കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോൾ നീതിനിർവഹണ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ. ആലുവ:കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോൾ നീതിനിർവഹണ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ. ആലുവയിൽ പുതിയതായി നിർമ്മിക്കുന്ന കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാലമായ കോടതി മുറികൾ, ഡിജിറ്റൽ സൗകര്യങ്ങൾ, റെക്കോർഡ് റൂമുകൾ എന്നിവ കോടതികളുടെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ജനസംഖ്യയ്ക്കും മാറുന്ന നിയമ ആവശ്യങ്ങൾക്കും അനുസൃതമായി കോടതികളുടെ അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടണം. കോടതികൾ വെറും കെട്ടിടങ്ങളല്ല, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, പരാതികൾ പരിഹരിക്കപ്പെടുന്ന, ഭയമോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കപ്പെടുന്ന ജീവസ്സുറ്റ സ്ഥാപനങ്ങളാണ്. കേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ ഭൂമികയിൽ ആലുവയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. പെരിയാറിന്റെ തീരത്തുള്ള ഈ നഗരം നൂറ്റാണ്ടുകളായി വാണിജ്യത്തിന്റെയും ആശയങ്ങളുടെയും സംഗമസ്ഥാനമാണ്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട കോടതി കേന്ദ്രം കൂടിയാണ് ആലുവ. നാളുകളായി പഴയ കെട്ടിടത്തിലും പരിമിതമായ സാഹചര്യങ്ങളിലും വാടക കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന ആലുവയിലെ വിവിധ കോടതികളെ സംബന്ധിച്ചിടത്തോളം ആധുനിക സൗകര്യങ്ങളുള്ള ഒരു കോടതി സമുച്ചയം അത്യന്താപേക്ഷിതമായി മാറിയിരുന്നു. നിലവിൽ ചിതറിക്കിടക്കുന്ന കോടതികളെയും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ പുതിയ കെട്ടിടത്തിലൂടെ സാധിക്കും. ജുഡീഷ്യൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണ്. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പരിശ്രമിച്ച സംസ്ഥാന സർക്കാരിനോടും, നിയമമന്ത്രിയോടും, ബന്ധപ്പെട്ട വകുപ്പുകളോടും പ്രത്യേകം നന്ദി അറിയിക്കുന്നു. പ്രതീക്ഷയോടെയും വിശ്വാസത്തോടെയും കോടതിയെ സമീപിക്കുന്ന ജനതയ്ക്ക് ഈ സ്ഥാപനം തണലായി തീരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി രാജീവ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ,ജില്ലാ ജഡ്ജി ഹണി എം.വർഗീസ്, ബെന്നി ബെഹ നാൻ എം.പി, നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. എം.സെൽമത്ത്, കുടുംബ കോടതി ജഡ്ജി .വി.ജി.അനുപമ എന്നിവർ സംസാരിച്ചു.

- പാലക്കാട് അട്ടപ്പാടി ചുരത്തിൽ കാട്ടാനക്കൂട്ടം. ഇന്ന് വൈകുന്നേരം ആണ് ആനമൂളി പ്രദേശത്ത് കാട്ടാനകൾ റോഡിലേക്ക് ഇറങ്ങിയത്. നാല് വലിയ ആനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ആനകൾ ഏറെനേരം റോഡിൽ നിലയുറപ്പിച്ചു. ഇതോടെ ഇതിലൂടെയുള്ള വാഹന യാത്രക്കാർ ഭീതിയിലായി. അല്പസമയത്തിനുശേഷം കാട്ടാനകൾ കാടുകയറി. ആനകൾ ഇറങ്ങിയതിനെത്തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആനകൾ കാടുകയറിയെങ്കിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.1
- പാലക്കാട് കാടാങ്കോട് മേൽപ്പാലത്തിന്റെ ഗർഡറിൽ നിന്നും ചാടുമെന്ന് യുവാവിൻ്റെ ഭീഷണി. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള ആളാണെന്നാണ് നിഗമനം. ഗാർഡറിൽ നിന്ന് ചാടുമെന്ന് പറഞ്ഞ് ഏറെ പരിഭ്രാന്തി പറത്തിയ ഇയാളെ അഗ്നിശമനസേന അനുനയിപ്പിച്ച് ആണ് താഴെയിറക്കിയത്.3