logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

RTO-പരിവാഹൻ സാങ്കേതിക തടസ്സങ്ങൾ: സെക്കന്റ് ഹാൻഡ് വാഹന വ്യാപാര മേഖല പ്രതിസന്ധിയിൽ – KSUVDBA RTO-പരിവാഹൻ സാങ്കേതിക തടസ്സങ്ങൾ: സെക്കന്റ് ഹാൻഡ് വാഹന വ്യാപാര മേഖല പ്രതിസന്ധിയിൽ – KSUVDBA പാലക്കാട്: കേരളത്തിലെ RTO ഓഫീസുകളിലും പരിവാഹൻ ഓൺലൈൻ സംവിധാനത്തിലുമുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം സെക്കന്റ് ഹാൻഡ് വാഹന വ്യാപാര മേഖലയും വാഹന ഉപഭോക്താക്കളും കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ (KSUVDBA) സംസ്ഥാന വൈസ് പ്രസിഡന്റ്‌ N. മണികണ്ഠൻ അറിയിച്ചു. വാഹന ഉടമസ്ഥാവകാശ കൈമാറ്റം (Name Transfer), ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കൽ (HP Termination), ഹൈപ്പോത്തിക്കേഷൻ ചേർക്കൽ (HP Endorsement) തുടങ്ങിയ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാകാത്തതും, മുമ്പ് ഒരുമിച്ച് പൂർത്തിയാക്കാനായിരുന്ന നടപടിക്രമങ്ങൾ ഇപ്പോൾ വ്യത്യസ്ത ഘട്ടങ്ങളായി നടത്തേണ്ടിവരുന്നതും വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുകയാണ്. പരിവാഹൻ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി അപേക്ഷകൾ തീർപ്പാകാതെ കിടക്കുന്നതും വാഹന വിൽപ്പന, ബാങ്ക് വായ്പ, ഇൻഷുറൻസ്, രജിസ്ട്രേഷൻ തുടങ്ങിയ നടപടികൾ വൈകുന്നതും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ സാമ്പത്തിക നഷ്ടവും പ്രയാസങ്ങളും സൃഷ്ടിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടി മോട്ടോർ വാഹന നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെകൺകറന്റ് ലിസ്റ്റിലെ (ലിസ്റ്റ് III) എൻട്രി 35- ൽ കൺകറന്റ് ലിസ്റ്റിൽ ഉള്ളതിനാൽ ഈ വിഷയങ്ങൾ സംസ്ഥാന ഗവണ്മെന്റ് അടിയന്തര പ്രാധാന്യം നൽകി പരിഹരിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും അപേക്ഷിക്കുന്നു RTO-പരിവാഹൻ സംവിധാനങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കുക, HP Termination, Name Transfer, HP Endorsement എന്നിവ മുൻപുണ്ടായിരുന്നതുപോലെ ഒരുമിച്ച് പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനം പുനഃസ്ഥാപിക്കുക, Dealer Authorization ഉൾപ്പെടെയുള്ള ഡീലർ മോഡ്യൂളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുക എന്നിവ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് KSUVDBA ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആയിരക്കണക്കിന് വാഹന വ്യാപാരികളുടെയും ലക്ഷക്കണക്കിന് വാഹന ഉപഭോക്താക്കളുടെയും താൽപര്യം സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സംഘടന അഭ്യർത്ഥിച്ചു.

4 hrs ago
user_ജോസ് ചാലക്കൽ
ജോസ് ചാലക്കൽ
Local News Reporter പാലക്കാട്, പാലക്കാട്, കേരളം•
4 hrs ago
44b8190f-1c3e-4125-a4c5-94559d10545b

More news from കേരളം and nearby areas
  • നിലമ്പൂരിൽ പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു നിലമ്പൂരിൽ പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു ആര്യാടൻ ഷൗക്കത്ത് എംഎൽഎ നടപ്പാക്കുന്ന നിലമ്പൂര്‍ നിയോജകമണ്‌ഡലം സമഗ്ര വികസന പദ്ധതിയായ വികാസ്‌ വിഷന്‍ 2040 ന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക്‌ അടിസ്‌ഥാന രേഖകള്‍ നല്‍കുന്നതിനായുള്ള മെഗാ രേഖാ അദാലത്താണ് നിലമ്പൂർ മാനവേദൻ സ്ക്കൂ ളിൽ തുടങ്ങിയത്. പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും എല്ലാ മണ്ഡലങ്ങളിലും ഇത്തരം അദാലത്തുകൾ നടക്കണമെന്നും മന്ത്രി പറഞ്ഞു.
    1
    നിലമ്പൂരിൽ  പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു
നിലമ്പൂരിൽ  പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു
ആര്യാടൻ ഷൗക്കത്ത് എംഎൽഎ നടപ്പാക്കുന്ന
നിലമ്പൂര്‍ നിയോജകമണ്‌ഡലം സമഗ്ര വികസന പദ്ധതിയായ വികാസ്‌ വിഷന്‍ 2040 ന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക്‌ അടിസ്‌ഥാന രേഖകള്‍ നല്‍കുന്നതിനായുള്ള മെഗാ രേഖാ അദാലത്താണ് നിലമ്പൂർ മാനവേദൻ സ്ക്കൂ
ളിൽ തുടങ്ങിയത്. പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും എല്ലാ മണ്ഡലങ്ങളിലും ഇത്തരം അദാലത്തുകൾ  നടക്കണമെന്നും മന്ത്രി പറഞ്ഞു.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    6 hrs ago
  • ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
    1
    ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    9 hrs ago
  • ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു
    1
    ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് .
50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു

    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    2 hrs ago
  • പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (35) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭരത് എന്ന യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നേരത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു. കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ പാലക്കുഴി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന സമയത്താണ് വനത്തിനുള്ളിലുള്ള ഈ അപകടമേഖലയിലേക്ക് സംഘം പ്രവേശിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഭാനുപ്രിയയും ഭരതും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഭരതിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഭാനുപ്രിയ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, പ്രാദേശിക രക്ഷാപ്രവർത്തകർ എന്നിവർ നടത്തിയ ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും ശക്തമായ ജലപ്രവാഹവും വടംകെട്ടിയുള്ള രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. വനത്തിനുള്ളിലെ നിരോധിത മേഖലയിൽ ഇവർ എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    1
    പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി
കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (35) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭരത് എന്ന യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നേരത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു.
കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ പാലക്കുഴി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന സമയത്താണ് വനത്തിനുള്ളിലുള്ള ഈ അപകടമേഖലയിലേക്ക് സംഘം പ്രവേശിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഭാനുപ്രിയയും ഭരതും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഭരതിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഭാനുപ്രിയ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, പ്രാദേശിക രക്ഷാപ്രവർത്തകർ എന്നിവർ നടത്തിയ ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും ശക്തമായ ജലപ്രവാഹവും വടംകെട്ടിയുള്ള രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. വനത്തിനുള്ളിലെ നിരോധിത മേഖലയിൽ ഇവർ എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    user_Palakkad News
    Palakkad News
    Local News Reporter Palakkad, Kerala•
    4 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.