Shuru
Apke Nagar Ki App…
യാത്രയ്ക്കിടെ സ്ത്രീക്ക് ശ്വാസതടസ്സം, KSRTC ബസ്സ് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ യാത്രയ്ക്കിടെ സ്ത്രീക്ക് ശ്വാസതടസ്സം, KSRTC പ്രിയദർശിനി ബസ്സ് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ, കോട്ടോപ്പാടം സ്വദേശിനിയെയാണ് KSRTC ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിക്കാനായത്.
PATTAMBI NEWS
യാത്രയ്ക്കിടെ സ്ത്രീക്ക് ശ്വാസതടസ്സം, KSRTC ബസ്സ് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ യാത്രയ്ക്കിടെ സ്ത്രീക്ക് ശ്വാസതടസ്സം, KSRTC പ്രിയദർശിനി ബസ്സ് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ, കോട്ടോപ്പാടം സ്വദേശിനിയെയാണ് KSRTC ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിക്കാനായത്.
More news from കേരളം and nearby areas
- യാത്രയ്ക്കിടെ സ്ത്രീക്ക് ശ്വാസതടസ്സം, KSRTC ബസ്സ് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ യാത്രയ്ക്കിടെ സ്ത്രീക്ക് ശ്വാസതടസ്സം, KSRTC പ്രിയദർശിനി ബസ്സ് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ, കോട്ടോപ്പാടം സ്വദേശിനിയെയാണ് KSRTC ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിക്കാനായത്.1
- തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. അത്താണി മിണാലൂരിലെ സെലക്ട് ദർബാർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ പാഞ്ഞുകയറി മൂന്നുപേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഹോട്ടലിനു മുന്നിൽ വാഹനം നിർത്തിയിട്ട് കൊടുങ്ങല്ലൂർ സ്വദേശി ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആറ്റൂർ സ്വദേശികൾ സഞ്ചരിച്ച കാർ അതിവേഗത്തിൽ പിന്നിൽ വന്നിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടത്തിൽ പരുക്കേറ്റ ആറ്റൂർ അയ്യങ്കുളത്ത് വിശ്വംഭരൻ, സ്വാതി, നന്ദകിഷോർ എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ ദയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1
- കല്ലടികോട് മീൻ വല്ലത്ത് ഇന്ന് ഉച്ചക്ക് ശേഷം പെയ്ത കനത്തമഴയിൽ ഉണ്ടായ മലവെള്ളപ്പാചിലിൽ ടൂറിസ്റ്റുകൾകൾ അപ്പുറത്ത് കുടുങ്ങി പിന്നീട് അവരെ വനം സംരക്ഷണസമിതി മറുവശത്തേക്ക് എത്തിച്ചു.1
- കനോലി പ്ലോട്ടിനെനിലമ്പൂരിന്റെ സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റും ആര്യാടൻ ഷൗക്കത്ത് എം.എൽ.എ കനോലി പ്ലോട്ടിനെനിലമ്പൂരിന്റെ സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റും ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് കോഴിക്കോടും. നിറം നിലമ്പൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ചിത്ര ശിൽപ പ്രദർശനത്തിന്റെ ഉദ്ഘാടനം നിലമ്പൂർ കനോലി പ്ലോട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിന്റെ സാംസ്ക്കാരിക കരുമാക്കി കനോലി പ്ലോട്ടിനെ മാറ്റുന്നതിന് 120 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുഴയോരത്ത് പാർക്ക്. ഡോർ മെന്ററി. വായനശാല. ഉൾപ്പെടെ വിശാലമായ പദ്ധതിയാണ് യാഥാർത്ഥ്യമാക്കുകയെന്നും എം.എൽ.എ പറഞ്ഞു1
- ഇടുക്കിയിൽഏലയ്ക്കാ വിലയിൽ വീണ്ടും ഇടിവ്; പരമാവധി വില 3,800-നും ശരാശരി വില 3000-നും താഴേക്ക്! ഇടുക്കിയിലെ ഏലയ്ക്ക കർഷകരെ വീണ്ടും ആശങ്കയിലാക്കിക്കൊണ്ട് ഏലയ്ക്കാ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് (28-Aug-2026, വെള്ളിയാഴ്ച) രാവിലെ നടന്ന ലേലങ്ങളിൽ പരമാവധി വില നാലായിരം കടക്കാതെ 3,800 രൂപയ്ക്കും താഴെയായി ഒതുങ്ങി. പ്രമുഖ ലേല ഏജൻസികളായ 'ഗ്രീൻ ഹൗസ് കാർഡമം മാർക്കറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്', 'ദി കേരള കാർഡമം പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കമ്പനി ലിമിറ്റഡ്, തേക്കടി' എന്നിവ വഴിയാണ് ഇന്നത്തെ ലേല നടപടികൾ പൂർത്തിയായത്. ഇന്നത്തെ ലേലങ്ങളുടെ വിശദവിവരങ്ങൾ 1. ലേല ഏജൻസി: ഗ്രീൻ ഹൗസ് കാർഡമം മാർക്കറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്: വിൽപനയ്ക്ക് എത്തിയത്: 63,008.6 കിലോഗ്രാം ഏലയ്ക്ക വിൽപന നടന്നത്: 58,989.2 കിലോഗ്രാം കൂടിയ നിരക്ക് (Max Price): കിലോയ്ക്ക് 3,782.00 രൂപ കുറഞ്ഞ നിരക്ക് (Min Price): കിലോയ്ക്ക് 2,050.00 രൂപ ശരാശരി നിരക്ക് (Avg. Price): കിലോയ്ക്ക് 2,913.95 രൂപ 2. ലേല ഏജൻസി: ദി കേരള കാർഡമം പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കമ്പനി ലിമിറ്റഡ്, തേക്കടി: വിൽപനയ്ക്ക് എത്തിയത്: 43,724.6 കിലോഗ്രാം ഏലയ്ക്ക വിൽപന നടന്നത്: 40,185.8 കിലോഗ്രാം കൂടിയ നിരക്ക് (Max Price): കിലോയ്ക്ക് 3,715.00 രൂപ കുറഞ്ഞ നിരക്ക് (Min Price): കിലോയ്ക്ക് 2,004.00 രൂപ ശരാശരി നിരക്ക് (Avg. Price): കിലോയ്ക്ക് 2,989.68 രൂപ മുൻ ദിവസങ്ങളിലെ വിലയുമായി ഒരു താരതമ്യം (Comparison): കഴിഞ്ഞ ദിവസങ്ങളിലെ വിപണി വിലയുമായി ഇന്നത്തെ വില താരതമ്യം ചെയ്യുമ്പോൾ വിലയിലുണ്ടായ വലിയ ഇടിവ് വ്യക്തമാകും: ഓഗസ്റ്റ് 20: കൂടിയ വില കിലോയ്ക്ക് ₹4,240 രൂപയും ശരാശരി വില ₹3,200 രൂപയുമായി മികച്ച നിലയിലായിരുന്നു. ഓഗസ്റ്റ് 21-22: പരമാവധി വില ₹3,957 - ₹3,983 നിലവാരത്തിലേക്ക് അല്പം താഴ്ന്നു (ശരാശരി വില ₹3,003 - ₹3,109). ഓഗസ്റ്റ് 24: പരമാവധി വില വീണ്ടും താഴ്ന്ന് ₹3,889 ലേക്കെത്തി (ശരാശരി വില ₹2,984.11). ഓഗസ്റ്റ് 27 (ഇന്നലെ): വിലയിൽ നേരിയൊരു ഉണർവ് പ്രകടിപ്പിച്ച് പരമാവധി വില വീണ്ടും ₹4,111 ലേക്ക് ഉയർന്നിരുന്നു. ഇന്ന് (ഓഗസ്റ്റ് 28): ഇന്നലത്തെ വിലയിൽ നിന്നും വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തി പരമാവധി വില കിലോയ്ക്ക് ₹3,715 - ₹3,782 നിരക്കിലേക്ക് താഴ്ന്നു! രണ്ടു ലേലങ്ങളിലും ശരാശരി വില മൂവായിരത്തിന് താഴെയായി (₹2,913.95 - ₹2,989.68) നിലകൊണ്ടു. വിപണിയിലെ ആവശ്യക്കാർ സജീവമായി ചരക്ക് വാങ്ങുന്നുണ്ടെങ്കിലും (രണ്ട് ലേലങ്ങളിലുമായി എത്തിയതിന്റെ 93 ശതമാനത്തോളം ചരക്കും വിറ്റഴിഞ്ഞു), വിലയിലെ ഈ ഇടിവ് കർഷകർക്ക് വലിയ വെല്ലുവിളിയാണ്. വരാനിരിക്കുന്ന ഓണം സീസണിലും വിപണിയിലെ ആവശ്യകത പൂർണ്ണതോതിലാകുമ്പോൾ വിപണി വീണ്ടും മെച്ചപ്പെടുമെന്നാണ് കർഷകരുടെ പ്രതീക്ഷ.3
- കാർത്തികപ്പള്ളി എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് കാർത്തികപ്പള്ളി യൂണിയൻ സമിതിയുടെ നേതൃത്വത്തിലുള്ള ജയന്തി ദിന സന്ദേശ വിളംബര ഘോഷയാത്ര ജാഥ ക്യാപ്റ്റനും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡണ്ടുമായ ശരത് ചന്ദ്രന് പതാക കൈമാറി കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് ആർ രാജേഷ് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരുദേവന്റെ 172 ജയന്തി ദിനവുമായി ബന്ധപ്പെട്ട നടന്ന ജയന്തി ദിന സന്ദേശ ഇരുചക്ര വാഹന ഘോഷയാത്ര ക്ക് യൂണിയൻ കൗൺസിലർ ടി മുരളി, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി അനീഷ് ലാൽ സൈബർ സേന കൺവീനർ ദിൽവാലുപറമ്പിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് ആനന്ദരാജ് യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം രാഹുൽ എന്നിവർ ജയന്തി ദിന സന്ദേശ വിളംബര ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. [8/28, 10:40 AM] Rajeshchandran: യൂത്ത് മൂവ്മെന്റ് കാർത്തികപ്പള്ളി യൂണിയൻ സമിതിയുടെ നേതൃത്വത്തിലുള്ള ജയന്തി ദിന സന്ദേശ വിളംബര ഘോഷയാത്ര യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് ആർ രാജേഷ് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യുന്നു1
- ഗൂഡല്ലൂരിലെ 48 മണിക്കൂർ ഹർത്താൽ വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റ് അടച്ചു. ഹർത്താൽ പൂർണ്ണം.വന്യമൃഗ ഗൂഡല്ലൂരിലെ 48 മണിക്കൂർ ഹർത്താൽ വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റ് അടച്ചു. ഹർത്താൽ പൂർണ്ണം.വന്യമൃഗ ശല്യം രൂക്ഷമായ ഗൂഡല്ലൂരിൽ ഹർത്താൽ പൂർണ്ണം. കടുവകളുടെയും കാട്ടാനകളുടെയും ആക്രമണത്തിൽ നിരവധി മനുഷ്യർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കണമെന്നാവശ്യമുയർത്തി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഹർത്താൽ നടത്തുന്നത് ഇന്നലെ തുടങ്ങിയ ഹർത്താൽ ഇന്ന് പൂർണ്ണമാണ് വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റ് അടച്ചു. വാഹനങ്ങൾ കടത്തിവിടുന്നില്ല. മരണം ഉൾപ്പെടെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ വരുന്നവരെ മാത്രമാണ് കടത്തിവിടുന്നത്. വ്യാപാരികളും നാട്ടുകാരും പ്രാദേശിക സംഘടനകളും സംയുക്തമായാണ് ഹർത്താൽ നടത്തുന്നത്. കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ് പെട്രോൾ പമ്പുകൾ അടഞ്ഞ് കിടക്കുകയാണ് ഗൂഡല്ലൂരിൽ കടുവയും കാട്ടാനയും മനുഷ്യരുടെ ജീവനുകൾ എടുക്കുപ്പോൾ സർക്കാർ നടപടികൾ ശക്തമല്ലാത്തതാണ് ഹർത്താലിലേക്ക് കടക്കാൻ കാരണമായത്. 100 കണക്കിന് മലയാളി കുടുംബങ്ങൾ താമസിക്കുന്ന മേഖല കൂടിയാണിത്.1
- തിരുവേഗപ്പുറ പൈലിപ്പുറത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. തിരുവേഗപ്പുറ പൈലിപ്പുറത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പൊന്നാനി കർമ്മ ഭാഗത്താണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം പൊങ്ങിയത്. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഹദാണ് മരിച്ചത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി. തുടർന്ന് സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരനായ 13 വയസ്സുകാരൻ സഹൽ. സഹലും ഒഴുക്കിൽപെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. ഓടികൂടിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.3