പീരുമേട് 62-ാം മൈലിൽ ദേശീയപാതയോരത്ത് വണ്ടിപെരിയാർ പഞ്ചായത്ത് സ്ഥാപിച്ച ബോർഡിന് ചുവട്ടിൽത്തന്നെ വൻതോതിൽ മാലിന്യം തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. “ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്” എന്ന കർശന മുന്നറിയിപ്പ് നൽകുന്ന ബോർഡിന് ചുറ്റുമാണ് സാമൂഹ്യവിരുദ്ധർ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന അറിയിപ്പും ബോർഡിലുണ്ടായിട്ടും, ക്യാമറക്കണ്ണുകളെ ഭയക്കാതെ പരസ്യമായി മാലിന്യനിക്ഷേപം തുടരുകയാണ്. മാലിന്യം കുന്നുകൂടുന്നത് കാരണം പ്രദേശത്ത് കടുത്ത ദുർഗന്ധവും തെരുവ് നായ ശല്യവും രൂക്ഷമായിട്ടുണ്ട്. ക്യാമറകളും ബോർഡുകളും സ്ഥാപിക്കാൻ ലക്ഷങ്ങൾ മുടക്കിയിട്ടും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ എത്രയും വേഗം പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, പ്രദേശത്തെ മാലിന്യം നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.