പീരുമേട് സബ് ആർ.ടി.ഒ പരിധിയിലെ സ്കൂളുകളിലെ 2026-2027 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ബസുകളുടെ പരിശോധന മരിയഗിരി സ്കൂളിൽ വെച്ച് നടന്നു. ഫിറ്റ്നസ് ടെസ്റ്റ് ഉൾപ്പെടെ ആകെ 140 വാഹനങ്ങളാണ് ഈ പരിശോധനയ്ക്കായി ഹാജരാക്കിയത്. ഇതിൽ 62 വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിച്ച് പരിശോധനയിൽ വിജയിച്ചു. വാഹന പരിശോധനയ്ക്ക് ശേഷം സ്കൂൾ ഡ്രൈവർമാർക്കും അസിസ്റ്റന്റുമാർക്കുമായി ഒരു പരിശീലന പരിപാടിയും സംഘടിപ്പിച്ചു. മരിയഗിരി സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ തെക്കുംകാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് എസ്.ഐ. ബിജു, പീരുമേട് എം.വി.ഐ. ഫ്രാൻസിസ്, എ.എം.വി.ഐ. റെനി പിയേഴ്സൺ, എ.എം.വി.ഐ. ദിപു പി. നായർ എന്നിവർ റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഈ പരിശീലന പരിപാടിയിൽ 152 ഡ്രൈവർമാരും 112 അസിസ്റ്റന്റുമാരും ഉൾപ്പെടെ ആകെ 264 പേർ പങ്കെടുത്തു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്തു.