോഷിച്ചു. പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിൻ്റെ ഭാഗമായി മെഗാതിരുവാതിരക്കളി അരങ്ങേറി. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് 101 പേർ അരങ്ങിലെത്തിയ തിരുവാതിരക്കളി നവ്യാനുഭവമായി. ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ഇ.വി ജയപ്രകാശ് , ജനറൽ സെക്രട്ടറി കെ.ജി മോഹനൻ, നവീകരണ കമ്മിറ്റി പ്രസിഡൻ്റ് വി.ആർ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി കൃഷ്ണൻ ചെട്ടിയാർ , നൃത്താധ്യാപിക ജിജിഷ മോഹനൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. പരിപാടിയിൽ ശ്രീ. കൃഷ്ണൻകുട്ടി ആലപിച്ച ശിവസ്തുതിയോടെ തിരുവാതിര ആഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് 101 പേർ പങ്കെടുത്ത മെഗാ തിരുവാതിരക്കളി അരങ്ങേറി.
Noushad Athippatta