ഇൻഷുറൻസ് പരിരക്ഷയും ഐഡികാർഡും. പത്തിരിപ്പാല: പാമ്പ് പിടുത്തക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും ഐഡികാർഡും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തണമെന്ന് ജില്ലാ പാമ്പ് സംരക്ഷകരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു. വിദ്യാഭ്യാസമില്ലാത്ത വളണ്ടിയർമാരെ സർപ്പ ആപ്പിൽ പാമ്പ് പിടിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ അറിയാത്തതിൻ്റെ പേരിൽലൈ സൻസ് റദ്ദ് ചെയ്യണമെന്ന തീരുമാനം വനം വകുപ്പ് പിൻവലിക്കണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു.പത്തിരിപ്പാല ജിവിഎച്ച്എസ്എസിൽ കൂട്ടായ്‌മ ആർആർടി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ രജിത് ബാബു ഉദ്ഘാടനം ചെയ്തു. ആർആർടി സദാനന്ദൻ പങ്കെടുത്തു.പഴയകാല പാമ്പ് സംരക്ഷകരും പാമ്പ് സ്നേഹികളുമായ ബൈജു ചെർപ്പുളശ്ശേരി,ഷംസുദ്ദീൻ ചെർപ്പുളശ്ശേരി, ബിനീഷ് മലമ്പുഴ എന്നിവരെ ആദരിച്ചു.സർപ്പ എന്ന സംവിധാനം ജനങ്ങക്ക് കൂടുതൽ അറിയുവാനുള്ള പ്രവർത്തനം നടത്തണമെന്നും ഗൈഡ് ലൈൻ പ്രകാരം മാത്രം പാമ്പ് പിടിക്കാൻ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.ഷിബു പുതുപ്പരിയാരം,വിജയൻ പത്തിരിപ്പാല, ജാഫർ മാങ്കുറുശ്ശി, സുരേന്ദ്രൻ കേരളശ്ശേരി,ഗോകുൽ കിണാശ്ശേരി സംസാരിച്ചു.