Shuru
Apke Nagar Ki App…
പാലക്കാട് കഞ്ചാവ് കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് സെക്കന്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവീഡ്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. തമിഴ്‌നാട് തെക്കനാംപട്ടി തീർത്ഥമലയിലെ കൊല്ലമേട് വീട്ടിൽ സേട്ടുവിന്റെ ഭാര്യ റാണി (44) യെയാണ് കോടതി ശിക്ഷിച്ചത്. 2018 ഡിസംബർ 15-ന് പാലക്കാട് ഐ.എം.എ. ജംഗ്ഷൻ പരിസരത്തുനിന്ന് രണ്ട് കിലോ ഉണക്ക കഞ്ചാവുമായി റാണിയെ പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടുകയായിരുന്നു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ടി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റും കേസെടുക്കലും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തീനാഥ് വേണു ഹാജരായി.
ജോസ് ചാലക്കൽ

More news from Kerala and nearby areas
- നെന്മാറ എം.എൽ.എ. കെ. പ്രേമൻ അയിലൂർ, നെന്മാറ ഗ്രാമപഞ്ചായത്തുകളിലെ 40,000-ത്തിലധികം ജനങ്ങൾ ആശ്രയിക്കുന്ന ഒലിപ്പാറ – അടിപെരണ്ട – നെന്മാറ റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ഇന്ന് നിയമസഭയിൽ സബ്‌മിഷനിലൂടെ ഉന്നയിച്ചു. റോഡിന്റെ തകർച്ച കാരണം പ്രദേശവാസികൾ, പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും, കടുത്ത പൊടിശല്യം, യാത്രാദുരിതം എന്നിവ മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും എം.എൽ.എ. ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ റോഡ് നിർമ്മാണം തടസ്സപ്പെടാൻ കാരണമായ സാഹചര്യങ്ങൾ അടിയന്തരമായി പരിശോധിച്ച്, യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തിയാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ. പ്രേമൻ എം.എൽ.എ. ആവശ്യപ്പെട്ടു. മറുപടിയായി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ വിഷയം പരിശോധിക്കുമെന്നും നിർമ്മാണ പ്രവർത്തികളിലെ കാലതാമസത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എത്രയും വേഗം ഈ വിഷയത്തിൽ പരിഹാരം കാണുമെന്നും നിയമസഭയെ അറിയിച്ചു.1
- വടക്കാഞ്ചേരിയിലെ പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അങ്കണവാടി ടീച്ചറായ പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ഷാൾ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. അയൽവാസിയായ ഒരു യുവാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മിനി വർഗീസിന്റെ ഷാൾ പുതുരുത്തി സ്കൂളിന് സമീപം വെച്ച് സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിനി വർഗീസിന്റെ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.1