റീൽസിലൂടെ സൗഹൃദം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഇൻസ്റ്റാഗ്രാം താരം വടക്കാഞ്ചേരി സ്വദേശി വിഘ്‌നേഷ് കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ തുറന്നാൽ കാണുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്! സ്ലോ മോഷൻ നടത്തം, കാറ്റിൽ പറക്കുന്ന മുടിയിഴകൾ, പിന്നണിയിൽ ഹൃദയം തൊടുന്ന ബി.ജി.എം... നാലോ അഞ്ചോ സെക്കൻഡ് മാത്രം നീളുന്ന ഈ വെർച്വൽ മിനുക്കുപണികൾ കണ്ടാൽ തോന്നും, ഭൂമിയിലെ സകല സൽഗുണങ്ങളും തികഞ്ഞ ദേവന്മാരാണ് ഈ സ്ക്രീനിനപ്പുറമുള്ളതെന്ന്! എന്നാൽ, ആ ലൈക്കുകൾക്കും കമന്റുകൾക്കും അപ്പുറത്ത് എന്താണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? നാല് ഫിൽറ്ററും രണ്ട് തുള്ളി എഡിറ്റിംഗും ഉണ്ടെങ്കിൽ ആർക്കും കാമുകനും ഹീറോയുമാകാവുന്ന ഇടമാണ് സോഷ്യൽ മീഡിയ! അത്തരമൊരു വ്യാജാവതാരമായിരുന്നു റീൽസ് ലോകത്തെ 'മുത്തുമണി'യെന്ന വടക്കാഞ്ചേരിയിലെ വിഘ്‌നേഷ് കൃഷ്‌ണ! റീൽസിൽ പല്ലിളിച്ചുകാട്ടി, കമന്റ് ബോക്സുകളിൽ പെൺകുട്ടികളുടെ 'അമ്പിളി'യായി അവതരിച്ചവൻ. വീട്ടിലൊരു താലികെട്ടിയ ഭാര്യയുണ്ടെന്ന പരമമായ സത്യം സൗകര്യപൂർവ്വം മറച്ചുവെച്ചായിരുന്നു ഈ ഇൻസ്റ്റാ രാജാവിന്റെ പ്രണയനാടകങ്ങൾ! ആ സ്ലോ മോഷൻ ചിരിയും കൃത്രിമ ഭാവങ്ങളും കണ്ട് മതിമറന്നത് പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള ഒരു പാവം സ്കൂൾ വിദ്യാർത്ഥിനിയാണ്. സ്ക്രീനിലെ 'സൂപ്പർ ഹീറോ' നേരിട്ടുവിളിച്ചപ്പോൾ, അതൊരു വലിയ ഭാഗ്യമാണെന്നും വിശുദ്ധ പ്രണയമാണെന്നും ആ കുട്ടി തെറ്റിദ്ധരിച്ചു. വീട്ടുകാരെയും പഠിത്തത്തെയും മറന്ന്, ഈ 'ഡിജിറ്റൽ നിഴലിനെ' വിശ്വസിച്ച് അവൾ ചെന്നുചാടിയത് ഒരു കൊടുംചതിക്കുഴിയിലേക്കായിരുന്നു. നേരിൽ കണ്ടുമുട്ടിയ ആ നിമിഷം, കാമുകവേഷം കെട്ടിയ ആ ചെന്നായ വെച്ചുനീട്ടിയത് മയക്കുമരുന്ന് കലർത്തിയ പാനീയമായിരുന്നു! ബോധം കെടുത്തി... മൃഗീയമായി വേട്ടയാടി! ഇന്ന് ആ പതിനഞ്ചുകാരി അഞ്ചുമാസം ഗർഭിണിയാണെന്ന ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവരുന്നത്! ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ആ കുട്ടിയുടെ ഭാവിയുമാണ് ആ ഏതാനും സെക്കൻഡ് റീൽസിന്റെ പേരിൽ തകർന്നുപോയത്! ഇതൊന്നും അയാളുടെ ആദ്യത്തെ 'കലാപരിപാടി'യല്ല എന്നറിയുമ്പോഴാണ് ഇതിന്റെ ഭീകരത മനസ്സിലാകുന്നത്. മുൻപും പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി പോക്സോ കേസിൽ ജയിലിൽ കിടന്ന സ്ഥിരം വേട്ടക്കാരനാണ് ഈ റീൽസ് അമ്പിളി! പരാതി ഉയർന്നപ്പോൾ തമിഴ്നാട്ടിലെ ധർമ്മപുരിയിലേക്ക് ഒളിച്ചോടിയെങ്കിലും, ഒടുവിൽ വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായി വിയ്യൂർ ജയിലിന്റെ അഴിയെണ്ണുകയാണ് ഇന്നീകപട കാമുകൻ. സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെ പത്തരമാറ്റ് തങ്കമാണെന്ന് കരുതി എടുത്തുചാടുന്നവർ ഒന്നോർക്കുക: ജീവിതം എന്നത് ഫോൺ സ്ക്രീനിലെ ഏതാനും സെക്കൻഡ് റീൽസ് അല്ല; അവിടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കില്ല, റീടേക്കുകളില്ല, ജീവിതം തിരുത്തിയെഴുതാൻ ഫിൽറ്ററുകളുമില്ല! സ്ക്രീനിലെ ലൈക്കുകൾ കണ്ടല്ല മനുഷ്യരെ അളക്കേണ്ടത്. വിവേകത്തോടെ ചിന്തിക്കുക, നിങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഇത്തരം വ്യാജ 'മുത്തുമണി'മാരുടെ കൈകളിൽ അടിയറവ് വെക്കാതിരിക്കുക! വീഡിയോ ഇഷ്ടപ്പെട്ടാൽ വടക്കാഞ്ചേരി വാർത്തകളുടെ ഫെയ്സ് ബുക്ക് പേജും ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഫോളോ ചെയ്യാനും ലൈകുകളും കമൻ്റുകളും ഷെയറുകളും ചെയ്യാനും മറക്കില്ലല്ലോ?

- ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത സെൻട്രൽ കൺസൾട്ടൻസി സർവീസ് എന്ന സ്ഥാപന ഉടമ കുളപ്പുള്ളി സ്വദേശി ഹരീഷിനെ തിരെതിരെയാണ് ജീവനക്കാർ ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. 10000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പള കരാർ പ്രകാരം ജോലി ചെയ്തതിൽ ഒരു വിഭാഗം നിലവിൽ പരാതിയുമായി രംഗത്തു വന്നത്. ശമ്പള കുടിശ്ശികയായി നാല് ലക്ഷം രൂപ വരെ ലഭിക്കാനുണ്ടെന്ന് പരാതിക്കാരിൽ ചിലർ പറയുന്നു. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത കൺസൾട്ടൻസ് ഏജൻസിയിലേക്ക് ഉയർന്ന ഉദ്യോഗസ്ഥരെയാണ് ആദ്യം നിയമിച്ചത്. ഇവർക്ക് കീഴിൽ പിന്നീട് സംസ്ഥാനത്തെ വിവിധ നിന്ന് നൂറിലധികം ജീവനക്കാരെ നിയമിച്ചു, സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫുകൾക്കുൾപ്പെടെ ശമ്പളം നൽകിയില്ലെന്നാണ് ജീവനക്കാരുടെ പരാതി. കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായ ജീവനക്കാർ ലേബർ ഓഫീസറെ സമീപിക്കുകയും ലേബർ ഓഫീസർ ഉടമയെയും പരാതിക്കാരെയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു, എന്നാൽ ചർച്ചയിലും ഒരു പരിഹാരവും ആവാതായതോടെ ഇവർ ലേബർ കോടതിയെ സമീപിച്ചിരിക്കുകയാണ്പോൾ. പണിയെടുത്തതിന്റെ ശമ്പളം ചോദിച്ച് പ്രതിഷേധവുമായി വന്നവർക്ക് സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടു എന്ന ഇമെയിൽ സന്ദേശം ലഭിച്ചതായും ജീവനക്കാർ പറയുന്നു. അതേസമയം ഏൽപ്പിച്ച ജോലികൾ ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കാത്തതിനാൽ ആണ് ശമ്പളം നൽകാഞ്ഞതെന്നാണ് ഉടമയുടെ വിശദീകരണം .1
- കാട്ടാന റോഡിലിറങ്ങി; ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മലപ്പുറം: വഴിക്കടവ് തേൻപാറയ്ക്ക് സമീപം റോഡിന്റെ മധ്യത്തിൽ കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ഭീതിയിലാക്കി. ആനയെ കണ്ട് ബൈക്ക് നിർത്തിയ യാത്രക്കാർക്ക് നേരെ ആന പാഞ്ഞടുത്തതോടെ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെട്ടു. ആന ബൈക്കിനടുത്തെത്തി പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി വാഹനങ്ങൾ എത്തിയതോടെ ചുരംപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. ഏകദേശം 15 മിനിറ്റിന് ശേഷം ആന വനത്തിലേക്ക് മടങ്ങിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൃത്യസമയത്ത് യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.1
- കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. സെപ്തംബർ 14 വിനായക ചതുർത്ഥി ദിനത്തിലും സെപ്തംബർ 15നും പൂജാദികർമ്മങ്ങൾ നടത്തുകയും സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരത്തോടെ വാദ്യമേളങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ട് നിമഞ്ജന ഘോഷയാത്ര നടത്തി. നെന്മേനിയിൽ നിന്നും ആരംഭിച്ച നിമഞ്ജന ഘോഷയാത്ര കുരുവിക്കൂട്ടുമരം കൊല്ലങ്കോട് ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഊട്ടറ ഗായത്രിപ്പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു.1
- അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്കൂളിൽ കളി സ്ഥലമില്ല. കായിക മത്സരങ്ങൾ നടക്കുന്നത് ഭവാനിപ്പുഴയുടെ പുറമ്പോക്കിൽ. അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്കൂളിൽ കളി സ്ഥലമില്ല. കായിക മത്സരങ്ങൾ നടക്കുന്നത് ഭവാനിപ്പുഴയുടെ പുറമ്പോക്കിൽ. സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതുവരെയും സ്കൂളിന് കളിസ്ഥലം ലഭിച്ചിട്ടില്ല. കാലങ്ങളായി പുഴ പുറമ്പോക്കിൽ തന്നെയാണ് കായിക മത്സരങ്ങൾ നടത്തിവരുന്നത്. ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് കൂക്കമ്പാളയം ജി യു പി സ്കൂൾ. കാലങ്ങളായി നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഇല്ല എന്നാണ് സ്കൂൾ അധികൃതരും കുട്ടികളും പറയുന്നത്.3
- ഒടുവിൽ നാട്ടുകാർക്ക് ആശ്വാസം,ശല്യക്കാരനായ മോഴയാനയ കാടു കയറ്റി വനപാലകർ. നിലമ്പൂർ മൂലേപ്പാടത്തെ ശല്യക്കാരനായ മോഴയാനയ കാടു കയറ്റി വനപാലകർ. അകമ്പാടം, എടക്കോട് വനം സ്റ്റേഷനിലെ വനപാലകരും. പ്രൈമറി റെസ്പോൺസ് ടീം പ്രി ആർ.റ്റി) അംഗങ്ങൾ വനപാലകർ എന്നിവർ മൂന്നര മണിക്കൂറോളം അതിസാഹസികമായി നടത്തിയ ശ്രമത്തിലാണ് ശല്യക്കാരനായമോഴയാനെയാണ് മൂവായിരം ഉൾവനത്തിലേക്ക് കയറ്റിവിട്ടത്. വനത്തിനുള്ളിലൂടെ കിലോമീറ്ററുകളോളം ഓടിച്ചാണ് ഉൾ വനത്തിലേക്ക് കയറ്റിയത്. പെരുവമ്പാടം മലോടിഭാഗത്ത് വെച്ച് ഇന്ന് രാവിലെ 8.30 തോടെയാണ് ദൗത്യസംഘം കാട്ടാനയെ കണ്ടുമുട്ടിയത് പിന്നീട് ജീവൻ പോലും പണയം വെച്ച് വനപാലക സംഘം നടത്തിയ ശ്രമത്തിലാണ് മോഴയാനകാടുകയറിയത്. പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടി വെച്ചും അതിസാഹസികമായി നടത്തിയ ശ്രമമാണ് ഫലം കണ്ടത്. മൂലേപ്പാടം - പെരുവമ്പാടം നിവാസികളെ മാസങ്ങളായി ആശങ്കയുടെ മുൾമുനയിൽ നിറുത്തിയ മോഴയാനെയാണ് ഒടുവിൽ കാടു കയറ്റിയത് നാളെയും ദൗത്യസംഘം തിരിച്ചിൽ തുടരും. മേഖലയിലെ ജനങ്ങൾ താൽക്കാലിക ആശ്വാസത്തിലായി. കഴിഞ്ഞ 3 ദിവസമായി വനപാലകർ രാപകൽ വിത്യാസമില്ലാതെ തുടർന്ന ദൗത്യമാണ് ഇന്ന് വിജയം കണ്ടത്.1
- ചേലക്കരയിൽ നിയന്ത്രണം വിട്ട എലിഫന്റ് സ്ക്വാഡ് ആംബുലൻസ് ബൈക്കിന് പിന്നിലിടിച്ച് മറിഞ്ഞ് യുവാവിന് സാരമായ പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിലെ കിള്ളിമംഗലം ചിറങ്ങോണത്ത് കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ വാഹനാപകടം ഉണ്ടായത്. തിരുവില്വാമല നിറമാല ആഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഡ്യൂട്ടിക്കായി പോവുകയായിരുന്ന എലിഫന്റ് സ്ക്വാഡിന്റെ ആംബുലൻസ് മുന്നിൽ പോവുകയായിരുന്ന ബൈക്കിന് പിന്നിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസും ബൈക്കും റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ തൊഴുപ്പാടം സ്വദേശി ഇരുപത്തിയൊന്നുകാരൻ അർഷാദിന് സാരമായി പരിക്കേറ്റു. ചോരവാർന്ന നിലയിൽ റോഡിൽ കിടന്ന യുവാവിനെ ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന എട്ടോളം യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് പാതയിൽ ഏറെനേരം തടസ്സപ്പെട്ട ഗതാഗതം ചേലക്കര പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്ത് പുനഃസ്ഥാപിച്ചു.1
- റീൽസിലൂടെ സൗഹൃദം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഇൻസ്റ്റാഗ്രാം താരം വടക്കാഞ്ചേരി സ്വദേശി വിഘ്‌നേഷ് കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ തുറന്നാൽ കാണുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്! സ്ലോ മോഷൻ നടത്തം, കാറ്റിൽ പറക്കുന്ന മുടിയിഴകൾ, പിന്നണിയിൽ ഹൃദയം തൊടുന്ന ബി.ജി.എം... നാലോ അഞ്ചോ സെക്കൻഡ് മാത്രം നീളുന്ന ഈ വെർച്വൽ മിനുക്കുപണികൾ കണ്ടാൽ തോന്നും, ഭൂമിയിലെ സകല സൽഗുണങ്ങളും തികഞ്ഞ ദേവന്മാരാണ് ഈ സ്ക്രീനിനപ്പുറമുള്ളതെന്ന്! എന്നാൽ, ആ ലൈക്കുകൾക്കും കമന്റുകൾക്കും അപ്പുറത്ത് എന്താണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? നാല് ഫിൽറ്ററും രണ്ട് തുള്ളി എഡിറ്റിംഗും ഉണ്ടെങ്കിൽ ആർക്കും കാമുകനും ഹീറോയുമാകാവുന്ന ഇടമാണ് സോഷ്യൽ മീഡിയ! അത്തരമൊരു വ്യാജാവതാരമായിരുന്നു റീൽസ് ലോകത്തെ 'മുത്തുമണി'യെന്ന വടക്കാഞ്ചേരിയിലെ വിഘ്‌നേഷ് കൃഷ്‌ണ! റീൽസിൽ പല്ലിളിച്ചുകാട്ടി, കമന്റ് ബോക്സുകളിൽ പെൺകുട്ടികളുടെ 'അമ്പിളി'യായി അവതരിച്ചവൻ. വീട്ടിലൊരു താലികെട്ടിയ ഭാര്യയുണ്ടെന്ന പരമമായ സത്യം സൗകര്യപൂർവ്വം മറച്ചുവെച്ചായിരുന്നു ഈ ഇൻസ്റ്റാ രാജാവിന്റെ പ്രണയനാടകങ്ങൾ! ആ സ്ലോ മോഷൻ ചിരിയും കൃത്രിമ ഭാവങ്ങളും കണ്ട് മതിമറന്നത് പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള ഒരു പാവം സ്കൂൾ വിദ്യാർത്ഥിനിയാണ്. സ്ക്രീനിലെ 'സൂപ്പർ ഹീറോ' നേരിട്ടുവിളിച്ചപ്പോൾ, അതൊരു വലിയ ഭാഗ്യമാണെന്നും വിശുദ്ധ പ്രണയമാണെന്നും ആ കുട്ടി തെറ്റിദ്ധരിച്ചു. വീട്ടുകാരെയും പഠിത്തത്തെയും മറന്ന്, ഈ 'ഡിജിറ്റൽ നിഴലിനെ' വിശ്വസിച്ച് അവൾ ചെന്നുചാടിയത് ഒരു കൊടുംചതിക്കുഴിയിലേക്കായിരുന്നു. നേരിൽ കണ്ടുമുട്ടിയ ആ നിമിഷം, കാമുകവേഷം കെട്ടിയ ആ ചെന്നായ വെച്ചുനീട്ടിയത് മയക്കുമരുന്ന് കലർത്തിയ പാനീയമായിരുന്നു! ബോധം കെടുത്തി... മൃഗീയമായി വേട്ടയാടി! ഇന്ന് ആ പതിനഞ്ചുകാരി അഞ്ചുമാസം ഗർഭിണിയാണെന്ന ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവരുന്നത്! ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ആ കുട്ടിയുടെ ഭാവിയുമാണ് ആ ഏതാനും സെക്കൻഡ് റീൽസിന്റെ പേരിൽ തകർന്നുപോയത്! ഇതൊന്നും അയാളുടെ ആദ്യത്തെ 'കലാപരിപാടി'യല്ല എന്നറിയുമ്പോഴാണ് ഇതിന്റെ ഭീകരത മനസ്സിലാകുന്നത്. മുൻപും പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി പോക്സോ കേസിൽ ജയിലിൽ കിടന്ന സ്ഥിരം വേട്ടക്കാരനാണ് ഈ റീൽസ് അമ്പിളി! പരാതി ഉയർന്നപ്പോൾ തമിഴ്നാട്ടിലെ ധർമ്മപുരിയിലേക്ക് ഒളിച്ചോടിയെങ്കിലും, ഒടുവിൽ വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായി വിയ്യൂർ ജയിലിന്റെ അഴിയെണ്ണുകയാണ് ഇന്നീകപട കാമുകൻ. സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെ പത്തരമാറ്റ് തങ്കമാണെന്ന് കരുതി എടുത്തുചാടുന്നവർ ഒന്നോർക്കുക: ജീവിതം എന്നത് ഫോൺ സ്ക്രീനിലെ ഏതാനും സെക്കൻഡ് റീൽസ് അല്ല; അവിടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കില്ല, റീടേക്കുകളില്ല, ജീവിതം തിരുത്തിയെഴുതാൻ ഫിൽറ്ററുകളുമില്ല! സ്ക്രീനിലെ ലൈക്കുകൾ കണ്ടല്ല മനുഷ്യരെ അളക്കേണ്ടത്. വിവേകത്തോടെ ചിന്തിക്കുക, നിങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഇത്തരം വ്യാജ 'മുത്തുമണി'മാരുടെ കൈകളിൽ അടിയറവ് വെക്കാതിരിക്കുക! വീഡിയോ ഇഷ്ടപ്പെട്ടാൽ വടക്കാഞ്ചേരി വാർത്തകളുടെ ഫെയ്സ് ബുക്ക് പേജും ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഫോളോ ചെയ്യാനും ലൈകുകളും കമൻ്റുകളും ഷെയറുകളും ചെയ്യാനും മറക്കില്ലല്ലോ?1
- കാട്ടാന റോഡിലിറങ്ങി; ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മലപ്പുറം: വഴിക്കടവ് തേൻപാറയ്ക്ക് സമീപം റോഡിന്റെ മധ്യത്തിൽ കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ഭീതിയിലാക്കി. കാട്ടാന റോഡിലിറങ്ങി; ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മലപ്പുറം: വഴിക്കടവ് തേൻപാറയ്ക്ക് സമീപം റോഡിന്റെ മധ്യത്തിൽ കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ഭീതിയിലാക്കി. ആനയെ കണ്ട് ബൈക്ക് നിർത്തിയ യാത്രക്കാർക്ക് നേരെ ആന പാഞ്ഞടുത്തതോടെ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെട്ടു. ആന ബൈക്കിനടുത്തെത്തി പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി വാഹനങ്ങൾ എത്തിയതോടെ ചുരംപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. ഏകദേശം 15 മിനിറ്റിന് ശേഷം ആന വനത്തിലേക്ക് മടങ്ങിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൃത്യസമയത്ത് യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.1