logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പീരുമേട്ടിൽ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബ് ഉദ്ഘാടനം ചെയ്തു പീരുമേട് :ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണംഉറപ്പാക്കുന്നതിനുമായി പീരുമേട് പഞ്ചായത്തിൽ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനാ ലബോറട്ടറി സേവനത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാസത്തിൽ ഒരാഴ്ച വീതം സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം പഞ്ചായത്തിൽ ലഭ്യമാകും. പ്രദേശത്തെ വിവിധയിടങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ വാഹനത്തിലുണ്ട്. ചടങ്ങിൽ ഫുഡ് സേഫ്റ്റി ഓഫീസർ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

12 hrs ago
user_സുനിൽ ജോസഫ്
സുനിൽ ജോസഫ്
പീരുമേട്, ഇടുക്കി, കേരളം•
12 hrs ago
81cac5c1-5532-4ee1-a3db-93ad967d0eff

പീരുമേട്ടിൽ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബ് ഉദ്ഘാടനം ചെയ്തു പീരുമേട് :ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണംഉറപ്പാക്കുന്നതിനുമായി പീരുമേട് പഞ്ചായത്തിൽ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനാ ലബോറട്ടറി സേവനത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാസത്തിൽ ഒരാഴ്ച വീതം സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം പഞ്ചായത്തിൽ ലഭ്യമാകും. പ്രദേശത്തെ വിവിധയിടങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ വാഹനത്തിലുണ്ട്. ചടങ്ങിൽ ഫുഡ് സേഫ്റ്റി ഓഫീസർ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

More news from കേരളം and nearby areas
  • വാളാർഡി- ചെങ്കര-ശങ്കരഗിരി റോഡ് നിർമ്മാണം ആരംഭിച്ചു 6 കോടി രൂപ ചെലവിലാണ് 9.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കുന്നത്. പിരുമേട് :    തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാളാർഡി ചെങ്കര-ശങ്കരഗിരി റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. ശബരിമല ഉത്സവ പദ്ധതി 2025-26-ൽ ഉൾപ്പെടുത്തി 6 കോടി രൂപ ചെലവിലാണ് 9.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പീരുമേട് എം.എൽ.എ സിറിയക് തോമസ് നിർവഹിച്ചു. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിലെ യാത്രാദുരിതത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ ശാശ്വത പരിഹാരമാകും. ഏഴ് മാസത്തിനകം റോഡ് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ പഞ്ചായത്ത്‌ അംഗം പ്രസാദ് മണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിനോയ്‌, പഞ്ചായത്ത്‌ അംഗങ്ങളായ ചന്ദ്രശേഖരൻ, ശാന്തി തുടങ്ങിയ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
    2
    വാളാർഡി- ചെങ്കര-ശങ്കരഗിരി റോഡ് നിർമ്മാണം ആരംഭിച്ചു

6 കോടി രൂപ ചെലവിലാണ് 9.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കുന്നത്.

പിരുമേട് :    തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാളാർഡി ചെങ്കര-ശങ്കരഗിരി റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. ശബരിമല ഉത്സവ പദ്ധതി 2025-26-ൽ ഉൾപ്പെടുത്തി 6 കോടി രൂപ ചെലവിലാണ് 9.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കുന്നത്.
പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പീരുമേട് എം.എൽ.എ സിറിയക് തോമസ് നിർവഹിച്ചു. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിലെ യാത്രാദുരിതത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ ശാശ്വത പരിഹാരമാകും. ഏഴ് മാസത്തിനകം റോഡ് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പഞ്ചായത്ത്‌ അംഗം പ്രസാദ് മണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിനോയ്‌, പഞ്ചായത്ത്‌ അംഗങ്ങളായ ചന്ദ്രശേഖരൻ, ശാന്തി തുടങ്ങിയ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
    user_സുനിൽ ജോസഫ്
    സുനിൽ ജോസഫ്
    പീരുമേട്, ഇടുക്കി, കേരളം•
    12 hrs ago
  • വാഗമണ്ണിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന വ്യാപക അഴിമതിയിലും അനധികൃത പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ബിജെപി ഏലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ DTPC ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു. BJP ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി C സന്തോഷ് കുമാർ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തു. സംസ്ഥാനത്ത് മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികൾ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ അഴിമതിയുടെയും, ബന്ധുനിയമനങ്ങളുടെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളെ പുറന്തള്ളി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരം നിയമനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് BJP ഏലപ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഗമൺ DTPC ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചത്. ​ബിജെപി ഏലപ്പാറ മണ്ഡലം പ്രസിഡന്റ് എ പി ബിനോജ് കുമാർ പ്രതിഷേധ മാർച്ചിൽഅധ്യക്ഷനായിരുന്നു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർപ്രതിഷേധ മാർച്ചും ധർണ്ണയുംഉദ്ഘാടനം ചെയ്തു. BJP ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ​പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും ബിജെപി നേതാക്കളായ എൻ. റ്റി. വിജയൻ, K. വിജയകുമാർ, ജി. വിജയകുമാർ, സി. ശരവണൻ, ആർ. ഗിരീഷ്, ആർ. ഷിബു, ഒ. ജി. സുധീഷ് കുമാർ, കുര്യാക്കോസ് ജോസഫ് , ആൽവിൻ,കന്നിമരിയ,ശശികല സെൽവം,എസ് ശ്രീജേഷ്, ഉമേഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി
    3
    വാഗമണ്ണിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന വ്യാപക അഴിമതിയിലും അനധികൃത പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ബിജെപി ഏലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ DTPC ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു.
BJP ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി C സന്തോഷ് കുമാർ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തു.
സംസ്ഥാനത്ത് മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികൾ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ അഴിമതിയുടെയും, ബന്ധുനിയമനങ്ങളുടെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളെ പുറന്തള്ളി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരം നിയമനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന്   ആവശ്യപ്പെട്ടു കൊണ്ടാണ് BJP ഏലപ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഗമൺ DTPC ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചത്.
​ബിജെപി ഏലപ്പാറ മണ്ഡലം പ്രസിഡന്റ്  എ പി ബിനോജ് കുമാർ പ്രതിഷേധ മാർച്ചിൽഅധ്യക്ഷനായിരുന്നു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർപ്രതിഷേധ മാർച്ചും ധർണ്ണയുംഉദ്ഘാടനം ചെയ്തു.
BJP
ജില്ലാ സെക്രട്ടറി  സന്തോഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
​പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും ബിജെപി നേതാക്കളായ എൻ. റ്റി. വിജയൻ, K. വിജയകുമാർ, ജി. വിജയകുമാർ, സി. ശരവണൻ, ആർ. ഗിരീഷ്, ആർ. ഷിബു, ഒ. ജി. സുധീഷ് കുമാർ, കുര്യാക്കോസ് ജോസഫ് , ആൽവിൻ,കന്നിമരിയ,ശശികല സെൽവം,എസ് ശ്രീജേഷ്, ഉമേഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    9 hrs ago
  • തൊടുപുഴ നഗരസഭയിൽ ഹരിത കർമ്മസേനയ്ക്കും ശുചീകരണ ജീവനകാർക്കും മെഡിക്കൽ ക്യാമ്പും ഏക ദിന പരിശീലനവും സംഘടിപ്പിച്ചു. തൊടുപുഴ: സ്വച്ഛതാ ഹി സേവാ 2026ന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്കും സാനിറ്റേഷൻ വർക്കർമാർക്കുമായി സെപ്റ്റംബർ 17ന് രാവിലെ 10.30ന് തൊടുപുഴ ടൌൺ ഹാളിൽ വച്ചു മെഡിക്കൽ ക്യാമ്പും ഏകദിന പരിശീലനവും സംഘടിപ്പിച്ചു.തൊടുപുഴജില്ലാ ആശുപത്രി NCD വിംഗിന്റെ നേതൃത്വത്തിൽ ആണ് മെഡിക്കൽ ക്യാമ്പ് നടന്നത്. ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഹരിത കർമ്മസേന അംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും ആരോഗ്യസംരക്ഷണവും പ്രവർത്തന മികവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതും കൂടാതെ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മരുന്ന് വിതരണവും നടത്തപ്പെട്ടു. ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാബിറ ജലീൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന സ്വച്ഛതാ ഹി സേവാ 2026 – കയ്യോട് കൈ എന്നി ക്യാമ്പയിനുകളുടെ ഭാഗമായി , GVP പോയിന്റുകൾ ഇല്ലാതാക്കുക, ടുറിസ്റ്റ് കേന്ദ്രങ്ങൾ, വിദ്യലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ , പൊതു സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാന്റുകൾ, പാർക്കുകൾ, പബ്ലിക് പബ്ലിക് ടോയ്‌ലെറ്റുകൾ ശുചികരണം എന്നി വിവിധ ശുചിത്വ പ്രവർത്തനങ്ങൾ ഈ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ വരും ദിവസങ്ങളിൽ നടത്തപ്പെടും. നഗരസഭ ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ക്ലീൻ സിറ്റി മാനേജർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കെ എസ് ഡബ്ലിയു എം പി, ശുചിത്വമിഷൻ പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് *സ്വച്ഛതാ ഹി സേവ 2026 കൈയ്യോട് കൈ* ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.
    1
    തൊടുപുഴ നഗരസഭയിൽ ഹരിത കർമ്മസേനയ്ക്കും ശുചീകരണ ജീവനകാർക്കും  മെഡിക്കൽ ക്യാമ്പും ഏക ദിന പരിശീലനവും
 സംഘടിപ്പിച്ചു.
തൊടുപുഴ: സ്വച്ഛതാ ഹി സേവാ 2026ന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്കും സാനിറ്റേഷൻ വർക്കർമാർക്കുമായി സെപ്റ്റംബർ 17ന് രാവിലെ 10.30ന് തൊടുപുഴ ടൌൺ ഹാളിൽ വച്ചു  മെഡിക്കൽ ക്യാമ്പും ഏകദിന പരിശീലനവും സംഘടിപ്പിച്ചു.തൊടുപുഴജില്ലാ ആശുപത്രി NCD വിംഗിന്റെ നേതൃത്വത്തിൽ ആണ് മെഡിക്കൽ ക്യാമ്പ് നടന്നത്.
ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഹരിത കർമ്മസേന അംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും ആരോഗ്യസംരക്ഷണവും പ്രവർത്തന മികവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതും കൂടാതെ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മരുന്ന് വിതരണവും നടത്തപ്പെട്ടു. ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാബിറ ജലീൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി മേഴ്‌സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ  നീണ്ടുനിൽക്കുന്ന സ്വച്ഛതാ ഹി സേവാ 2026 –  കയ്യോട് കൈ എന്നി ക്യാമ്പയിനുകളുടെ ഭാഗമായി , GVP പോയിന്റുകൾ ഇല്ലാതാക്കുക, ടുറിസ്റ്റ് കേന്ദ്രങ്ങൾ, വിദ്യലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ , പൊതു സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാന്റുകൾ, പാർക്കുകൾ, പബ്ലിക് പബ്ലിക് ടോയ്‌ലെറ്റുകൾ ശുചികരണം എന്നി വിവിധ ശുചിത്വ പ്രവർത്തനങ്ങൾ ഈ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ വരും ദിവസങ്ങളിൽ നടത്തപ്പെടും. നഗരസഭ ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ക്ലീൻ സിറ്റി മാനേജർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കെ എസ് ഡബ്ലിയു എം  പി, ശുചിത്വമിഷൻ  പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് *സ്വച്ഛതാ ഹി സേവ 2026 കൈയ്യോട് കൈ* ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.
    user_AKHIL PURUSHOTHAMAN
    AKHIL PURUSHOTHAMAN
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    3 hrs ago
  • ബി.വി പി സ്കൂൾ കലോത്സവം ആരോഹൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു ബി.വി.പി സ്കൂൾ കലോത്സവം ആരോഹൻ തുടങ്ങി തൃശ്ശൂർ, അടാട്ട് ബി.വി.പി സീനിയർ സെക്കൻ്ററി സ്കൂൾ കലോത്സവം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു. കലയെന്നത് കേവലം മത്സരമോ ജയ പരാജയങ്ങളോ അല്ലെന്നും വർണ്ണങ്ങളുടെയും ഈണങ്ങളുടെയും സർഗാത്മകതയുടെ ആവിഷ്കാരമാണ് കലോത്സവങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തോൽവികളിൽ നിരാശരാകാതെ വിജയങ്ങളിൽ അഹങ്കരിക്കാതെ കലയെ സ്നേഹിക്കാനും ആസ്വദിക്കാനും നമുക്ക് കഴിയണം, ...സീനിയർ പ്രിൻസിപ്പൽ സുമ അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.രശ്മി മേനോൻ, വൈസ് പ്രിൻസിപ്പൽ, സുഭാഷ് ചന്ദ്ര ബോസ് ട്രസ്റ്റി,, മനോജ് കെ.വി, പ്രിൻസിപ്പൽ, അനൂപ് എം, പി.ടി.എ പ്രസിഡൻ്റ്, നീതു പി.എൻ, കെ.പി ജോസ്.അരവിന്ദാക്ഷൻ പി.വി ട്രസ്റ്റി,.ശുഭ, സുഭാഷ്, ഹരീഷ് പി.വി സുവ്യ സുനിത്, മുരളി അടാട്ട് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
    1
    ബി.വി പി സ്കൂൾ കലോത്സവം ആരോഹൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു
ബി.വി.പി സ്കൂൾ കലോത്സവം ആരോഹൻ തുടങ്ങി
തൃശ്ശൂർ, അടാട്ട് ബി.വി.പി സീനിയർ സെക്കൻ്ററി സ്കൂൾ കലോത്സവം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു. കലയെന്നത് കേവലം മത്സരമോ ജയ പരാജയങ്ങളോ അല്ലെന്നും വർണ്ണങ്ങളുടെയും ഈണങ്ങളുടെയും സർഗാത്മകതയുടെ ആവിഷ്കാരമാണ് കലോത്സവങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തോൽവികളിൽ നിരാശരാകാതെ വിജയങ്ങളിൽ അഹങ്കരിക്കാതെ കലയെ സ്നേഹിക്കാനും ആസ്വദിക്കാനും നമുക്ക് കഴിയണം, ...സീനിയർ പ്രിൻസിപ്പൽ സുമ അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.രശ്മി മേനോൻ, വൈസ് പ്രിൻസിപ്പൽ, സുഭാഷ് ചന്ദ്ര ബോസ് ട്രസ്റ്റി,, മനോജ് കെ.വി, പ്രിൻസിപ്പൽ, അനൂപ് എം, പി.ടി.എ പ്രസിഡൻ്റ്, നീതു പി.എൻ, കെ.പി ജോസ്.അരവിന്ദാക്ഷൻ  പി.വി ട്രസ്റ്റി,.ശുഭ, സുഭാഷ്, ഹരീഷ് പി.വി സുവ്യ സുനിത്, മുരളി അടാട്ട് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
    user_അജിത ജയ് ഷോർ
    അജിത ജയ് ഷോർ
    ആലുവ, എറണാകുളം, കേരളം•
    5 hrs ago
  • കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. സെപ്തംബർ 14 വിനായക ചതുർത്ഥി ദിനത്തിലും സെപ്തംബർ 15നും പൂജാദികർമ്മങ്ങൾ നടത്തുകയും സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരത്തോടെ വാദ്യമേളങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ട് നിമഞ്ജന ഘോഷയാത്ര നടത്തി. നെന്മേനിയിൽ നിന്നും ആരംഭിച്ച നിമഞ്ജന ഘോഷയാത്ര കുരുവിക്കൂട്ടുമരം കൊല്ലങ്കോട് ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഊട്ടറ ഗായത്രിപ്പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു.
    1
    കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു
കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. സെപ്തംബർ 14 വിനായക ചതുർത്ഥി ദിനത്തിലും സെപ്തംബർ 15നും പൂജാദികർമ്മങ്ങൾ നടത്തുകയും സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരത്തോടെ വാദ്യമേളങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ട് നിമഞ്ജന ഘോഷയാത്ര നടത്തി. നെന്മേനിയിൽ നിന്നും ആരംഭിച്ച നിമഞ്ജന ഘോഷയാത്ര കുരുവിക്കൂട്ടുമരം കൊല്ലങ്കോട് ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഊട്ടറ ഗായത്രിപ്പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു.
    user_Palakkad News
    Palakkad News
    Local News Reporter Palakkad, Kerala•
    20 hrs ago
  • ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത സെൻട്രൽ കൺസൾട്ടൻസി സർവീസ് എന്ന സ്ഥാപന ഉടമ കുളപ്പുള്ളി സ്വദേശി ഹരീഷിനെ തിരെതിരെയാണ് ജീവനക്കാർ ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. 10000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പള കരാർ പ്രകാരം ജോലി ചെയ്തതിൽ ഒരു വിഭാഗം നിലവിൽ പരാതിയുമായി രംഗത്തു വന്നത്. ശമ്പള കുടിശ്ശികയായി നാല് ലക്ഷം രൂപ വരെ ലഭിക്കാനുണ്ടെന്ന് പരാതിക്കാരിൽ ചിലർ പറയുന്നു. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത കൺസൾട്ടൻസ് ഏജൻസിയിലേക്ക് ഉയർന്ന ഉദ്യോഗസ്ഥരെയാണ് ആദ്യം നിയമിച്ചത്. ഇവർക്ക് കീഴിൽ പിന്നീട് സംസ്ഥാനത്തെ വിവിധ നിന്ന് നൂറിലധികം ജീവനക്കാരെ നിയമിച്ചു, സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫുകൾക്കുൾപ്പെടെ ശമ്പളം നൽകിയില്ലെന്നാണ് ജീവനക്കാരുടെ പരാതി. കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായ ജീവനക്കാർ ലേബർ ഓഫീസറെ സമീപിക്കുകയും ലേബർ ഓഫീസർ ഉടമയെയും പരാതിക്കാരെയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു, എന്നാൽ ചർച്ചയിലും ഒരു പരിഹാരവും ആവാതായതോടെ ഇവർ ലേബർ കോടതിയെ സമീപിച്ചിരിക്കുകയാണ്പോൾ. പണിയെടുത്തതിന്റെ ശമ്പളം ചോദിച്ച് പ്രതിഷേധവുമായി വന്നവർക്ക് സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടു എന്ന ഇമെയിൽ സന്ദേശം ലഭിച്ചതായും ജീവനക്കാർ പറയുന്നു. അതേസമയം ഏൽപ്പിച്ച ജോലികൾ ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കാത്തതിനാൽ ആണ് ശമ്പളം നൽകാഞ്ഞതെന്നാണ് ഉടമയുടെ വിശദീകരണം .
    1
    ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി.
ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത സെൻട്രൽ കൺസൾട്ടൻസി സർവീസ് എന്ന സ്ഥാപന ഉടമ കുളപ്പുള്ളി സ്വദേശി ഹരീഷിനെ തിരെതിരെയാണ്  ജീവനക്കാർ  ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. 10000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പള കരാർ പ്രകാരം ജോലി ചെയ്തതിൽ ഒരു വിഭാഗം നിലവിൽ പരാതിയുമായി രംഗത്തു വന്നത്. ശമ്പള കുടിശ്ശികയായി നാല് ലക്ഷം രൂപ വരെ ലഭിക്കാനുണ്ടെന്ന് പരാതിക്കാരിൽ ചിലർ പറയുന്നു. 
ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത കൺസൾട്ടൻസ് ഏജൻസിയിലേക്ക്  ഉയർന്ന ഉദ്യോഗസ്ഥരെയാണ് ആദ്യം നിയമിച്ചത്. 
ഇവർക്ക് കീഴിൽ പിന്നീട് സംസ്ഥാനത്തെ വിവിധ   നിന്ന് നൂറിലധികം ജീവനക്കാരെ നിയമിച്ചു, സ്ഥാപനത്തിലെ ഓഫീസ്  സ്റ്റാഫുകൾക്കുൾപ്പെടെ ശമ്പളം നൽകിയില്ലെന്നാണ് ജീവനക്കാരുടെ പരാതി. 
കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായ ജീവനക്കാർ ലേബർ ഓഫീസറെ സമീപിക്കുകയും ലേബർ ഓഫീസർ  ഉടമയെയും പരാതിക്കാരെയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു, എന്നാൽ ചർച്ചയിലും ഒരു പരിഹാരവും ആവാതായതോടെ ഇവർ ലേബർ കോടതിയെ സമീപിച്ചിരിക്കുകയാണ്പോൾ.  പണിയെടുത്തതിന്റെ ശമ്പളം ചോദിച്ച് പ്രതിഷേധവുമായി വന്നവർക്ക് സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടു എന്ന ഇമെയിൽ സന്ദേശം ലഭിച്ചതായും ജീവനക്കാർ പറയുന്നു.  
അതേസമയം ഏൽപ്പിച്ച ജോലികൾ ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കാത്തതിനാൽ ആണ് ശമ്പളം നൽകാഞ്ഞതെന്നാണ് ഉടമയുടെ വിശദീകരണം .
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    20 hrs ago
  • വണ്ടിപ്പെരിയാറിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി; 16,500 രൂപ പിഴ ചുമത്തി പീരുമേട് : വണ്ടി പെരിയാർ ടൗണിൽ ജില്ലാതല സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ടൗണിലെ ജയാ സ്റ്റോർസ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് ആകെ 16,500 രൂപ പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻതോതിൽ എത്തുന്നതുമൂലം പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. വെള്ളയ്യൻ, പഞ്ചായത്ത് ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
    2
    വണ്ടിപ്പെരിയാറിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി; 16,500 രൂപ പിഴ ചുമത്തി
പീരുമേട് :    വണ്ടി പെരിയാർ ടൗണിൽ ജില്ലാതല സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ടൗണിലെ ജയാ സ്റ്റോർസ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് ആകെ 16,500 രൂപ പിഴ ചുമത്തി.
ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻതോതിൽ എത്തുന്നതുമൂലം പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. വെള്ളയ്യൻ, പഞ്ചായത്ത് ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
    user_സുനിൽ ജോസഫ്
    സുനിൽ ജോസഫ്
    പീരുമേട്, ഇടുക്കി, കേരളം•
    1 day ago
  • റീൽസിലൂടെ സൗഹൃദം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഇൻസ്റ്റാഗ്രാം താരം വടക്കാഞ്ചേരി സ്വദേശി വിഘ്‌നേഷ് കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ തുറന്നാൽ കാണുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്! സ്ലോ മോഷൻ നടത്തം, കാറ്റിൽ പറക്കുന്ന മുടിയിഴകൾ, പിന്നണിയിൽ ഹൃദയം തൊടുന്ന ബി.ജി.എം... നാലോ അഞ്ചോ സെക്കൻഡ് മാത്രം നീളുന്ന ഈ വെർച്വൽ മിനുക്കുപണികൾ കണ്ടാൽ തോന്നും, ഭൂമിയിലെ സകല സൽഗുണങ്ങളും തികഞ്ഞ ദേവന്മാരാണ് ഈ സ്ക്രീനിനപ്പുറമുള്ളതെന്ന്! എന്നാൽ, ആ ലൈക്കുകൾക്കും കമന്റുകൾക്കും അപ്പുറത്ത് എന്താണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? നാല് ഫിൽറ്ററും രണ്ട് തുള്ളി എഡിറ്റിംഗും ഉണ്ടെങ്കിൽ ആർക്കും കാമുകനും ഹീറോയുമാകാവുന്ന ഇടമാണ് സോഷ്യൽ മീഡിയ! അത്തരമൊരു വ്യാജാവതാരമായിരുന്നു റീൽസ് ലോകത്തെ 'മുത്തുമണി'യെന്ന വടക്കാഞ്ചേരിയിലെ വിഘ്‌നേഷ് കൃഷ്‌ണ! റീൽസിൽ പല്ലിളിച്ചുകാട്ടി, കമന്റ് ബോക്സുകളിൽ പെൺകുട്ടികളുടെ 'അമ്പിളി'യായി അവതരിച്ചവൻ. വീട്ടിലൊരു താലികെട്ടിയ ഭാര്യയുണ്ടെന്ന പരമമായ സത്യം സൗകര്യപൂർവ്വം മറച്ചുവെച്ചായിരുന്നു ഈ ഇൻസ്റ്റാ രാജാവിന്റെ പ്രണയനാടകങ്ങൾ! ആ സ്ലോ മോഷൻ ചിരിയും കൃത്രിമ ഭാവങ്ങളും കണ്ട് മതിമറന്നത് പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള ഒരു പാവം സ്കൂൾ വിദ്യാർത്ഥിനിയാണ്. സ്ക്രീനിലെ 'സൂപ്പർ ഹീറോ' നേരിട്ടുവിളിച്ചപ്പോൾ, അതൊരു വലിയ ഭാഗ്യമാണെന്നും വിശുദ്ധ പ്രണയമാണെന്നും ആ കുട്ടി തെറ്റിദ്ധരിച്ചു. വീട്ടുകാരെയും പഠിത്തത്തെയും മറന്ന്, ഈ 'ഡിജിറ്റൽ നിഴലിനെ' വിശ്വസിച്ച് അവൾ ചെന്നുചാടിയത് ഒരു കൊടുംചതിക്കുഴിയിലേക്കായിരുന്നു. നേരിൽ കണ്ടുമുട്ടിയ ആ നിമിഷം, കാമുകവേഷം കെട്ടിയ ആ ചെന്നായ വെച്ചുനീട്ടിയത് മയക്കുമരുന്ന് കലർത്തിയ പാനീയമായിരുന്നു! ബോധം കെടുത്തി... മൃഗീയമായി വേട്ടയാടി! ഇന്ന് ആ പതിനഞ്ചുകാരി അഞ്ചുമാസം ഗർഭിണിയാണെന്ന ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവരുന്നത്! ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ആ കുട്ടിയുടെ ഭാവിയുമാണ് ആ ഏതാനും സെക്കൻഡ് റീൽസിന്റെ പേരിൽ തകർന്നുപോയത്! ഇതൊന്നും അയാളുടെ ആദ്യത്തെ 'കലാപരിപാടി'യല്ല എന്നറിയുമ്പോഴാണ് ഇതിന്റെ ഭീകരത മനസ്സിലാകുന്നത്. മുൻപും പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി പോക്സോ കേസിൽ ജയിലിൽ കിടന്ന സ്ഥിരം വേട്ടക്കാരനാണ് ഈ റീൽസ് അമ്പിളി! പരാതി ഉയർന്നപ്പോൾ തമിഴ്നാട്ടിലെ ധർമ്മപുരിയിലേക്ക് ഒളിച്ചോടിയെങ്കിലും, ഒടുവിൽ വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായി വിയ്യൂർ ജയിലിന്റെ അഴിയെണ്ണുകയാണ് ഇന്നീകപട കാമുകൻ. സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെ പത്തരമാറ്റ് തങ്കമാണെന്ന് കരുതി എടുത്തുചാടുന്നവർ ഒന്നോർക്കുക: ജീവിതം എന്നത് ഫോൺ സ്ക്രീനിലെ ഏതാനും സെക്കൻഡ് റീൽസ് അല്ല; അവിടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കില്ല, റീടേക്കുകളില്ല, ജീവിതം തിരുത്തിയെഴുതാൻ ഫിൽറ്ററുകളുമില്ല! സ്ക്രീനിലെ ലൈക്കുകൾ കണ്ടല്ല മനുഷ്യരെ അളക്കേണ്ടത്. വിവേകത്തോടെ ചിന്തിക്കുക, നിങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഇത്തരം വ്യാജ 'മുത്തുമണി'മാരുടെ കൈകളിൽ അടിയറവ് വെക്കാതിരിക്കുക! വീഡിയോ ഇഷ്ടപ്പെട്ടാൽ വടക്കാഞ്ചേരി വാർത്തകളുടെ ഫെയ്സ് ബുക്ക് പേജും ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഫോളോ ചെയ്യാനും ലൈകുകളും കമൻ്റുകളും ഷെയറുകളും ചെയ്യാനും മറക്കില്ലല്ലോ?
    1
    റീൽസിലൂടെ സൗഹൃദം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഇൻസ്റ്റാഗ്രാം താരം വടക്കാഞ്ചേരി സ്വദേശി വിഘ്‌നേഷ് കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.
ഫോൺ തുറന്നാൽ കാണുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്!
സ്ലോ മോഷൻ നടത്തം, കാറ്റിൽ പറക്കുന്ന മുടിയിഴകൾ, പിന്നണിയിൽ ഹൃദയം തൊടുന്ന ബി.ജി.എം...
നാലോ അഞ്ചോ സെക്കൻഡ് മാത്രം നീളുന്ന ഈ വെർച്വൽ മിനുക്കുപണികൾ കണ്ടാൽ തോന്നും,
ഭൂമിയിലെ സകല സൽഗുണങ്ങളും തികഞ്ഞ ദേവന്മാരാണ് ഈ സ്ക്രീനിനപ്പുറമുള്ളതെന്ന്!
എന്നാൽ, ആ ലൈക്കുകൾക്കും കമന്റുകൾക്കും അപ്പുറത്ത് എന്താണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?
നാല് ഫിൽറ്ററും രണ്ട് തുള്ളി എഡിറ്റിംഗും ഉണ്ടെങ്കിൽ ആർക്കും കാമുകനും ഹീറോയുമാകാവുന്ന ഇടമാണ് സോഷ്യൽ മീഡിയ!
അത്തരമൊരു വ്യാജാവതാരമായിരുന്നു റീൽസ് ലോകത്തെ 'മുത്തുമണി'യെന്ന
വടക്കാഞ്ചേരിയിലെ വിഘ്‌നേഷ് കൃഷ്‌ണ!
റീൽസിൽ പല്ലിളിച്ചുകാട്ടി, കമന്റ് ബോക്സുകളിൽ പെൺകുട്ടികളുടെ 'അമ്പിളി'യായി അവതരിച്ചവൻ.
വീട്ടിലൊരു താലികെട്ടിയ ഭാര്യയുണ്ടെന്ന പരമമായ സത്യം സൗകര്യപൂർവ്വം മറച്ചുവെച്ചായിരുന്നു ഈ ഇൻസ്റ്റാ രാജാവിന്റെ പ്രണയനാടകങ്ങൾ!
ആ സ്ലോ മോഷൻ ചിരിയും കൃത്രിമ ഭാവങ്ങളും കണ്ട് മതിമറന്നത് പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള ഒരു പാവം സ്കൂൾ വിദ്യാർത്ഥിനിയാണ്.
സ്ക്രീനിലെ 'സൂപ്പർ ഹീറോ' നേരിട്ടുവിളിച്ചപ്പോൾ, അതൊരു വലിയ ഭാഗ്യമാണെന്നും വിശുദ്ധ പ്രണയമാണെന്നും ആ കുട്ടി തെറ്റിദ്ധരിച്ചു.
വീട്ടുകാരെയും പഠിത്തത്തെയും മറന്ന്, ഈ 'ഡിജിറ്റൽ നിഴലിനെ' വിശ്വസിച്ച് അവൾ ചെന്നുചാടിയത് ഒരു കൊടുംചതിക്കുഴിയിലേക്കായിരുന്നു.
നേരിൽ കണ്ടുമുട്ടിയ ആ നിമിഷം, കാമുകവേഷം കെട്ടിയ ആ ചെന്നായ വെച്ചുനീട്ടിയത് മയക്കുമരുന്ന് കലർത്തിയ പാനീയമായിരുന്നു!
ബോധം കെടുത്തി...
മൃഗീയമായി വേട്ടയാടി!
ഇന്ന് ആ പതിനഞ്ചുകാരി അഞ്ചുമാസം ഗർഭിണിയാണെന്ന ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവരുന്നത്!
ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ആ കുട്ടിയുടെ ഭാവിയുമാണ് ആ ഏതാനും സെക്കൻഡ് റീൽസിന്റെ പേരിൽ തകർന്നുപോയത്!
ഇതൊന്നും അയാളുടെ ആദ്യത്തെ 'കലാപരിപാടി'യല്ല എന്നറിയുമ്പോഴാണ് ഇതിന്റെ ഭീകരത മനസ്സിലാകുന്നത്.
മുൻപും പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി പോക്സോ കേസിൽ ജയിലിൽ കിടന്ന സ്ഥിരം വേട്ടക്കാരനാണ് ഈ റീൽസ് അമ്പിളി!
പരാതി ഉയർന്നപ്പോൾ തമിഴ്നാട്ടിലെ ധർമ്മപുരിയിലേക്ക് ഒളിച്ചോടിയെങ്കിലും, ഒടുവിൽ വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായി വിയ്യൂർ ജയിലിന്റെ അഴിയെണ്ണുകയാണ് ഇന്നീകപട കാമുകൻ.
സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെ പത്തരമാറ്റ് തങ്കമാണെന്ന് കരുതി എടുത്തുചാടുന്നവർ ഒന്നോർക്കുക:
ജീവിതം എന്നത് ഫോൺ സ്ക്രീനിലെ ഏതാനും സെക്കൻഡ് റീൽസ് അല്ല;
അവിടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കില്ല, റീടേക്കുകളില്ല, ജീവിതം തിരുത്തിയെഴുതാൻ ഫിൽറ്ററുകളുമില്ല!
സ്ക്രീനിലെ ലൈക്കുകൾ കണ്ടല്ല മനുഷ്യരെ അളക്കേണ്ടത്.
വിവേകത്തോടെ ചിന്തിക്കുക, നിങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഇത്തരം വ്യാജ 'മുത്തുമണി'മാരുടെ കൈകളിൽ അടിയറവ് വെക്കാതിരിക്കുക!
വീഡിയോ ഇഷ്ടപ്പെട്ടാൽ വടക്കാഞ്ചേരി വാർത്തകളുടെ ഫെയ്സ് ബുക്ക് പേജും ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഫോളോ ചെയ്യാനും ലൈകുകളും കമൻ്റുകളും ഷെയറുകളും ചെയ്യാനും മറക്കില്ലല്ലോ?
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    5 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.