ഇടുക്കി: വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ ഒഴിവ് മൃഗസംരക്ഷണ വകുപ്പില്‍തൊടുപുഴ ബ്ലോക്കില്‍ എം എസ് യു സേവനത്തിലെ പി ജി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ എം.വി. എസ്. സി (സര്‍ജറി)യും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാരെയും ഇവരുടെ അഭാവത്തില്‍ ബി. വി. എസ്. സി ആന്റ് എ. എച്ച് ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും, വേള്‍ഡ് വെറ്ററിനറി സര്‍വീസ് (ഡബ്ല്യു.വി. എസ്) സര്‍ട്ടിഫിക്കറ്റുമുള്ള വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.യോഗ്യതകളുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19ന് രാവിലെ 11 മണിക്ക്പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതംതൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. യുവ വെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും.
ഇടുക്കി: വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ ഒഴിവ് മൃഗസംരക്ഷണ വകുപ്പില്‍തൊടുപുഴ ബ്ലോക്കില്‍ എം എസ് യു സേവനത്തിലെ പി ജി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ എം.വി. എസ്. സി (സര്‍ജറി)യും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാരെയും ഇവരുടെ അഭാവത്തില്‍ ബി. വി. എസ്. സി ആന്റ് എ. എച്ച് ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും, വേള്‍ഡ് വെറ്ററിനറി സര്‍വീസ് (ഡബ്ല്യു.വി. എസ്) സര്‍ട്ടിഫിക്കറ്റുമുള്ള വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.യോഗ്യതകളുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19ന് രാവിലെ 11 മണിക്ക്പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതംതൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. യുവ വെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും.
- 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.1
- കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മേത്തല പറമ്പിശ്ശേരി വീട്ടിൽ ഫെയ്‌മ്യൂസ് 35 വയസ്സ് എന്നയാളെയാണ് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഒളിവിൽ പോയി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു. ദുബായിയിൽ നിന്ന് കൊച്ചി നെടുംമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ കൊച്ചി നെടുമ്പാശ്ശേരി യിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീ പീഡനം, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, അടിപിടി തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ പോയി വർഷങ്ങളായി വിചാരണ നടപടികളിൽ സഹകരിക്കാതെ, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി വിദേശത്തേക്ക് കടന്നവരെയും കടക്കാൻ ശ്രമിക്കുന്നവരെയും ലക്ഷ്യമിട്ടാണ് 2025 മുതൽ ഓപ്പറേഷൻ സുദർശന നടപ്പിലാക്കി വരുന്നത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സാലിം കെ , ജി എ എസ് എ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ ധനീഷ്, ഗിൽബർട്ട് , ശ്യാം, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.1
- ഷോർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി റോഡിൽ തലകീഴായി മറിഞ്ഞു . ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തൃശ്ശൂർ ഭാഗത്തിന് വരികയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെ നിസ്സാര പരിക്കുകളോടെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിൻ്റെ ക്യാബിൻ വശം തകർന്ന നിലയിലാണ് . സംഭവത്തിൽ തുടർന്ന് മേഖലയിൽ നേരിയ തോതിൽ ഗതാഗതവും തടസ്സപ്പെട്ടു . വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.1
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.1
- കൊടുങ്ങല്ലൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും സംഭവത്തിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മലയാറ്റൂർ നടുവട്ടം പള്ളിയാന വീട്ടിൽ പ്രദീപിനെ (33) ആണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം (15.02.2026) രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. യുവതി താമസിക്കുന്ന കാരൂർ മഠത്തിലുള്ള വാടകവീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, യുവതിയെ മാനഹാനി വരുത്തുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം പ്രതി പ്രദീപിനെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സാലിം കെ, ജി എ എസ് ഐ ബെനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം കുമാർ, ദീപക്ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.1
- ഇരിങ്ങാലക്കുടയില്‍ കെ എസ് കമ്പനിയ്ക്ക് സമീപം നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ട സംഭവത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്.ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.കോമ്പാറ സ്വദേശി മഴുവഞ്ചേരി പറമ്പത്ത് വീട്ടില്‍ സജീവ് (65) ആണ് മരണപ്പെട്ടത്.മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ ബസ് ഇടിച്ചു എന്നാണ് നാട്ടുക്കാര്‍ അപകട സമയത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.എന്നാല്‍ സമീപത്തെ കമ്പനിയുടെ സിസിടിവി ദൃശ്യങ്ങളില്‍ ചേലൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് നിര്‍ത്തി ആളെ കയറ്റുന്നതും ഇതിന് പുറകിലായി സ്‌കൂട്ടറില്‍ വന്നിരുന്ന സജീവ് ബസിന് തൊട്ടുപുറകില്‍ നിന്നും എതിര്‍ വശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്നിരുന്ന എം എസ് മേനോന്‍ എന്ന ബസ് ഇടിക്കുന്നതും വ്യക്തമാണ്.നിയന്ത്രണം വിട്ട ബസ് നേരെ വൈദ്യൂതി പോസ്റ്റിലിടിച്ചാണ് നിന്നത്.അപകടത്തില്‍ ബസിനടയില്‍പെട്ട സജീവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഇരിങ്ങാലക്കുടയിലെ വെറെറ്റി ഒപ്റ്റിക്കല്‍സ് ഉടമയാണ് സജീവ്.1
- കാരാകുറുശ്ശി പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു1
- വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായി മുന്നേറുമെന്ന് വിഡി സതീശൻ കേരളത്തിൽ വൻ ഭൂരിപക്ഷമാണ് നിൽക്കുന്ന എല്ലാ സ്ഥാനാർത്ഥിക്കും ലഭിക്കുമെന്നും സതീശൻ പറഞ്ഞു മണ്ണാർക്കാട് റെക്കോർഡ് ഭൂരിപക്ഷം ഉറപ്പല്ലേ..? നിങ്ങൾ ഏറ്റില്ലേ..? എനിക്ക് ഉറപ്പ് താ..ഇത് പഴയ UDF അല്ല..100 സീറ്റ് നേടും..പാലക്കാട് ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും മണ്ണാർക്കാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.1