Shuru
Apke Nagar Ki App…
പുറ്റേക്കര സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കി. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഈ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ലീല രാമകൃഷ്ണൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് കൂടുതൽ ശുചിത്വപരവും സൗകര്യപ്രദവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിച്ചത്. സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകമായ ഈ പദ്ധതി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്കൂൾ അധികൃതർ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പ്രദേശികം ഓൺലൈൻ ന്യൂസ്

More news from കേരളം and nearby areas
- വടക്കാഞ്ചേരിയിലെ പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അങ്കണവാടി ടീച്ചറായ പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ഷാൾ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. അയൽവാസിയായ ഒരു യുവാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മിനി വർഗീസിന്റെ ഷാൾ പുതുരുത്തി സ്കൂളിന് സമീപം വെച്ച് സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിനി വർഗീസിന്റെ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.1
- നെന്മാറ എം.എൽ.എ. കെ. പ്രേമൻ അയിലൂർ, നെന്മാറ ഗ്രാമപഞ്ചായത്തുകളിലെ 40,000-ത്തിലധികം ജനങ്ങൾ ആശ്രയിക്കുന്ന ഒലിപ്പാറ – അടിപെരണ്ട – നെന്മാറ റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ഇന്ന് നിയമസഭയിൽ സബ്‌മിഷനിലൂടെ ഉന്നയിച്ചു. റോഡിന്റെ തകർച്ച കാരണം പ്രദേശവാസികൾ, പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും, കടുത്ത പൊടിശല്യം, യാത്രാദുരിതം എന്നിവ മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും എം.എൽ.എ. ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ റോഡ് നിർമ്മാണം തടസ്സപ്പെടാൻ കാരണമായ സാഹചര്യങ്ങൾ അടിയന്തരമായി പരിശോധിച്ച്, യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തിയാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ. പ്രേമൻ എം.എൽ.എ. ആവശ്യപ്പെട്ടു. മറുപടിയായി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ വിഷയം പരിശോധിക്കുമെന്നും നിർമ്മാണ പ്രവർത്തികളിലെ കാലതാമസത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എത്രയും വേഗം ഈ വിഷയത്തിൽ പരിഹാരം കാണുമെന്നും നിയമസഭയെ അറിയിച്ചു.1