വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് മണ്ഡലം കൺവെൻഷൻ നവംബർ 14ന്; ജില്ലാ പ്രസിഡന്റ് ആസിയ മാനു ഉദ്ഘാടനം ചെയ്യും പാലക്കാട്: വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ നവംബർ 14 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചടനാംകുറുശ്ശി ഓഫീസിൽ നടക്കും. വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് ആസിയ മാനു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി സൈനബ അലി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി റുക്കിയ അലി പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കും. വനിതകളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുക, സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുക, പ്രാദേശിക തലത്തിൽ വനിതാ സംഘടനാ പ്രവർത്തനം വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വനിതകളുടെ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൺവെൻഷന്റെ വിജയത്തിനായി ചേർന്ന പ്രോഗ്രാം കമ്മിറ്റി രൂപീകരണ യോഗത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം നിലാവർ നിസ, എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ, വൈസ് പ്രസിഡന്റ് ശരീഫ് പള്ളിത്തെരുവ്, സെക്രട്ടറി അബ്ദുൽ ഖാദർ, ട്രഷറർ ഹബീബ് കൽമണ്ഡപം, മണ്ഡലം കമ്മിറ്റി അംഗം എ. കാജാ ഹുസൈൻ, പാലക്കാട് മുനിസിപ്പാലിറ്റി പ്രസിഡന്റ് സത്താർ, സെക്രട്ടറി സമദ്, ഹക്കീം മരക്കാർ, നൗഷാദ്, ഷഫീഖ്, അബ്ദുൽ മുത്തലിഫ്, ഷാനവാസ്, ഹംസ തുടങ്ങിയവർ സംബന്ധിച്ചു. വനിതകളുടെ സംഘടനാ ശാക്തീകരണത്തിനും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.
വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് മണ്ഡലം കൺവെൻഷൻ നവംബർ 14ന്; ജില്ലാ പ്രസിഡന്റ് ആസിയ മാനു ഉദ്ഘാടനം ചെയ്യും പാലക്കാട്: വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ നവംബർ 14 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചടനാംകുറുശ്ശി ഓഫീസിൽ നടക്കും. വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് ആസിയ മാനു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി സൈനബ അലി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി റുക്കിയ അലി പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കും. വനിതകളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുക, സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുക, പ്രാദേശിക തലത്തിൽ വനിതാ സംഘടനാ പ്രവർത്തനം വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിൽ നിന്നുള്ള വനിതകളുടെ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൺവെൻഷന്റെ വിജയത്തിനായി ചേർന്ന പ്രോഗ്രാം കമ്മിറ്റി രൂപീകരണ യോഗത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം നിലാവർ നിസ, എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ, വൈസ് പ്രസിഡന്റ് ശരീഫ് പള്ളിത്തെരുവ്, സെക്രട്ടറി അബ്ദുൽ ഖാദർ, ട്രഷറർ ഹബീബ് കൽമണ്ഡപം, മണ്ഡലം കമ്മിറ്റി അംഗം എ. കാജാ ഹുസൈൻ, പാലക്കാട് മുനിസിപ്പാലിറ്റി പ്രസിഡന്റ് സത്താർ, സെക്രട്ടറി സമദ്, ഹക്കീം മരക്കാർ, നൗഷാദ്, ഷഫീഖ്, അബ്ദുൽ മുത്തലിഫ്, ഷാനവാസ്, ഹംസ തുടങ്ങിയവർ സംബന്ധിച്ചു. വനിതകളുടെ സംഘടനാ ശാക്തീകരണത്തിനും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.
- വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് മണ്ഡലം കൺവെൻഷൻ നവംബർ 14ന്; ജില്ലാ പ്രസിഡന്റ് ആസിയ മാനു ഉദ്ഘാടനം ചെയ്യും പാലക്കാട്: വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ നവംബർ 14 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചടനാംകുറുശ്ശി ഓഫീസിൽ നടക്കും. വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് ആസിയ മാനു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി സൈനബ അലി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി റുക്കിയ അലി പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കും. വനിതകളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുക, സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുക, പ്രാദേശിക തലത്തിൽ വനിതാ സംഘടനാ പ്രവർത്തനം വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വനിതകളുടെ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൺവെൻഷന്റെ വിജയത്തിനായി ചേർന്ന പ്രോഗ്രാം കമ്മിറ്റി രൂപീകരണ യോഗത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം നിലാവർ നിസ, എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ, വൈസ് പ്രസിഡന്റ് ശരീഫ് പള്ളിത്തെരുവ്, സെക്രട്ടറി അബ്ദുൽ ഖാദർ, ട്രഷറർ ഹബീബ് കൽമണ്ഡപം, മണ്ഡലം കമ്മിറ്റി അംഗം എ. കാജാ ഹുസൈൻ, പാലക്കാട് മുനിസിപ്പാലിറ്റി പ്രസിഡന്റ് സത്താർ, സെക്രട്ടറി സമദ്, ഹക്കീം മരക്കാർ, നൗഷാദ്, ഷഫീഖ്, അബ്ദുൽ മുത്തലിഫ്, ഷാനവാസ്, ഹംസ തുടങ്ങിയവർ സംബന്ധിച്ചു. വനിതകളുടെ സംഘടനാ ശാക്തീകരണത്തിനും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.2
- കൊല്ലങ്കോട് പയ്യലൂർ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു (പെരുമാൾ) ക്ഷേത്രത്തിൽ വാവ് മഹോത്സവവും കാഴ്ച സമർപ്പണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു കൊല്ലങ്കോട് പയ്യലൂർ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു (പെരുമാൾ) ക്ഷേത്രത്തിൽ തുലാം മാസത്തിലെ വാവ് മഹോത്സവവും കാഴ്ച സമർപ്പണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ആയിരക്കണക്കിന് ഭക്തരാണ് തുലാം വാവ് നാളിൽ ക്ഷേത്രദർശനത്തിനും കാഴ്ച സമർപ്പണത്തിനുമായി ക്ഷേത്രത്തിലെത്തിയത്. തുലാം മാസത്തിലെ വാവുനാളിൽ കൊല്ലങ്കോട്ടേയും പരിസരങ്ങളിലെയും കർഷകർ തങ്ങളുടെ കൃഷിയുടെ വിളവെടുപ്പിൻ്റെ ഒരു പങ്ക് ഭഗവാന് സമർപ്പിക്കുന്ന ചടങ്ങാണ് കാഴ്ച സമർപ്പണം. കാലങ്ങളായി ഈ ചടങ്ങ് മുറതെറ്റാതെ നടന്നുവരുന്നു. ഇതോടനുബന്ധിച്ച് പുലർച്ചെ തന്നെ ക്ഷേത്രക്കുളത്തിൽ വാവ്കുളി എന്ന ആചാരവും നടന്നിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ക്ഷേത്ര കമ്മിറ്റി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കൂടാതെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി സേവാഭാരതി പ്രവർത്തകർ കുടിവെള്ളവും അവിൽപ്രസാദവും സൗജന്യമായി വിതരണം ചെയ്യുകയും ഉണ്ടായിരുന്നു.3
- ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പട്ടാമ്പിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി. പട്ടാമ്പി നരസഭ ചെയർമാൻ ടിപി ഷാജി ബസ്റ്റാൻഡ് പരിസരത്തും റാലി ഫ്ലാഗ് ഓഫ് ചെയ്തു.പട്ടാമ്പി ജനമൈത്രി പോലീസും പട്ടാമ്പി സൗഹൃദ കൂട്ടായ്മയുമാണ് റാലിയും നടത്തവും ഒരുക്കിയത്....4
- 13 വർഷം കാത്തു... ഇനി കാത്തിരിക്കാൻ വയ്യ! അരക്കുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്ര റോഡിനായി വിശ്വാസികളും നാട്ടുകാരും തെരുവിൽ 300 മീറ്റർ റോഡ് എന്നാണ് ടാർ ചെയ്യുക? News@PMNA1
- ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. കോൺഗ്രസ് മേഖല പ്രസിഡന്റ് ശ്രീ. ശശികുമാർ അധ്യക്ഷത്തവഹിച്ച പ്രതിഷേധ ധർണ്ണ കോൺഗ്രസ് നേതാവ് സൈനുദ്ധീൻ എരവിമംഗലം ഉത്ഘാടനം ചെയ്തു.ഉത്ഘടന പ്രസംഗത്തിൽ ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കുന്ന തീരുമാനത്തെ നഘശിഖാന്ധം എതിർകുമെന്നും, പൊതുജനങ്ങളെ രംഗത്തിറക്കി സമരം ശക്തമാക്കുമെന്നും സൈനുദ്ധീൻ അധികാരികൾക്ക് താക്കീതുനൽകി. രാജഗോപാൽ, ഷാഫി കളത്തിൽ,വസന്ത, വിവേക്, മാനു എന്നിവർ നേതൃത്വം നൽകിയ ധർണ്ണയിൽ പ്രതീഷ്, ബക്കർ, രവികുമാർ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. മുഹമ്മദലി സ്വാഗതവും, ശ്രീമതി. വസന്ത നന്ദിയും പറഞ്ഞു.1
- പുത്തൻചിറ പഞ്ചായത്ത് കേരളോൽസവത്തിൻറെ സമാപന സമ്മേളനം യുവജന ക്ഷേമ കായിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒജെ ജനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിഎൻ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷക്കീല, മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടിഎസ് ഷാജു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിഎൻ പ്രദീപ് കുമാർ, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹന സഞ്ചൽ, പഞ്ചായത്ത് വാർഡംഗങ്ങളായ എംപി സോണി, പിസി. ബാബു, ജോബി മങ്കിടിയാൻ, വാസന്തി സുബ്രമണ്യൻ, ഗിരിജ രാധാകൃഷ്ണൻ, ജസീന ബദറുദ്ദീൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാർട്ടിൻ എന്നിവർ സംസാരിച്ചു. കേരളോൽസവം സമാപന സമ്മേളനം ഉദ്ഘാടനം.1
- പരിമിതികളോട് പൊരുതി പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൽ നടന്ന ഇൻക്ലൂസീവ് കലോത്സവം ചരിത്രമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഭിന്നശേഷി പ്രതിഭകളുടെ കലാ പ്രകടനത്തിന് സ്കൂൾ കലോത്സവത്തിൽ വേദിയൊരുക്കുന്നത് പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പട്ടാമ്പി ഉപജില് സ്കൂൾ കലോത്സവത്തിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത വിരിഞ്ഞത്. പട്ടാമ്പി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ ഇൻക്ലൂസീവ് കലോത്സവം സാന്ത്വനത്തോടൊപ്പം ശ്രദ്ധേയവുമായി. സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായാണ് സ്കൂൾ കലോത്സവത്തിൽ ഇൻക്ലൂസീവ് കലോത്സവത്തിനും വേദി ഒരുക്കിയത്. പട്ടാമ്പി BRC യുടെ നേതൃത്വത്തിലാണ് ഭാവിയിൽ കലോത്സവങ്ങൾക്ക് പ്രചോദനമാകുന്ന ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് എന്ന് BPC KKA അസീസ് പറഞ്ഞു. സ്റ്റേജിന് മത്സരങ്ങൾ, രചന മത്സരങ്ങൾ എന്നിവയിൽ പരിമിതികൾക്കപുറമുള്ള പ്രകടനമാണീ പ്രതിഭകൾ കാഴ്ചവച്ചത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ KT സുമതി ഉദ്ഘാടനം ചെയ്തു. BRC ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. വരും കാല കലാ മാമാങ്കങ്ങളിൽ ഭിന്നശേഷിക്കാർക്കും ഇടമൊരുങ്ങുമെന്ന പ്രതീക്ഷയുടെ തിരശീല കൂടിയാണിവിടെ ഉയർന്നത്.3
- നിരപരാധികളായ മൂന്ന് കർഷകരെ ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതിചേർത്ത് ജയിലിലടച്ചതിനെതിരെ പ്രതിഷേധം; കൊഴിഞ്ഞാമ്പാറയിൽ ജനകീയ പ്രതിഷേധം ശക്തമായി പാലക്കാട് :കൊഴിഞ്ഞാമ്പാറ വടകരപ്പതി പഞ്ചായത്തിലെ കള്ളിയമ്പാറ, പരിശിക്കൽ പ്രദേശങ്ങളിൽ നടന്ന ആൾക്കൂട്ട കൊലപാതകക്കേസിൽ നിരപരാധികളായ മൂന്ന് കർഷകരെ പ്രതിചേർത്ത് ജയിലിലടച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ജനകീയ സമരസമിതി രംഗത്ത്. സമിതിയുടെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം നിരപരാധികളായ കർഷകരെ കൊലപാതകക്കേസിൽ പ്രതിചേർത്ത് ജയിലിലടച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന പ്രതിഷേധമുയർത്തിയാണ് സമരസമിതി തെരുവിലിറങ്ങിയത്. കർഷക കുടുംബങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയ നടപടിക്കെതിരെ നീതി ലഭ്യമാക്കണമെന്ന ആവശ്യവും പ്രതിഷേധത്തിൽ ഉയർന്നു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും കർഷകരുമടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനം കൊഴിഞ്ഞാമ്പാറ ടൗണിൽ ജനകീയ മുന്നേറ്റമായി മാറി. തുടർന്ന് നടന്ന പൊതുയോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കർഷക സംഘടനാ നേതാക്കളും പങ്കെടുത്ത് സംസാരിച്ചു. നിരപരാധികളായ കർഷകർക്ക് നീതി ഉറപ്പാക്കുന്നതുവരെ പ്രതിഷേധം ശക്തമായി തുടരുമെന്ന നിലപാടാണ് പരിപാടിയിൽ പങ്കെടുത്തവർ ഉയർത്തിയത്. പ്രദേശത്തെ ജനങ്ങളുടെ ശക്തമായ പങ്കാളിത്തം പ്രതിഷേധത്തിന് വലിയ ജനകീയ പിന്തുണയാണ് നൽകിയത്.2