ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുരക്ഷാ ജീവനക്കാരന് കുത്തേറ്റു. സംഭവത്തിൽ പാലക്കാട് സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. പൈങ്കുളം സ്വദേശി ഉദയകുമാറിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് അകത്തേത്തറ സ്വദേശി വിശ്വനാഥനെ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു ആക്രമണം ഉണ്ടായത്. പ്രസാദ ഊട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദയകുമാറിനെ വിശ്വനാഥൻ കൈവശമുണ്ടായിരുന്ന നെയിൽ കട്ടറിലെ ചെറിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ ഉദയകുമാറിന്റെ നില ഗുരുതരമല്ല. ഇദ്ദേഹത്തെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുരക്ഷാ ജീവനക്കാരന് കുത്തേറ്റു. സംഭവത്തിൽ പാലക്കാട് സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. പൈങ്കുളം സ്വദേശി ഉദയകുമാറിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് അകത്തേത്തറ സ്വദേശി വിശ്വനാഥനെ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു ആക്രമണം ഉണ്ടായത്. പ്രസാദ ഊട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദയകുമാറിനെ വിശ്വനാഥൻ കൈവശമുണ്ടായിരുന്ന നെയിൽ കട്ടറിലെ ചെറിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ ഉദയകുമാറിന്റെ നില ഗുരുതരമല്ല. ഇദ്ദേഹത്തെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്
- വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ സിനിമയെ വെല്ലുന്ന ചേസിങ്; മാരക ലഹരിമരുന്നുകളുമായി യുവാവ് എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും സഞ്ചരിച്ച കാറിനെ സാഹസികമായി പിന്തുടർന്ന് എരുമപ്പെട്ടി പോലീസ് ലഹരിമരുന്നുകളുമായി യുവാവിനെ പിടികൂടി. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ ഇരുപത്തിനാലുകാരനായ സജ്ജിലാണ് പോലീസിന്റെ പിടിയിലായത്. പ്രധാന റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെക്കുറിച്ച് നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാനപാതയിൽ നിന്ന് തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കടന്ന വാഹനം മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു ഗ്രാം എം.ഡി.എം.എ, 41 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ദീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്, എൽദോ, അഭീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.1
- പട്ടാമ്പിയിൽ ലോഡ്ജിൽ വയോധികൻ്റെ മൃതദേഹം. 4 ദിവസത്തെ പഴക്കം. പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടാമ്പി നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ അഴുകിയ നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച രാവിലെയാണ് സംഭവം. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപമുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തൃക്കാക്കര സ്വദേശി പുതിയായിൽ വീട്ടിൽ 66 വയസ്സുകാരൻ മോഹന കുമാറാണ് മരിച്ചത്. മൃതദേഹത്തിന്.4 ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ്. മുറിയിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇയാള് ഗുരുവായൂരിൽ ഹോട്ടൽ ജീവനക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇടക്ക് പട്ടാമ്പിയിലെ ലോഡ്ജിൽ എത്തി മൂന്നോ നാലോ ദിവസം താമസിക്കാറുണ്ടെന്ന് ലോഡ്ജ് ഉടമ പൊലീസിന് മൊഴി നൽകി. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം എന്തെന്ന് വ്യക്തമല്ല. പട്ടാമ്പി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.4
- പട്ടാമ്പിയിൽ 9.75 കോടിയുടെ അമൃത് 2.0 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ റോഡ് പൈപ്പ് ലൈൻ വിപുലീകരണം ബുധനാഴ്ച രാത്രി മുതൽ പട്ടാമ്പിയിൽ 9.75 കോടിയുടെ അമൃത് 2.0 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ റോഡ് പൈപ്പ് ലൈൻ വിപുലീകരണം ബുധനാഴ്ച രാത്രി മുതൽ പട്ടാമ്പി നഗരസഭയിലെ ദീർഘകാല കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമേകുന്ന അമൃത് 2.0 പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 9.75 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള വിതരണ ശൃംഖല വിപുലീകരണവും അനുബന്ധ പ്രവൃത്തികളും നകരസഭ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ബൈപാസ് റോഡിലെ പ്രധാന പൈപ്പ് ലൈൻ വിപുലീകരണ ജോലികൾ സെപ്റ്റംബർ 16 ബുധനാഴ്ച രാത്രി മുതൽ ആരംഭിക്കും. 10 ലക്ഷം ലിറ്റർ വാട്ടർ ടാങ്ക്: നിർമ്മാണം അവസാന ഘട്ടത്തിലാണ്. എം.എൽ.ടി (MLT) പ്ലാന്റ്: പട്ടാമ്പി ബസ് സ്റ്റാൻഡിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഉടൻ ആരംഭിക്കും. പൈപ്പ് ലൈൻ ശൃംഖല: നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് പൈപ്പ് ലൈൻ വിപുലീകരണം പുരോഗമിക്കുന്നു. ഫിൽട്ടർ നവീകരണം: ത്വരിത ഗ്രാമീണ പ്ലാന്റിലെ ഫിൽറ്റർ നവീകരണത്തോടൊപ്പം പ്രധാന ലൈനുകളുടെ വിപുലീകരണവും നടക്കും. താലൂക്ക് ഹോസ്പിറ്റൽ റോഡ് മുതൽ റസ്റ്റ് ഹൗസിലെ പമ്പ് ഹൗസ് വരെയും, കൂൾസിറ്റി പരിസരം മൈത്രി നഗർ മുതൽ മാധവൻകുന്ന് ടാങ്ക് വരെയുമുള്ള പ്രധാന പൈപ്പ് ലൈനുകളാണ് ഇതിന്റെ ഭാഗമായി മാറ്റുന്നത്. പ്രവൃത്തികൾ പൂർത്തിയാക്കി പദ്ധതി ഉടൻ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജി അറിയിച്ചു.4
- മുസ്ലിം യൂത്ത് ലീഗ് മൈലം പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു കല്ലടിക്കോട്:മുസ്ലിം യൂത്ത് ലീഗ് മൈലം പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു.റോഡിൽ കുത്തിയിരുന്ന് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി . ദേശീയപാതയുടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ മൈലം പള്ളിയിൽ ടോൾ പിരിക്കാൻ ഉള്ള നീക്കത്തിനെതിരെ ആയിരുന്നു സമരം. സമരം ജില്ലാ പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു1
- 35 ഗ്രാം മെത്താംഫിറ്റമിനുമായി 2പേര് മഞ്ചേരിയിൽ പിടിയിലായി മഞ്ചേരിയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസിൻ്റെ മയക്ക് മരുന്ന് വേട്ട 35 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി പൂക്കളത്തൂർ പുൽപ്പറ്റയിൽ നടത്തിയ പരിശോധനയിൽ 35 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്. പി യുടെ നേതൃത്വത്തിൽ പുൽപ്പറ്റ പൂക്കളത്തൂർ കണയ ൻ കോട്ടിൽ വീട്ടിൽ ജാവേദ് മോൻ, അരീക്കോട് മാതാ കോഡ് മണ്ണാളി പറമ്പിൽ വീട്ടിൽഹിദാഷ് അലി എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.പുൽപ്പറ്റയിൽ ജാവേദ് മാോ ൻ്റെ വീട്ടിൽ നിന്നാണ് മെത്താഫിറ്റമിൻ പിടികൂടിയത്.ഈ പ്രതികളിൽ നിന്നും മയക്ക് മരുന്ന് വിറ്റ് വകയിൽ 20000 രൂപയും പിടിച്ചെടുത്തു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ്1
- ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്.. പാടുപെട്ട് പാമ്പുപിടുത്തക്കാർ.. തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.1
- 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു. 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പോലീസ് ടീമിനെ 16.09.2026 തിയതി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് അഭിനന്ദിച്ചു.1
- ഗ്രന്ഥശാല ദിനാചരണം,പതാക ഉയർത്തലും അക്ഷരദീപം തെളിയിക്കലും പുസ്തക കൈമാറ്റവും സംഘടിപ്പിച്ചു. കരുളായി മൈലംപാറയിൽ ഗ്രന്ഥശാല ദിനാചരണം നടത്തി ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് മൈലംപാറ ഗ്രാമ മലയാളം ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല പതാക ഉയർത്തലും അക്ഷരദീപം തെളിയിക്കലും പുസ്തക കൈമാറ്റവും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് കെ. മനോജ് ഗ്രന്ഥശാല പതാക ഉയർത്തി. തുടർന്ന് അക്ഷരദീപം കൊളുത്തി ഗ്രന്ഥശാല ദിനാചരണത്തിന് തുടക്കം കുറിച്ചു. കൃഷ്ണകുമാർ വായനശാലയ്ക്കായി പുസ്തകങ്ങൾ കൈമാറി. മുതിർന്ന അംഗം ചെറുകര അലവി പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുഹമ്മദ് മൻസൂർ,വി വേലായുധൻ,വായനശാല സെക്രട്ടറി കൂടിയായ കരുളായി ഗ്രാമപഞ്ചായത്ത് അംഗം ഷുഹൈബ് മൈലംപാറ.തുടങ്ങിയവർ സംസാരിച്ചു1